അഭിനയം നന്നായില്ല, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണം; ദുസ്വപ്‌നത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട

തെലുങ്കിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമാണ് ഇന്ന് വിജയ് ദേവരകൊണ്ടയുടെ സ്ഥാനം. തെലുങ്കില്‍ മാത്രമല്ല, തെന്നിന്ത്യയിലും ലൈഗറിന്റെ റിലീസോടെ ബോളിവുഡിലും ആരാധകരുള്ള നടനാണ് വിജയ് ദേവരകൊണ്ട. തെലുങ്കിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഇന്ന് വിജയ് ദേവര കൊണ്ട.

2011ലാണ് വിജയ് സിനിമ ലോകത്തേക്കെത്തുന്നത്. നുവ്വിലാ എന്ന ചിത്രത്തിലൂടെ തെലുഗു സിനിമ ഇന്‍ഡസ്ട്രിയിലേക്കെത്തിയ താരം അര്‍ജുന്‍ റെഡ്ഡി, മഹാനടി, ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങി ശ്രദഗ്ധിക്കപ്പെടുന്ന ചിത്രങ്ങളുടെ ഭാഗമായി. അര്‍ജുന്‍ റെഡ്ഡിയിലെ കഥാപാത്രാം ഏറെ വിമര്‍ശിക്കപ്പെട്ട ഒന്നാണെങ്കിലും കരിയറില്‍ നടന്‍ എന്ന നിലയ്ക്ക് വിജയ്ക്ക് ഏറെ പ്രശംസ നല്‍കിയ ഒന്നാണ്.

vijay

ഗീതാ ഗോവിന്ദത്തില്‍ ഒപ്പം അഭിനയിച്ച രശ്മിക മന്ദാനയുമായി താരം പ്രണത്തിലാണെന്ന അഭ്യൂഹങ്ങളുമുണ്ട്. ഇരുവരും ഇതുവരെ ഈ വിഷയത്തില്‍ പ്രതകരണവുമായി രംഗത്തെത്തിയിട്ടില്ലെങ്കിലും ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. തെലുങ്കിലെ ഹിറ്റ് ജോഡികളാണ് രശ്മികയും വിജയ് ദേവരകൊണ്ടയും. അടുത്തിടെ താന്‍ പെട്ടെന്ന് വിവാഹിതനാകാനും അച്ഛനാകാനും ആഗ്രഹിക്കുന്നതായി വിജയ് ദേവരകൊണ്ട പറയുകയും ചെയ്തിരുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ഫാമിലി മാന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം ഇപ്പോള്‍. ഇതിന്റെ ഭാഗമായി ഗലാട്ട പ്ലസിന് അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിന്റെ ആദ്യഘട്ടത്തില്‍ തനിക്കുണ്ടായിരുന്ന ഭയത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട പറയുന്നുണ്ട്. തന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വരെ ഇതുവരെ താന്‍ വാങ്ങാന്‍ തയ്യാറായിട്ടില്ലെന്നും വിജയ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

'എന്റെ വിദ്യാഭ്യാസ യോഗ്യത എന്ന് പറയുന്നത് ബി.കോം ആണ്. ഹൈദരാബാദിലെ ബദ്രുക കോളേജില്‍ നിന്ന്. പക്ഷെ ഞാന്‍ ഇപ്പോഴും അതിന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നും വാങ്ങിയിട്ടില്ല. കരിയറിന്റെ തുടക്ക കാലത്ത് ഞാന്‍ തുടര്‍ച്ചയായി ദുസ്വപ്‌നങ്ങള്‍ കാണുമായിരുന്നു. എന്റെ അഭിനയം നന്നാവുന്നില്ല. അതിനാല്‍ ഒരു എംബിഎ എടുക്കാനോ അല്ലെങ്കില്‍ ഒരു ജോലിക്കോ എനിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റോ ഫൈനല്‍ മാര്‍ക്ക് ഷീറ്റോ എടുക്കാന്‍ അവിടെക്ക് തിരിച്ച് പോകുന്നത് ഒക്കെയായിരുന്നു സ്വപ്‌നം,' വിജയ് പറഞ്ഞു.

ഇതിനെക്കുറിച്ച് ഞാന്‍ കോളേജിലെ സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ പറയാറുണ്ട്. നിങ്ങള്‍ ആ വഴിക്ക് പോകുന്നുണ്ടെങ്കില്‍ അത് കൂടി എടുക്കുമോ എന്നൊക്കെ. പക്ഷെ ഇത് കേള്‍ക്കുമ്പോള്‍ അവര്‍ ചിരിക്കും. എന്നിട്ട് പറയും, നിനക്ക് ഇനി അതിന്റെ ഒന്നും ആവശ്യം വരില്ല എന്ന്. പക്ഷെ എനിക്ക് വീണ്ടും ആ കോളേജിലെ ഓഫീസിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി തിരിച്ച് ചെല്ലേണ്ടി വരുമോ എന്ന് ഭയമായിരുന്നു.

അന്ന് അവിടെ എന്നെ ഇഷ്ടമില്ലാത്ത ഒരു സര്‍ ഉണ്ടായിരുന്നു, പ്രസാദ് എന്നോ മറ്റോ ആയിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു. ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് ഫൈന്‍ ഒക്കെ നല്‍കേണ്ടി വരുമായിരുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന് എന്നെ ഇഷ്ടമായിരിക്കും. അത് എനിക്ക് ഉറപ്പാണ്.

vijay

ഞാന്‍ ഇതുവരെ എനിക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റ്‌സ്, അവാര്‍ഡുകള്‍, ട്രോഫികള്‍ അങ്ങനെ ഒന്നും ശേഖരിച്ചിട്ടില്ല. അടുത്തിടെ ഞാന്‍ ഇങ്ങനെ ഓര്‍മകള്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ ഇതൊന്നും സൂക്ഷിക്കാന്‍ കഴിയില്ലെന്ന് തനിക്ക് അറിയാം. ഇത്രയും കാലം കഴിഞ്ഞത് കഴിഞ്ഞു. ഒന്നും സൂക്ഷിച്ച് വെക്കേണ്ടതില്ല എന്ന് ചിന്തിക്കുന്ന ആളായിരുന്നു താന്‍ എന്നും വിജയ് ദേവരകൊണ്ട പറയുന്നു.

പക്ഷെ അടുത്തിടെ എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം ഉണ്ടാവുന്ന ഓരോ നിമിഷങ്ങളും പകര്‍ത്തി സൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ഭാവിയില്‍ കുട്ടികളുണ്ടാവുകയാണെങ്കില്‍ അവര്‍ക്ക് കാണിക്കാന്‍. എനിക്ക് ചുറ്റും ഉള്ളവരോട് ഞാന്‍ എനിക്ക് വേണ്ടി ഇതൊക്കെ ചെയ്യാന്‍ പറയാറുണ്ട്. കാരണം നാളെ ഒരു കാലത്ത് എനിക്ക് ഇതൊക്കെ ഇരുന്ന് ഇങ്ങനെ കാണാനും ഞാന്‍ ആഗ്രഹിക്കുന്ന ഒരാളായിരിക്കുമെന്ന് തോന്നുന്നതായും വിജയ് പറഞ്ഞു.

More from Filmibeat

Read more about: vijay devarakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X