»   » സര്‍ബത്തുണ്ടാക്കാന്‍ മാത്രമല്ല ആടിന്റെയും പോത്തിന്റെയും കച്ചവടം നടത്തുന്ന സര്‍ബത്ത് ഷമീറിനെ അറിയാമോ?

സര്‍ബത്തുണ്ടാക്കാന്‍ മാത്രമല്ല ആടിന്റെയും പോത്തിന്റെയും കച്ചവടം നടത്തുന്ന സര്‍ബത്ത് ഷമീറിനെ അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ആട് 2 എന്ന സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അതിനൊപ്പം ആരാധകരുടെ ആവേശം അലയടിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെ ആളുകള്‍ സ്വീകരിച്ചതിനൊപ്പം സര്‍ബത്ത് ഷമീര്‍ എന്ന കഥാപാത്രത്തിന് കിട്ടിയ കൈയടിയും കുറവല്ലായിരുന്നു.

ലാഭവും നഷ്ടവും ഫിഫ്റ്റി ഫിഫ്റ്റി.. മലയാള സിനിമ 2017 & ടോപ്പ് 10 മൂവീസ്.. ശൈലന്റെ റിവ്യൂ!!

വിജയ് ബാബുവായിരുന്നു സര്‍ബത്ത് ഷമീര്‍ എന്ന പോലീസുകാരന് ജീവന്‍ നല്‍കിയത്. ആട് മോഡല്‍ ഡ്രസ് ധരിച്ച വിജയ് ബാബുവിന്റെ ചിത്രം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ആടുകച്ചവടം നടത്തി കേരള നാട്ടില്‍ ഏറ്റവും കൂടുതല്‍ കാശുണ്ടാക്കിയ വ്യക്തി..സര്‍വ്വശ്രീ ആടുബാബു. എന്നുമായിരുന്നു അതിന് തലക്കെട്ട് കൊടുത്തിരുന്നത്. തന്നെ ട്രോളിയ മിഥുന് കിടിലന്‍ മറുപടിയുമായി വിജയ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മിഥുന്റെ പോസ്റ്റ്

ആടുകച്ചവടം നടത്തി കേരള നാട്ടില്‍ ഏറ്റവും കൂടുതല്‍ കാശുണ്ടാക്കിയ വ്യക്തി..സര്‍വ്വശ്രീ ആടുബാബു. എന്ന് തലക്കെട്ടോട് കൂടിയായിരുന്നു മിഥുൻ മാനുവല്‍ തോമസ് വിജയ് ബാബുവിന്റെ ചിത്രം പുറത്ത് വിട്ടത്. ഷാജി പാപ്പൻ സ്റ്റൈയിലായിരുന്നു താരം നിന്നിരുന്നത്.

വിജയിയ്ക്കും മറുപടിയുണ്ട്

തന്നെ ട്രോളിയ മിഥുന് അതിലും കിടിലൻ മറുപടി പറഞ്ഞിരിക്കുകയാണ് വിജയ് ബാബു. മിഥുന്റെ പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ട് മാർച്ചില്‍ തമിക്ക് പോർക്ക് കച്ചവടമായിരുന്നെന്നും ഓരോ സീസണിലും അത് മാറി കൊണ്ടിരിക്കുമെന്നും വിജയ് പറയുന്നു. ഡാ ആട്ടിടയാ മോനെ മിഥുനെ... ഇനി മുതല്‍ നീ പോസ്റ്റിടുന്നതിന് മുന്പ് പോലീസ് സ്റ്റേഷനിലെത്തി മൂൻകൂർ അനുവാദം വാങ്ങിച്ചോണമെന്നും പറഞ്ഞിരിക്കുകയാണ് സർബത്ത് ഷമീർ.

ഷാജി പാപ്പന്‍ തരംഗം


ഡിസംബർ 22 മുതലാണ് ആട് 2 തിയറ്ററുകളിലേക്കെത്തിയത്. ശേഷം കേരളം മുഴുവന്‍ ഇപ്പോള്‍ ഷാജി പാപ്പന്‍ തരംഗമായിരിക്കുകയാണ്. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി തയ്യാറാക്കിയ മുണ്ടും യുവാക്കള്‍ക്കിടയില്‍ ഹിറ്റായിരിക്കുകയാണ്.

മിഥുന്റെ സിനിമ

മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത ആട് എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ആട് 2. തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയായിരുന്നെങ്കിലും രണ്ടാം ഭാഗം കിടിലനായിരിക്കുകയാണ്.

English summary
Vijay Babu's replay to Midhun Manuel Thomas
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam