ജാതിയും മതവും വിഷയമല്ല മോനെ സ്നേഹിക്കുന്ന പെൺകുട്ടിയാകണം, സൗത്ത് ഇന്ത്യയിൽ നിന്നാണെങ്കിൽ സന്തോഷം!

എവിടെ തിരിഞ്ഞാലും വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹ വിശേഷങ്ങളാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരുടേയും പ്രണയം ഇന്റസ്ട്രിയിൽ ചർച്ച വിഷയമായിരുന്നു. വിജയ്-രശ്മിക റിലേഷൻഷിപ്പിനെ കുറിച്ച് നിരവധി ​ഗോസിപ്പുകൾ വന്നുവെങ്കിലും ഇരുവരും അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ താരങ്ങൾ തന്നെ പ്രണയത്തിലാണെന്ന് സൂചന നൽകുന്ന പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇരുവരും പ്രണയത്തിലാണെന്നതും വിവാഹം വൈകാതെ ഉണ്ടാകുമെന്നും സ്ഥിരീകരിച്ച് കുറിപ്പ് പങ്കുവെച്ചത്. ഈ വരുന്ന ഇരുപത്തിയാറാം തിയ്യതി രാജസ്ഥാൻ, ഉദയ്പൂരിൽ വെച്ച് അത്യാഢംബര പൂർവം വിവാഹം നടക്കും. കഴിഞ്ഞ ഒരു മാസക്കാലമായി വിജയ്-രശ്മിക വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ് ഉദയ്പൂരിൽ.

Vijay Deverakonda Rashmika Mandanna

വിവാഹത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ വിജയ് ദേവരകൊണ്ടയുടെ മാതാപിതാക്കളുടെ പഴയൊരു അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. ഭാവി മരുമകളെ കുറിച്ചുള്ള സങ്കൽപ്പങ്ങളാണ് നടന്റെ അമ്മ മാധവിയും അച്ഛൻ ​ഗോവർദ്ധ റാവുവും പഴയ വീഡിയോയിൽ പങ്കുവെച്ചത്. ​രശ്മികയും വിജയിയും ഒരുമിച്ച് ആദ്യമായി അഭിനയിച്ച ​ഗീതാ​ഗോവിന്ദം വിജയാഘോഷത്തിന്റെ ഭാ​ഗമായി നടന്ന ഒരു ചടങ്ങിൽ വെച്ചുള്ളതാണ് വീഡിയോ.

ഭാവി മരുമകളെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ എന്താണെന്ന് അവതാരക ചോദിച്ചപ്പോഴാണ് നടന്റെ മാതാപിതാക്കൾ മനസ് തുറന്നത്. ഏതുതരം മരുമകളെയാണ് സ്വപ്നം കാണുന്നത് എന്ന് മാധവിയോട് ചോദിച്ചപ്പോൾ മറ്റ് കണ്ടീഷനുകൾ ഒന്നുമില്ല മകനെ സ്നേഹിക്കുന്നവളായാൽ മതിയെന്ന് അമ്മ പറയുന്നു.

എനിക്ക് എന്റെ മകനെ നന്നായി പരിപാലിക്കുന്ന ഒരു മരുമകളെ വേണം. അവൾ അവനെ നിരുപാധികമായി സ്‌നേഹിക്കണം... അത്രമാത്രം. അവൻ സിനിമാ മേഖലയിലാണ്. അതിനാൽ അവൾ അവനെ മനസിലാക്കണം എന്നായിരുന്നു അമ്മയുടെ വാക്കുകൾ. അച്ഛൻ ​ഗോവിന്ദ റാവുവും ഭാര്യയുടെ അതേ അഭിപ്രായമാണ് തനിക്കുമെന്ന് പറഞ്ഞു. അവൻ ആഗ്രഹിക്കുന്ന ആരെയെങ്കിലും വിവാഹം കഴിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

എനിക്ക് എതിർപ്പുകളോ പ്രതീക്ഷകളോ ഇല്ല. ജാതിയോ മതമോ ഒന്നാവണമെന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. അവനൊരു ഇന്ത്യക്കാരിയെ പ്രത്യേകിച്ച് ഒരു ദക്ഷിണേന്ത്യക്കാരിയെ വിവാഹം കഴിച്ചാൽ എനിക്ക് സന്തോഷമാകും എന്നായിരുന്നു പിതാവിന്റെ വാക്കുകൾ. തനിക്ക് പ്രണയ വിവാഹമെ ശരിയാകൂവെന്നത് വിജയ് തന്നെ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്.

Vijay Deverakonda Rashmika Mandanna

എന്റേത് പ്രണയ വിവാഹം ആയിരിക്കും. പക്ഷെ ആ പെൺകുട്ടിയെ എന്റെ മാതാപിതാക്കൾ സ്‌നേഹിക്കണം എന്നായിരുന്നു നടൻ പറഞ്ഞത്. അർജുൻ റെഡ്ഡി വൻ വിജയമായി നിൽക്കുന്ന സമയത്താണ് ​ഗീത ​ഗോവിന്ദം സിനിമയിൽ രശ്മികയ്ക്കൊപ്പം വിജയ് അഭിനയിക്കുന്നത്. 2018ൽ ആയിരുന്നു ഈ സിനിമ സംഭവിച്ചത്. ​ഗീതാ​ഗോവിന്ദത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. സിനിമ വൻ വിജയമായതോടെ ഇരുവരും തമ്മിൽ സൗഹൃദമായി.

പിന്നീട് ഡിയർ കോമ്രേഡ് എന്ന സിനിമയിലും ഇരുവരും ജോഡികളായി അഭിനയിച്ചു. വിജയ് തന്റെ നല്ല സുഹൃത്താണെന്ന് പ​ല വേദികളിലും രശ്മിക പറയാതെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ദി ​ഗേൾഫ്രണ്ട് സിനിമയുടെ പ്രമോഷൻ‌ സമയത്ത് പേര് വെളിപ്പെടുത്താതെ തന്നെ വേദനകളിൽ നിന്നും പുറത്ത് കടക്കാൻ സഹായിച്ച പങ്കാളിയെ കുറിച്ച് രശ്മിക സംസാരിച്ചിരുന്നു.

ഭാഗ്യവശാൽ അദ്ദേഹം കാരണമല്ലാതെ ഉണ്ടായ വേദനകളിൽ നിന്ന് എന്നെ സുഖപ്പെടുത്തിയ ഒരു പങ്കാളി എനിക്കുണ്ട്. ഇന്ന് ഞാനൊരാളെ തെരഞ്ഞെടുക്കുമ്പോൾ ഞാൻ സന്തോഷവതിയാണ്. ആ വ്യക്തി സന്തോഷവാനാണ്. ചുറ്റുമുള്ള എല്ലാവരും സന്തുഷ്ടരാണ് എന്നാണ് രശ്മിക പറഞ്ഞത്.

വർഷങ്ങൾക്ക് മുമ്പ് കന്നട നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. 2017ൽ ആഘോഷമായി നടന്ന ചടങ്ങിന്റെ വീഡിയോകൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X