ഷെയ്ഖിനെ പറ്റിച്ച് പണമുണ്ടാക്കി സിനിമ ചെയ്യുന്നു, വിക്കിപീഡിയ തിരുത്തി, മദ്യപിച്ചതിന് നടൻ മാപ്പ് പറഞ്ഞു; വിജയ്

By Desk

നടനും നിർമ്മാതാവുമെല്ലാമായ വിജയ് ബാബു തൊട്ടതെല്ലാം പൊന്നാക്കിയ നിർമ്മാതാവും നടനുമാണ്. എല്ലാ ഴോണറിലുള്ള സിനിമകളും വിജയ് ബാബു പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. ഹോം, ആട്, ആട് 2 തുടങ്ങിയ സിനിമകൾ ഇന്നും സിനിമാപ്രേമികൾ ആവർത്തിച്ച് കാണുന്നവയാണ്. സെൽഫ്മെയ്ഡ് മാൻ എന്ന് സ്വയം വിശേഷിപ്പിക്കാനാണ് വിജയ് ബാബുവിന് ഇഷ്ടം. കാരണം ഇന്ന് കാണുന്ന പ്രശ്സതിക്കും സമ്പത്തിനും പിന്നിൽ കഠിനാധ്വാനത്തിന്റെ വലിയൊരു കഥ പറയാനുണ്ട്.

പക്ഷെ താൻ വിവാദത്തിൽ ഉൾപ്പെട്ടപ്പോൾ തന്നെ കുറിച്ച് മാധ്യമങ്ങളിൽ പ്രചരിച്ച കഥകൾ വളരെ വ്യത്യസ്തമായിരുന്നുവെന്ന് പറയുകയാണിപ്പോൾ വിജയ്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. നിങ്ങൾ‌‍ക്ക് ചോദിക്കാൻ ഒരുപാടുണ്ടെന്ന് അറിയാം. പക്ഷെ പറയാൻ ഒന്നുമില്ല. സൈലന്റായി ഇരിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം നമ്മൾ പറയുന്നത് വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടും.

Vijay Babu

അഭിമുഖം മുഴുവനായി ആളുകൾ കാണണമെന്നില്ല. ചെറിയ ഭാ​ഗങ്ങൾ മാത്രം കണ്ട് വിലയിരുത്തും. ആളുകൾ കമന്റിടും. ഒരുപാട് ഉയർച്ച താഴ്ചകൾ അനുഭവിച്ചിട്ടുള്ളയാളാണ് ഞാൻ. ഞാനുമായി ബന്ധപ്പെട്ട ഇഷ്യു വന്നപ്പോൾ എന്നെ കുറിച്ചുള്ള കഥകൾ വന്നിരുന്നു. ഞാൻ അതെല്ലാം വായിച്ചിരുന്നു. ഞാൻ ലയോള കോളജിൽ പഠിച്ചിരുന്നു എന്നൊക്കെയാണ് അതിൽ എഴുതി പിടിപ്പിച്ചിരുന്നത്. ഞാൻ ആ കോളജ് കണ്ടിട്ട് പോലുമില്ല. വിക്കിപീഡിയ തിരുത്തുകയാണ് ‍ഞാൻ ഇപ്പോൾ.

അതുപോലെ ദുബായിൽ പോയ ഞാൻ അവിടെയുള്ള ഏതോ ഷെയ്ഖിനെ പറ്റിച്ച് പണമുണ്ടാക്കി കേരളത്തിൽ വന്ന് സിനിമകൾ ചെയ്ത് തുടങ്ങിയെന്നും അതിലുണ്ടായിരുന്നു. എന്റെ അച്ഛൻ മില്യണേയറാണ് എന്നൊക്കെ ഉണ്ടായിരുന്നു. ഞാൻ ഒരു സെൽഫ് മെയ്ഡ് മാനാണ്. അ‍യ്യാ‌യിരം രൂപയ്ക്ക് സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് തുടങ്ങിയതാണെന്ന് വിജയ് ബാബു പറഞ്ഞു.

