ജിം, അമ്മ! അന്നും ഇന്നും ഒഴിവാക്കാത്ത ശീലങ്ങൾ, സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെ കുറിച്ച് വിജയ്

വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് വിജയ് ദേവരകൊണ്ട്. 2017 ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഡി എന്ന ചിത്രമായിരുന്നു താരത്തിന്റെ തലവര തന്നെ മാറ്റി മറിച്ചത്. ചിത്ര തെലുങ്കിൽ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിനു പിന്നാലെ വിജയ് ദേവരകൊണ്ടയുടെ താരമൂല്യം കൂടുകയായിരുന്നു.

അർജുൻ റെഡ്ഡിയ്ക്ക് ശേഷം പുറത്തു വന്ന ഗീതാഗോവിന്ദവു സൂപ്പർ ഹിറ്റായിരുന്നു. ഇതോട് കൂടി ഇന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ വിജയ് ദേവരകൊണ്ടയ്ക്ക് കഴിഞ്ഞു. തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ഡിയർ കോമ്രേഡ് മലയാളത്തിലടക്കം നാല് ഭാഷകളിലായിരുന്നു പ്രദർശനത്തിനെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ താരമായതിനു ശേഷവും വ്യക്തിപരമായി ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് വിജയ് ദേവരകൊണ്ട. മാതൃഭൂമിഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

ജീവിതത്തിൽ മാറ്റമില്ലാത്തത്

സിനിമ ജീവിതത്തിൽ വൃക്തിപരമായ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. സെറ്റുകളിലേയ്ക്കുളള ഓട്ടവും ജിം, വീട്ടിൽ അമ്മയുമൊത്തുള്ള സമയം ഇതിനൊന്നും ഇപ്പോഴും ഒരു മാറ്റം സംഭവിച്ചിട്ടില്ല. എന്നാൽ ചുറ്റുമുളളവർ എന്നെ കാണുന്ന രീതിയ്ക്ക് കാര്യമായ മറ്റം സംഭവിച്ചിട്ടുണ്ട്. പൊല്ലിച്ചുപ്പുല്ലു എന്ന ചിത്രത്തിനു ആളുകൾ എന്ന ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. എന്നാൽ അര്‍ജുന്‍ റെഡ്ഢിക്കുശേഷം ആരാധകര്‍ വീടിനു പുറത്ത് കാണാന്‍ കാത്തിരിക്കുന്നു. ഈ മാറ്റം ഒട്ടും സുഖകരമല്ലെന്നാണ് താരം പറയുന്നത്.

 സിനിമ പോസ്റ്ററുകൾ കാണുമ്പോൾ

തന്റെ ആദ്യ പോസ്റ്റർ സിനിമയുടേതായിരുന്നില്ല. ഞാൻ അഭിനയിച്ച നാടകത്തിന്റേതായിരുന്നു. നാടകം നടക്കുന്ന വേദിയുടെ പുറത്തെ ഈ ചെറിയ പോസ്റ്റർ കണ്ടപ്പോൾ ആദ്യം ആവേശമായിരുന്നു തോന്നിയിരുന്നത്. ആദ്യ സിനിമയുടെ പോസ്റ്റര്‍ റോഡില്‍ കണ്ടപ്പോഴും ആവേശം ആവര്‍ത്തിച്ചു. എന്നാൽ ഇപ്പോൾ കാറിൽ പോകുമ്പോൾ ചിത്രത്തിന്റെ പോസ്റ്റർ കാണുമ്പോൾ പ്രത്യേകിച്ച് ഒന്നു തോന്നാറില്ലെന്നും താരം കൂട്ടിച്ചേർത്തു.

താരപദവി

താരപദവി എളുപ്പമുള്ള സംഭവമല്ല. ഒരുപാട് കാര്യങ്ങൾ ഒരേ സമയത്ത് ചിന്തിക്കാനുണ്ടാകും. ഷൂട്ട് ചെയ്യുന്ന സിനിമയുടെ പാട്ടിന്റെ ദൃശ്യവത്കരണം ഒരു ഷോട്ടിനുശേഷമുള്ള സമയത്ത് പലപ്പോഴും ഞാന്‍ എന്റെ ലോകത്ത് തന്നെയായിരിക്കും.ചുറ്റും നടക്കുന്നത് അറിയാറില്ല.

ഞാനായി ഇരിക്കാൻ ആഗ്രഹിക്കുന്നു

എപ്പോഴും ഞാൻ ഞാനായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവർ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കേണ്ട കാര്യം തനിയ്ക്കില്ല.എനിക്കിഷ്ടമുള്ള ചിത്രങ്ങള്‍ ചെയ്യണം, എന്റെ മനസ്സിലുള്ളത് എനിക്ക് പ്രകടിപ്പിക്കണം. എന്തുചെയ്യണം എന്നും എന്തു ചെയ്യരുതെന്നും എന്നെ ഉപദേശിക്കുന്നതും എനിയ്ക്ക് ഇഷ്ടമല്ല. എന്നാൽ ഞാൻ ഒരു സാധാരണക്കാരനായ നല്ല മനുഷ്യനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X