ഞാനും സാന്ദ്രയും തമ്മിലുള്ള പ്രശ്നത്തിനു കാരണം പണമല്ല!! വിജയ് ബാബു അത് തുറന്ന് പറയുന്നു...

സാന്ദ്രയുമായി ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഇപ്പോഴും തന്റെ സുഹൃത്താണ്

വിജയ് ബാബു സാന്ദ്രാ തോമസ് കൂട്ട്ക്കെട്ട് മലയാള സിനിമ ആസ്വാദകർ ഒരിക്കലും മറക്കില്ല. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തിരുന്നു. ഒട്ടനവധി പുതുമുഖ താരങ്ങളും നവാഗത സംവിധായകരും ഈ പ്രൊഡക്ഷൻ കമ്പനിയിലൂടെ വെള്ളിത്തിരയിൽ ചുവട് ഉറപ്പിച്ചിരുന്നു. ഒരു നാണയത്തിലെ ഇരു വശങ്ങളെപ്പോലെയായിരുന്നു വിജയ് ബാബുവും സാന്ദ്രാ തോമസും. മലയാള സിനിമയിലെ നല്ല സുഹൃത്തുക്കൾ.

കഴിഞ്ഞ കുറച്ചു നാളുകൾ മുൻപ് പ്രേക്ഷകരെ നിരാശയിലാക്കി കൊണ്ട് ഇവർ രണ്ടു ചേരിയിൽ പിരിഞ്ഞിരുന്നു. ഇവർ തമ്മിലുളള അഭിപ്രായ വ്യത്യാസമായിരുന്നു താരങ്ങളെ ഇരു ചേരിയിലേയ്ക്ക് പിരിച്ചത്. തുടർന്ന് ഫ്രൈഡേ ഫിലിംസിന്റെ പങ്കാളിത്തം സാന്ദ്രാതോമസ് പിൻ വലിക്കുകയും ചെയ്തിരുന്നു. എന്നാൽ എന്താണ് ഇവർ തമ്മിലുണ്ടായ പ്രശ്നമെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാൽ പിരിയാനുളള കാരണം വിജയ് ബാബു തന്നെ വെളിപ്പെടുത്തുകയാണ്. മാതൃഭൂമി കപ്പ ടിവിയിലെ ഹാപ്പിനസ് പ്രൊജക്ടിലൂടെയായിരുന്നു വിജയ്ബാബു ഇക്കാര്യം തുറന്ന് പറഞ്ഞത്.

 ഊതിപൊരുപ്പിച്ച്  വലുതാക്കി

ഊതിപൊരുപ്പിച്ച് വലുതാക്കി

എല്ലാവരേയും അത്ഭുതപ്പടുത്തുന്ന തരത്തിലുളള സൗഹൃദമായിരുന്നു വിജയ് ബാബു-സാന്ദ്രതോമ,സ് സൗഹൃദം. താനും സാന്ദ്രയും തമ്മിൽ ഒരു ചെറിയ പ്രശ്നം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ എല്ലാവരും ചേർന്ന് അതിനെ ഊതു പൊരുപ്പിച്ച് വലുതാക്കുകയായിരുന്നു. ഒരാൾ വീഴുമ്പോൾ അത് ആഘോഷിക്കാൻ ഒരുപാട് ആളുകൾ ഉണ്ടായിരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. തന്റെ ജീവിത്തിലെ ഏറ്റവും മോശപ്പെട്ട സമയമായിരുന്നു. . ആ സമയത്ത് ഞാന്‍ ഗൂഗുളില്‍ എന്റെ പേര് സെര്‍ച്ച് ചെയ്ത് വാര്‍ത്തകള്‍ വായിക്കുമായിരുന്നു. സാന്ദ്ര- വിജയ് ബാബു പ്രശ്‌നം ആയിരുന്നു ആദ്യം എല്ലാവരും ആഘോഷിച്ചത്.

പണമല്ല കാരണം

പണമല്ല കാരണം

ഞങ്ങൾ തമ്മിലുളള പ്രശ്നം പണത്തിന്റെ പേരിൽ അല്ലായിരുന്നു. വിശ്വസിക്കാൻ പാടില്ലാത്ത ചിലരുടെ വാക്കുകൾ കേട്ട് തെറ്റിധാരണയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസമായിരുന്നു അത്. ഒരു വൈകാരികതയുടെ പേരിലുണ്ടായിരുന്ന പ്രശ്നമാത്രമായിരുന്നു അത്. എന്നൽ അത് പറഞ്ഞ് പരിഹരിക്കാനുളള ഒരു സാഹചര്യം അപ്പോൾ ലഭിച്ചിരുന്നില്ല .

 ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്

ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്

ഞാനും സാന്ദ്രയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ആ പ്രശ്നങ്ങളും പിണക്കത്തിനു വെറും രണ്ട് ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സന്ദ്രയുടെ വിവാഹത്തിനു മുൻപായിരുന്നെങ്കിൽ എന്ത് ചെറിയ പ്രശ്നങ്ങളും പറഞ്ഞു തീർക്കാൻ സാധിക്കുമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടു കൂടി ആ അവസ്ഥമാറി. അവർ ഇപ്പോൾ മറ്റൊരു സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും വിജയ് ബാബു പറഞ്ഞു.

  പങ്കാളിത്ത സംരംഭം

പങ്കാളിത്ത സംരംഭം

സിനിമ നിർമ്മാണ രംഗത്തിൽ ആരേയും പങ്കാളിയാക്കാൻ ഉദ്യേശിക്കുന്നില്ലയെന്നും വിജയ് ബാബ പറഞ്ഞു. കാരണം ഇപ്പോൾ തന്നെ ഒരുപാട് കര്യങ്ങൾ പഠിച്ചു. പല തരത്തിലുള്ള സനദർഭത്തിലൂടെ കടന്നു പോയി. അതിനാൽ തന്നെ പങ്കാളിത്ത നിർമ്മാണത്തിലേയ്ക്ക് താൽ പര്യമില്ലെന്നും വിജയ് ബാബു നിലപാട് വ്യക്തമാക്കി. എന്റെ കയ്യിൽ പണമുണ്ടെങ്കിൽ ഞാൻ സിനിമ നിർമ്മിക്കും. അത്രമാത്രമേയുള്ളു- വിജയ് ബാബു പറ‍ഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X