സിനിമയിലെ ലഹരി ഉപയോ​ഗത്തെ കുറിച്ചും നടൻ പ്രതികരിച്ചു. നിയമവിരുദ്ധമായ എന്തും തെറ്റാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന പ്രശ്നം സിന്തറ്റിക്ക് ഡ്ര​ഗ്സിന്റെ കടന്നുകയറ്റമാണ്. കേരളത്തിൽ ഉള്ളതുപോലെ സിന്തറ്റിക്ക് ഡ്ര​ഗ്സിന്റെ ഉപയോ​ഗം മറ്റ് എവിടേയും വ്യാപകമായി ഇല്ലാത്തതിന് കാരണം അവിടെ നിരവധി മദ്യഷോപ്പുകൾ ഉണ്ടെന്നതാണ്. നമ്മൾ ബിവറേജിന് മുന്നിൽ ക്യു നിൽക്കുന്നത് കാണുന്നത് ഫോറിനേഴ്സിന് പോലും അത്ഭുതമാണ്.

ഇത്രയും മദ്യപാനികൾ കേരളത്തിലുണ്ടോയെന്നാണ് അവരുടെ ചോ​ദ്യം. ഒന്നുകിൽ‌ മദ്യം വിൽക്കുന്നത് പൂർണമായും നിർത്തി നിയമവിരുദ്ധമാണെന്ന് പറയണം. അല്ലെങ്കിൽ കൂടുതലായി തുറന്ന് കൊടുക്കണം. അല്ലാത്തപക്ഷം ഇത്തരം ലഹരി ഉപയോ​ഗം വർധിക്കും. സംവിധായകന്റേയും ​ഗായകന്റേയും കയ്യിൽ നിന്നും ലഹരി പിടിച്ചുവെന്നത് ആഘോഷിക്കുന്നത് റിയാലിറ്റിയിൽ നിന്നും മാറി ആളുകളുടെ കണ്ണിൽ പൊടിയിടുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

Vijay Babu

അവരുടെ പ്രവൃത്തി ശരിയാണെന്നല്ല ഞാൻ പറയുന്നത്. ഒരു ​ഗ്രാം കഞ്ചാവിന് പിറകെ പോകാതെ യുവ തലമുറയെ നശിപ്പിക്കുന്ന സിന്തറ്റിക്ക് ഡ്രക് സംസ്ഥാനത്ത് എത്തുന്ന റൂട്ട് ബ്രേക്ക് ചെയ്യുക. എന്റെ ഒരു സിനിമയുടെ സമയത്ത് ഒരു നടൻ മദ്യപിച്ച് ഉറങ്ങപ്പോയി. പുള്ളിക്ക് ഫാമിലിയുമായി ബന്ധപ്പെട്ട എന്തോ ടെൻഷനായിരുന്നു. പക്ഷെ ഞങ്ങൾ ചെന്ന് വിളിച്ചിട്ട് പുള്ളി കതക് തുറന്നില്ല. സഹനടനായിരുന്നു. ഞങ്ങൾ എടുക്കുന്ന സീനിൽ പുള്ളി വേണം. കൺടിന്യൂവിറ്റിയാണ്. ഒഴിവാക്കാൻ പറ്റില്ല.

ആട് സിനിമയുടെ ഷൂട്ട് സമയത്താണെന്നാണ് തോന്നുന്നത്. എത്ര വിളിച്ചിട്ടും പുള്ളി കതക് തുറന്നില്ല. ഹോട്ടലിലേക്ക് ലൊക്കേഷനിൽ നിന്നും എത്താൻ ഒരു മണിക്കൂർ വേണം. എല്ലാവരും രാവിലെ സെറ്റിലെത്തി പുള്ളി മാത്രം എത്തിയില്ല. അദ്ദേഹം വരാത്തതുകൊണ്ട് സീനും ഷൂട്ട് ചെയ്യാൻ പറ്റിയില്ല. പുള്ളി അങ്ങനെ കുടിക്കുന്നയാളല്ല. ഇത് ആൽക്കഹോൾ ഹാന്റിൽ ചെയ്യാൻ പറ്റാതെ പോയതാണ്.

മദ്യപിച്ചു. ഫോണിൽ സംസാരിച്ചു. ശേഷം ഉറങ്ങിപ്പോയി. കതക് തുറക്കാതെയായപ്പോൾ‌ ഞങ്ങൾ ഭയന്നു. ഇതിനെല്ലാം ശേഷം പിന്നീട് പുള്ളി മാപ്പ് പറഞ്ഞ് വന്നു. അടുത്ത സിനിമയിൽ നിന്നും മാറ്റരുത് എന്നൊക്കെ പറഞ്ഞു. ആ സംഭവത്തോടെ പുള്ളി മദ്യപാനം നിർത്തി എന്നും വിജയ് ബാബു പറയുന്നു.

More from Filmibeat

Read more about: vijay babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X