വിജയുടെ ഒരു കോൾ മതി, പക്ഷെ ചെയ്തില്ല; മകന്റെ സാഹചര്യം, അവർ ഒരുമിച്ചല്ല, എല്ലാവരിൽ നിന്നും അകന്നു: ബാലാജി പ്രഭു

നടനും രാഷ്ട്രീയ നേതാവുമായ വിജയ്ക്ക് നേരെ വ്യാപക വിമർശനമാണ് അടുത്ത കാലത്ത് വരുന്നത്. കരൂർ ദുരന്തത്തിന് ശേഷം വിജയുടെ രാഷ്ട്രീയ ഭാവി ചോദ്യ ചിഹ്നമായിട്ടുണ്ട്. ഇതിനിടെ വിജയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ​ഗോസിപ്പുകളും വ്യാപകമായി പ്രചരിക്കുന്നു. ഭാര്യ സം​ഗീതയുമായും മകൻ ജേസൺ സഞ്ജയുമായും വിജയ് അകൽച്ചയിലാണെന്ന് അഭ്യൂഹമുണ്ട്. ഇവരെ ഒരുമിച്ച് കണ്ടിട്ട് ഏറെക്കാലമായി. ജേസൺ സഞ്ജയും വിജയും തമ്മിലുള്ള അകൽച്ചയെക്കുറിച്ച് ബാലാജി പ്രഭു തുറന്ന് സംസാരിക്കുകയാണിപ്പോൾ. മീഡിയ സർക്കിളിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

രാഷ്ട്രീയ നേതാവിനപ്പുറം കുടുംബനാഥനാകാൻ പോലുമുള്ള പ്രാപ്തി വിജയ്ക്കില്ലെന്ന് ഞാൻ കരുതുന്നു. മകൻ ജേസൺ സഞ്ജയ് ഇപ്പോൾ അച്ഛനൊപ്പം ഒരു വീട്ടിൽ അല്ല ഉള്ളത്. അണ്ണാന​ഗറിനടത്തുള്ള ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. ജേസണിന് അഭിനയിക്കാൻ താൽപര്യമില്ല. സംവിധാനമാണ് സ്വപ്നം. ഒരു വലിയ താരത്തെ വെച്ച് സിനിമയെടുക്കാൻ ശ്രമിച്ചപ്പോൾ ഒരുപാട് തടസങ്ങൾ വന്നു. പ്രബല നടന്റെ മകനായിട്ട് പോലും തടസങ്ങൾ വന്നു. കാരണം അച്ഛന്റെ സപ്പോർട്ട് ജേസൺ സഞ്ജയ്ക്കില്ല. വിജയ് അതിന് മടിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. ഒരു അച്ഛനെന്ന നിലയിലുള്ള ക‌ടമയില്ലേ.

Vijay

ലെെക്കയാണ് ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത്. ലാൽ സലാം, ഇന്ത്യൻ 2, വിടാമുയർച്ചി തുടങ്ങി ലെെക്ക എടുത്ത പടങ്ങൾ വലിയ പരാജയമായി. ജേസണിന്റെ സിനിമയുടെ പകുതി ഷൂട്ടിം​ഗ് കഴിഞ്ഞു. എന്നാൽ ബാക്കി ഷൂട്ടിം​ഗിന് ഒരുപാട് പണം ആവശ്യമാണ്. ആ പണം ലെെകയുടെ പക്കൽ ഇല്ല. കുറച്ച് കുറച്ചായാണ് ഷൂട്ടിം​ഗ് നടന്ന് കൊണ്ടിരിക്കുന്നത്.

ജേസൺ സഞ്ജയുടെ പിതാവ് വിചാരിച്ചാൽ എന്ത് വേണമെങ്കിലും ചെയ്ത് കൊടുക്കാം. സ്വന്തം നിലയിൽ ഉയരണമെന്ന് വിചാരിക്കുന്നത് നല്ലതാണ്. പക്ഷെ ഇത്രയും പ്രതിസന്ധികൾ ജേസൺ നേരിടുമ്പോൾ സഹായിക്കേണ്ടത് സ്വന്തം അച്ഛനാണ്. മകനെ വളർത്തി ഒരു നിലയിലെത്തിക്കുക എന്നത് അച്ഛന്റെ കടമയാണ്. ആ കടമ വിജയു‌ടെ പിതാവ് എസ്എ ചന്ദ്രശേഖർ ചെയ്തി‌ട്ടുണ്ട്.

Vijay Son
Photo Credit: Instagram / Jason Sanjay Fan Page

വിജയ് അഭിനയിക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ചപ്പോൾ ചന്ദ്രശേഖർ ധെെര്യമായി മകനെ വെച്ച് സിനിമ ചെയ്തു. 85 ലക്ഷം രൂപ നഷ്ടം വന്നു. ഒരു വീട് തന്നെ വിറ്റു. പിന്നീട് വിജയെ വെച്ച് സിനിമകൾ ചെയ്ത് ഉയർത്തിക്കൊണ്ട് വന്നു. ഒരു ഘട്ടത്തിൽ പിതാവുമായി വിജയ് അകന്നു. അത് മറ്റൊരു കഥയാണെന്നും ബാലാജി പ്രഭു പറയുന്നു.

കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളാണിത്. വിജയ് സ്വന്തം അച്ഛനും അമ്മയുമായും ഭാര്യയും മക്കളുമായും അകന്നു. സുഹൃത്തുക്കളായി ഒന്ന് രണ്ട് പേരല്ലാതെ മറ്റാരും ഇല്ല. എല്ലാവരിൽ നിന്നും അകലം കാണിക്കുന്നു. ഒരു കോൾ ചെയ്ത്, എന്താണ് നിന്റെ പ്രശ്നം, ഞാനുണ്ട് നിനക്കൊപ്പം എന്ന് പറയാനും ജേസണിന് ഒരു സിനിമ എടുത്ത് കൊടുക്കാനും വിജയ്ക്ക് കഴിയില്ലേ. അത് ചെയ്യാനുള്ള മനസില്ലെന്നും ബാലാജി പ്രഭു തുറന്നടിച്ചു.

ഇക്കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിലും വിജയും സം​ഗീതയും ഒരുമിച്ചുള്ള ഫോട്ടോകൾ പുറത്ത് വന്നിരുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം സം​ഗീത ലണ്ടനിലാണുള്ളത്. മകൾ പഠിക്കുന്നത് അവിടെയാണ്. ഒപ്പം സം​ഗീതയുടെ കുടുംബവുമുണ്ട്. അഭ്യൂഹങ്ങളോ‌ട് വിജയോ സം​ഗീതയോ പ്രതികരിക്കാത്തതെന്തെന്ന ചോദ്യം വരുന്നുണ്ട്.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X