തിയേറ്ററുകളിൽ വൻ ആഘോഷം! കോളിവുഡിൽ മാത്രമല്ല കേരളത്തിലും ബിഗിൽ തരംഗം
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആ നിമിഷം എത്തിയിരിക്കുകയാണ്. ദീപവലിയ്ക്ക് പ്രേക്ഷകർക്കായി വൻ വെടിക്കെട്ടാണ് ഇളയദളപതി വിജയ്- തൊട്ടതെല്ലാം പൊന്നക്കുന്ന സംവിധായകനായ അറ്റ്ലിയും ചേർന്ന് ഒരുക്കിയിരിക്കുന്നത്. ബിഗിലിനെ വൻ ആഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. അച്ഛനായും മകനായും, കാമുകനായും റൗഡിയായും ഫുട്‌ബോള്‍കോച്ചായും തകർത്താടുകയാണ്.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2018 ൽ പുറത്തിറങ്ങി എആർ മുരുകദോസ് ചിത്രത്തിനു ശേഷം പുറത്തു വരുന്ന ഇളയദളപതി ചിത്രമാണ് ബിഗി . കാത്തിരുന്നത് വെറുതെയായില്ല. വെടിക്കെട്ട് പ്രകടനമാണ് ചത്രത്തിൽ വിജയ് കാഴ്ചവെച്ചിരിക്കുന്നത്. കോളിവുഡിനോടൊപ്പം മോളിവുഡും ബിഗിൾ ആഘോഷമാക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

തെന്നിന്ത്യയിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സംവിധായകനാണ് അറ്റ്ലി. തെറി, മെർസൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയ്, അറ്റ്ലി കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗിൽ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംഷയോടെ ബിഗിലിനു വേണ്ടി കാത്തിരിക്കുന്നത്. പ്രേക്ഷകരുട കാത്തിരിപ്പ് വെറുതെയായില്ല. ദീപാവലിയ്ക്ക് ഗംഭീര വെടിക്കെട്ടാണ് ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിൽ വൻ ആഘോഷമാക്കിയിരിക്കുകയാണ് പ്രേക്ഷകർ.

ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. ലോകമെമ്പാടും നാലായിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്ഡശനത്തിനെത്തുന്നത്. തമിഴ്നാട്ടിൽ മാത്രമായി 600 ഓളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിക്കുന്നത്. ചിത്രത്തിന്റെ ഫാൻസ് ഷോ കഴിഞ്ഞപ്പോൾ തന്നെ അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അറ്റ്ലിയുടെ കരിയർ തന്നെ മാറ്റിമറിക്കുന്ന ഒരു ചിത്രമായിരിക്കും ബിഗിൽ എന്നാണ് കോളിവുഡിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

കോളിവുഡിൽ മാത്രമല്ല, കേരളത്തിവും വൻ സ്വീകരണമാണ് ബിഗിലിനു ലഭിച്ചിരിക്കുന്നത്. വിജയുടെ കൂറ്റൻ കട്ട്ഔട്ടുകളിൽ മാല ചാർത്തിയും നൃത്തം ചവിട്ടുയുമാണ് ആരാധകർ ചിത്രത്തിനെ വരവേറ്റത്. ചിത്രത്തിന് വമ്പൻ റിലീസാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം 300 ഫാൻഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. നടൻ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷനും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ബിഗിൽ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്.

സ്ത്രീശാക്തീകരണത്തിന് ചിത്രം പ്രധാന്യം നൽകുന്നുണ്ട്. അച്ഛന്റേയും മകന്റേയും വേഷത്തിലെത്തിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. രക്ഷകന്റെ റോളിൽ തന്നെയാണ് ഇക്കുറിയും വിജയ് യുടെ വരവ്. എന്നാൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും പുരുഷനുമാത്രമുള്ളതല്ലെന്നും ലക്ഷത്തിലെത്താന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് മാത്രമേ വിജയത്തിലെത്താന്‍ കഴിയൂവെന്നും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇളയ ദളപതിയ്ക്കൊപ്പം തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എത്തുന്നത്. വിജയ്ക്ക് വില്ലനായി എത്തുന്നത് കേരളീയരുടെ പ്രിയപ്പെട്ട, ,ഫുട്ബോൾ ഇതിഹാസം െഎ.എം.വിജയനാണ്.കതിര്‍, ജാക്കിഷ്റോഫ്, വിവേക്, യോഗിബാബു തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2 മണിക്കൂർ 59 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.



Click it and Unblock the Notifications











