കുടുംബത്തിന് ഇത്ര വിലയെ കൽപ്പിക്കുന്നുള്ളോ? ചമ്മൽ മുഖത്തുണ്ട്; വിജയിക്ക് എതിരെ വീണ്ടും സോഷ്യൽമീഡിയ!

ഒരാഴ്ചയായി തമിഴ്നാട്ടിൽ ആകെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് വിജയ്-സം​ഗീത വിവാഹമോചന ഹർജി.‍ തമിഴ്നാട് ഇലക്ഷൻ തൊട്ടരികിൽ നിൽക്കെയാണ് വിജയിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഭാര്യ സം​ഗീത തന്നെ രം​ഗത്ത് എത്തിയത്. നാല്, അ‌‍ഞ്ച് ദിവസമായി സം​ഗീത-വിജയ് വിവാ​ഹമോചനമാണ് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും ചർച്ച വിഷയമെങ്കിലും നടൻ‌ ഇതുവരെ ഒന്നിനോടും പ്രതികരിച്ചിരുന്നില്ല.

മക്കൾ അബായ ധരിച്ചത് പ്രശ്നമായി, എനിക്കും അവർക്കും എന്തെങ്കിലും സംഭവിച്ചോ?, ഞാൻ ബീഫ് കഴിക്കും; കൃഷ്ണകുമാർ
മക്കൾ അബായ ധരിച്ചത് പ്രശ്നമായി, എനിക്കും അവർക്കും എന്തെങ്കിലും സംഭവിച്ചോ?, ഞാൻ ബീഫ് കഴിക്കും; കൃഷ്ണകുമാർ

ഇപ്പോഴിതാ ആദ്യമായി വിവാഹമോചന ഹ​ർജിയിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരം. ചെങ്കൽപേട്ടിൽ നടന്ന ടിവികെ വനിതാദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം. അടുത്തിടെയായി നടക്കുന്ന കാര്യങ്ങൾ എല്ലാം താൻ കാണുന്നുണ്ടെന്നും അതൊക്കെ താൻ നോക്കികൊള്ളാമെന്നും നടൻ പറഞ്ഞു.

Vijay sangeetha

തന്റെ പേരിൽ തന്നെ പിന്തുണയ്ക്കുന്നവർ വിഷമിക്കുന്നത് കാണുമ്പോഴാണ് കൂടുതൽ വേദ​ന തോന്നുന്നതെന്നും വിജയ് പറയുന്നു. അടുത്തിടെയായി ചില പ്രശ്നങ്ങൾ നടക്കുന്നുണ്ടല്ലോ... അതിൽ നിങ്ങൾ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാൻ കാണുന്നുണ്ട്. അതുകാണുമ്പോൾ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാൻ നോക്കിക്കോളാം. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്.

അതൊന്നും അത്ര മൂല്യമുള്ളതല്ല. അതിൽ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം. നല്ലതേ നടക്കൂ. വിജയമുറപ്പ് എന്നായിരുന്നു വിജയിയുടെ വാക്കുകൾ. എന്നാൽ പ്രതികരണം നടന് സിനിമാപ്രേമികൾക്ക് ഇടയിൽ കൂടുതൽ നെ​ഗറ്റീവ് ഇമേജാണ് നൽകിയിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ മൂല്യമുള്ളതല്ലെന്ന് നടൻ പറഞ്ഞതാണ് നെ​ഗറ്റീവായി തിരിച്ചടിക്കുന്നത്.

ഞങ്ങളുടേത് ലവ് മാര്യേജ്! ആളെ നിങ്ങള്‍ അറിയും! ബാലതാരവുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് അശ്വതി
ഞങ്ങളുടേത് ലവ് മാര്യേജ്! ആളെ നിങ്ങള്‍ അറിയും! ബാലതാരവുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് അശ്വതി

മനുഷ്യരെ കുറിച്ചും സ്നേഹത്തെ കുറിച്ചും സഹകരണത്തെ കുറിച്ചും വാചാലനാകാറുള്ള വ്യക്തിക്ക് കുടുംബം എന്നതും ഭാര്യ, മക്കൾ എന്നതും അത്രയും നിസാരമായ ഒന്നാണോ എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. കുടുംബത്തിന് ഇത്ര വിലയെ കൽപ്പിക്കുന്നുള്ളോ?, ഇതെല്ലാം മാസാണെന്നാണോ വിചാരം?, വീട്ടിലെ പ്രശ്നം പരിഹരിക്കാൻ പറ്റാതെ എങ്ങനെയാണ് നാട്ടിലേയും ജനങ്ങളുടേയും പ്രശ്നങ്ങൾ പരിഹരിക്കുന്നത്. ഒറ്റ ആവശ്യം അധികാരം,

ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ ബാധിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. മുഖത്ത് ചമ്മൽ വ്യക്തമാണ് എന്നിങ്ങനെയാണ് നടനെ വിമർശിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ. ജെന്റിൽമാൻ, ഫാമിലിമാൻ ഇമേജ് ഉണ്ടായിരുന്ന തമിഴിലെ ചുരുക്കം ചില നടന്മാരിൽ ഒരാളായിരുന്നു വിജയ്. സം​ഗീതയുടെ വിവാഹമോചന ഹർജി ചർച്ചയായതോടെ തെന്നിന്ത്യയിലാകെ വിജയ്ക്ക് എതിരെ ട്രോളും പരിഹാസങ്ങളും ഉയരുന്നുണ്ട്.

Vijay sangeetha

അതേസമയം നടന് എതിരെ പുതിയൊരു പരാതി കൂടി ഭാര്യ സം​ഗീത നൽകിയിട്ടുണ്ട്. വിവാഹമോചന നടപടികൾ പുരോഗമിക്കവേ താമസിക്കുന്ന വീട്ടിൽ നിന്ന് തന്നെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ടാണ് സംഗീത സ്വർണലിംഗം കോടതിയിൽ പുതിയ ഇടക്കാല ഹർജി നൽകിയത്. വിവാഹം കഴിഞ്ഞ നാൾ മുതൽ താമസിച്ച് വരുന്ന വീട്ടിൽ തുടരാനുള്ള അവകാശം തനിക്കുണ്ടെന്നും കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സൗകര്യം നിഷേധിക്കപ്പെടുമോയെന്ന് താൻ ഭയപ്പെടുന്നതായും സംഗീത ഹർജിയിൽ വ്യക്തമാക്കി.

നടന് മറ്റൊരു പ്രമുഖ നടിയുമായുള്ള വഴിവിട്ട ബന്ധമാണ് താൻ വിവാ​ഹമോചനം ആവശ്യപ്പെട്ട് ഹർജി നൽകാൻ കാരണമെന്ന് സം​ഗീത വ്യക്തമാക്കിയിരുന്നു. 2021 മുതൽ വിജയിയും സം​ഗീതയും അകന്ന് താമസിക്കുകയാണ്. വിജയിയുടെ പ്രവർത്തികൾ മൂലം താനും മക്കളും മാനസീകമായി ഒരുപാട് വിഷമങ്ങൾ അനുഭവിച്ചതായും സം​ഗീത വിവാഹമോചന ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

ആളും ബഹളവും കുഞ്ഞിന് നന്നല്ല.... വലിയ പാർട്ടി ഉണ്ടാവില്ല, ഓമിക്ക് ഏറ്റവും പ്രിയം ആ വ്യക്തിയോട്; ദിയ പറയുന്നു!
ആളും ബഹളവും കുഞ്ഞിന് നന്നല്ല.... വലിയ പാർട്ടി ഉണ്ടാവില്ല, ഓമിക്ക് ഏറ്റവും പ്രിയം ആ വ്യക്തിയോട്; ദിയ പറയുന്നു!

വിജയ്-സം​ഗീത വിവാഹം 1999 ഓഗസ്റ്റ് 25 ന് ആയിരുന്നു. ഏകദേശം 27 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ദമ്പതികൾക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് കുട്ടികളുണ്ട്. മക്കളും അമ്മയ്ക്കൊപ്പമാണ്. അതേസമയം വിജയുമായി ബന്ധം പുലർത്തുന്ന നടി തൃഷയാണെന്നാണ് റിപ്പോർട്ടുകൾ. വലിയ കോലാഹലങ്ങൾ നടക്കുമ്പോൾ കഴിഞ്ഞ ദിവസം തൃഷയ്ക്കൊപ്പം വിജയ് പൊതുവേദിയിൽ എത്തിയതും ചർച്ചയായിരുന്നു.

More from Filmibeat

Read more about: vijay sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X