ആരുടേയും കണ്ണിൽപ്പെടാതെ ഔട്ടിങ്, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിൽ, ചിത്രങ്ങൾ വൈറൽ!
സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആളുകൾ ആരാധിക്കുന്ന നായകനും നായികയുമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. അർജുൻ റെഡ്ഡി എന്ന സിനിമയാണ് വിജയ് ദേവരകൊണ്ടയുടെ തലവര മാറ്റിയത്. രശ്മിക മന്ദാനയ്ക്ക് പിടിവള്ളിയായത് ഗീത ഗോവിന്ദത്തിലെ നായിക വേഷമായിരുന്നു. കന്നട നടിയായ രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ആദ്യമായി അഭിനയിച്ചത് 2018ൽ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലായിരുന്നു. ഗീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രശ്മിക അവതരിപ്പിച്ചത്.
റൊമാന്റിക് കോമഡി ചിത്രമായ ഗീതാ ഗോവിന്ദം ബസ്സിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ടുപേർ തമ്മിൽ നടക്കുന്ന പ്രശ്നങ്ങളും പ്രണയവും വിവാഹവുമെല്ലാമാണ് പറഞ്ഞത്. ചിത്രത്തിലെ പാട്ടുകളും സീനുകളുമെല്ലാം യൂത്തിനിടയിൽ ഹിറ്റായിരുന്നു. വിജയ്-രശ്മിക ജോഡി ആളുകൾ സ്വീകരിച്ചതോടെ ഗീതാ ഗോവിന്ദത്തിന് ശേഷവും നിരവധി സിനിമകളിൽ രശ്മികയും വിജയിയും പ്രണയ ജോഡികളായി.

പിന്നീട് ഡിയർ കോമ്രേഡ് എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. വിവിധ ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. വലിയ വിജയമായിരുന്നു സിനിമ. ഭരത് കമ്മയായിരുന്നു സിനിമ സംവിധാനം ചെയ്തത്. ഇരുവരും തെലുങ്ക് സിനിമാമേഖലയിലെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. എന്നാൽ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലാണ് ഇപ്പോൾ കന്നട, തെലുങ്ക് സിനിമാ മേഖലകളുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ വരുന്നത്. ഇരുവരുടേയും അസാധ്യ കെമിസ്ട്രി കണ്ട് രശ്മികയും വിജയിയും പ്രണയത്തിലാണ് എന്ന തരത്തിൽ നേരത്തേയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാൽ ഇപ്പോൾ ഇരുവരും ഒരുമിച്ച് ഡേറ്റിങ് നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കാൻ തുടങ്ങിയതോടെ താരങ്ങൾ പ്രണയത്തിലാണോ എന്ന ചർച്ചയിലാണ് ആരാധകർ. കഴിഞ്ഞ ദിവസം ഇരുവരും മുംബൈയിലെ ഒരു റസ്റ്റോറന്റിൽ നിന്നും ഒരുമിച്ച് ഇറങ്ങി വരുന്നതിന്റേയും ഒരേ കാറിൽ കയറി പോകുന്നതിന്റേയും ദൃശ്യങ്ങളാണ് ഇരുവരും പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾക്കൊപ്പം പ്രചരിക്കുന്നത്. ബോളിവുഡ് താരജോഡികളായ ആലിയ ഭട്ട്-രൺബീർ കപൂർ ജോഡിയോടാണ് രശ്മിക-വിജയ് ജോഡിയെ ആരാധകർ താരതമ്യപ്പെടുത്തുന്നത്. കാഷ്യൽ ബ്ലാക്ക് ഡ്രസ്സിൽ ട്രെന്റി ലുക്കിലാണ് വീഡിയോയിലും ഫോട്ടോകളിലും രശ്മിക ഉള്ളത്. ആനിമൽ പ്രിന്റഡ് ഷർട്ടാണ് വിജയ് ദേവരകൊണ്ട ധരിച്ചിരുന്നത്. രശ്മികയുെട ഏറ്റവും പുതിയ റിലീസ് അല്ലു അർജുൻ സിനിമ പുഷ്പയാണ്. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
Recommended Video

ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രശ്മിക അവതരിപ്പിച്ചത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ വില്ലൻ. 'ഒരുപാട് വ്യത്യസ്‌തത നിറഞ്ഞ കഥാപാത്രമാണ് പുഷ്‌പയിലേത്. എനിക്കാണെങ്കിലും അല്ലു അർജുനാണെങ്കിലും വേറിട്ട അനുഭവം തന്നെയായിരുന്നു പുഷ്‌പ. ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽനിന്ന് തീർത്തും മാറിനിൽക്കുന്ന ഒന്ന്. അതുകൊണ്ടുതന്നെ ചില ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. കഥാപാത്രത്തിലേക്കുള്ള മാറ്റം ഏറെ ശ്രമകരമായിരുന്നു. എന്നാലും ഭംഗിയായി അവതരിപ്പിച്ചു. ശ്രമം ഫലം കണ്ടതിൽ സന്തോഷം' എന്നാണ് പുഷ്പയുടെ ഷൂട്ടിങ് അനുഭവത്തെ കുറിച്ച് രശ്മിക പറഞ്ഞത്. മോഡലിങിലൂടെയാണ് രശ്മിക സിനിമയിലേക്ക് എത്തിയത്. നേരത്തെ കന്നട താരമായ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുെട വിവാഹം വരെ നിശ്ചയിച്ചതായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. വിജയ് ദേവരകൊണ്ട ഇപ്പോൾ ലിഗർ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. വിജയിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ലിഗറിലൂടെ നടക്കാൻ പോകുന്നത്. ചിത്രത്തിൽ ഇതിഹാസ ബോക്‌സിങ് താരം മൈക്ക് ടൈസണും വേഷമിടുന്നുണ്ട്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications