സ്വത്തുക്കൾ ഒളിപ്പിക്കൽ നടക്കില്ല, സം​ഗീത ഇറങ്ങും; വിജയുടെ സ്വപ്നം തകരും; മാസ്റ്റർ പ്ലാൻ മകന്റേത്?

ജീവിതത്തിൽ ഏറ്റവും നിർണായകമായ നാളുകളാണ് വിജയ്ക്ക് ഇത്. വർഷങ്ങളായി സ്വപ്നം കാണുന്ന അധികാരക്കസേര അരികിൽ. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രമേയുള്ളൂ. ഇതിനിടെ വിവാഹമോചനക്കേസും. ഏപ്രിൽ 20 നാണ് സം​ഗീത നൽകിയ ഡിവോഴ്സ് ഹർജി കുടുംബ കോടതി പരി​ഗണിക്കുന്നത്. ഏപ്രിൽ 23 നാണ് തമിഴ്നാട് തെരഞ്ഞെടുപ്പ്. വിജയുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നതിൽ വ്യക്തി ജീവിതത്തിനും വലിയ പങ്കുണ്ടാകും. ഇപ്പോഴിതാ വിജയ്നെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കോപ്പിയടിക്കുന്ന സുന്ദരൻ, കെട്ടും പറ്റും തീർത്ത് അടുത്ത പെണ്ണിനൊപ്പം; വിവാദ പരാമർശവുമായി ശാന്തിവിള ദിനേശ്
കോപ്പിയടിക്കുന്ന സുന്ദരൻ, കെട്ടും പറ്റും തീർത്ത് അടുത്ത പെണ്ണിനൊപ്പം; വിവാദ പരാമർശവുമായി ശാന്തിവിള ദിനേശ്

നാമനിർ​ദ്ദേശ പത്രിക നൽകുമ്പോൾ വിജയുടെ സ്വത്ത് വിവരങ്ങൾ പുറത്ത് വരും. എത്ര സ്വത്തുണ്ടോ അതിന്റെയെല്ലാം വിവരം നൽകിയാൽ പ്രശ്നമേയില്ല. പക്ഷെ സ്വത്തിൽ പാതി സം​ഗീതയ്ക്ക് ലഭിക്കും. കോടതിയിൽ സം​ഗീത ആവശ്യപ്പെടുന്നതും അതാണ്. വിജയ് പക്ഷെ സ്വത്ത് മുഴുവൻ കാണിക്കില്ല. സ്വത്തിൽ ഭൂരിഭാ​ഗവും മറച്ച് കുറച്ച് സ്വത്ത് മാത്രം കാണിക്കും. അങ്ങനെ ചെയ്താൽ എവിടെയാെക്കെ സ്വത്തുക്കളുണ്ടെന്ന വിവരം സം​ഗീത പുറത്ത് വിട്ടാൽ അത് വലിയ പ്രശ്നമാകും. ഔദ്യോ​ഗിക രേഖകളുൾപ്പെടെ കാണിച്ച് സ്വത്തിന്റെ വിവരങ്ങൾ സം​ഗീത പുറത്ത് വിട്ടാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജയ്നെ വിലക്കുമെന്നും അന്തനൻ പറയുന്നു.

Vijay   Anthanan

എന്തുകൊണ്ട് ഇലക്ഷന്റെ മുൻപ് സം​ഗീത ഡിവോഴ്സ് പെറ്റീഷൻ നൽകിയെന്ന ചോദ്യത്തിന് ഉത്തരമായാണ് അന്തനന്റെ പാരമർശം ഇപ്പോൾ ചർച്ചയാകുന്നത്. ധനികനാണ് വിജയ്. 26 വർഷം നീണ്ട വിവാഹ ബന്ധം, മക്കളുടെ വിദ്യഭ്യാസം, ഭാവി എന്നിവയെല്ലാം പരി​ഗണിച്ച് വലിയ ജീവനാംശം വിജയിൽ നിന്നും സം​ഗീതയ്ക്ക് ആവശ്യപ്പെടാം. എന്നാൽ സ്വത്തുക്കൾ കെെവിട്ട് പോകാതിരിക്കാനുള്ള ശ്രമം വിജയ് നടത്തുന്നുമുണ്ട്.

കോപ്പിയടിക്കുന്ന സുന്ദരൻ, കെട്ടും പറ്റും തീർത്ത് അടുത്ത പെണ്ണിനൊപ്പം; വിവാദ പരാമർശവുമായി ശാന്തിവിള ദിനേശ്
കോപ്പിയടിക്കുന്ന സുന്ദരൻ, കെട്ടും പറ്റും തീർത്ത് അടുത്ത പെണ്ണിനൊപ്പം; വിവാദ പരാമർശവുമായി ശാന്തിവിള ദിനേശ്

ചെന്നെെയിലെ തന്റെ പ്രധാന സ്വത്തുക്കളിൽ പലതും വിജയ് വിൽക്കുന്നെന്ന അഭ്യൂഹങ്ങളുണ്ട്. അണ്ണ ന​ഗറിലെ പ്രോപ്പർട്ടി 35 കോടി രൂപയ്ക്ക് വിറ്റു. ഒരു വർഷത്തോളമായി വിൽപ്പനയുമായി ബന്ധപ്പെട്ട ചർച്ച നടക്കുകയായിരുന്നു. എന്നാലിപ്പോൾ പെട്ടെന്നുള്ള കാരണങ്ങളാ‍ൽ 35 കോടിക്ക് ഡീൽ നടന്നു എന്നാണ് റിപ്പോർട്ടുകൾ. രണ്ട് പ്രോപ്പർട്ടികൾ കൂടി ഇത്തരത്തിൽ വിൽക്കാൻ നീക്കം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. പാർട്ടിയിലേക്കുള്ള ഫണ്ടിം​ഗിന് വേണ്ടിയല്ല ഈ വിൽപ്പനെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒളിക്കാനും മറയ്ക്കാനും ഒരുപാടുള്ള വിജയ്ക്ക് എങ്ങനെ രാഷ്ട്രീയത്തിൽ മുന്നോട്ട് പോകാനാകുമെന്ന ചോദ്യങ്ങൾ ഇതിനോടകം വരുന്നുണ്ട്. വിജയുടെ മകൻ ജേസൺ സഞ്ജയ് ആണ് ഈ നിർണായക സമയത്ത് വിവാഹമോചന ഹർജി നൽകാൻ അമ്മയെ പ്രേരിപ്പിച്ചതെന്നും വിജയ് തോൽക്കുന്നത് മകന് കാണണമെന്നും ഫിലിം ജേർണലിസ്റ്റ് ബിസ്മി നേരത്തെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X