For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എല്ലാ സന്തോഷങ്ങളിലും ഒപ്പമുണ്ട്'; രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന് ഉറപ്പിച്ച് ആരാധകർ!

  |

  ഒറ്റ സിനിമ കൊണ്ട് ജീവിതം മാറി മറിഞ്ഞ രണ്ട് തെന്നിന്ത്യൻ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. വിജയ് ദേവരകൊണ്ടയ്ക്ക് കരിയർ ബ്രേക്ക് ആയത് അർ‌ജുൻ റെ‍ഡ്ഡി എന്ന സിനിമയാണ്. വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡയും തകർത്ത് അഭിനയിച്ച ചിത്രമാണ് അർജ്ജുൻ റെഡ്ഡി. സാധാരണ തെലുങ്ക് സിനിമാ സ്‌റ്റൈലിനെ തകർത്തെറിഞ്ഞ് എത്തിയ മുഴുനീളെ ന്യൂജെൻ ചിത്രമെന്നാണ് അർജുൻ റെഡ്ഡിയെ സിനിമാ പ്രേമികൾ വിശേഷിപ്പിച്ചത്. സിനിമാ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ സാധാരണ തെലുങ്ക് ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്ഥമായിരുന്നു.

  Also Read: സൽമാന്റെ പുതിയ കാമുകി ഹോളിവുഡിൽ‌ നിന്നും, പിറന്നാൾ ആഘോഷത്തിൽ മുഖ്യാതിഥിയായതും പ്രണയിനി!

  അർജുൻ റെഡ്ഡിയുടെ റിലീസിന് ശേഷമാണ് വിജയ് ദേവരകൊണ്ട പാൻ ഇന്ത്യൻ നടനായി മാറിയത്. 2011ൽ സിനിമാ അഭിനയം വിജയ് ദേവരകൊണ്ട തുടങ്ങിയതാണെങ്കിലും സിനിമയിൽ വിജയ നായകനായി മാറാൻ വിജയ് ദേവരകൊണ്ടയ്ക്ക് 2017 വരെ കാത്തിരിക്കേണ്ടി വന്നു. സിനിമയുടെ വിജയത്തിന് ശേഷം വിജയിയുടെ താരമൂല്യം അടക്കം കുത്തനെ ഉയർന്നു. സിനിമ തമിഴ്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുണ്ട്. അർജുൻ റെഡ്ഡി എന്ന സിനിമ തന്നെയാണ് മലയാള സിനിമാ പ്രേമികൾക്കിടയിലും വിജയിക്ക് ആരാധകരെ നേടി കൊടുത്തത്.

  Also Read: 'വിവാദങ്ങൾ ശ്രദ്ധിക്കാറില്ല, വിവാഹം എപ്പോഴാണെന്ന ചോദ്യത്തിനും ഉത്തരമുണ്ട്'; ഉണ്ണി മുകുന്ദൻ പറയുന്നു!

  വിജയ് ദേവരകൊണ്ടയ്ക്ക് സംഭവിച്ചത് പോലെ തന്നെയായിരുന്നു രശ്മികയുടേയും സിനിമാ ജീവിതം. 2016 മുതൽ കന്നട ചിത്രങ്ങളിൽ അഭിനയിച്ച് വരികയായിരുന്ന രശ്മികയുടെ തലവര മാറിയത് ​ഗീതാ ​ഗോവിന്ദത്തിലൂടെയാണ്. വലിയ രീതിയിൽ സിനിമ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ​ഗീതാ ​ഗോവിന്ദത്തിൽ നായകൻ വിജയ് ദേവരകൊണ്ടയായിരുന്നു. അന്ന് മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ ഇരുവരും പ്രണയത്തിലാണ് എന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകളാണ് തെലുങ്ക് സിനിമാ ലോകത്ത് നിന്നും വരുന്നത്. പക്ഷെ പലതവണ ഇതേ കുറിച്ച് ചോദിച്ചപ്പോഴും അടുത്ത സുഹൃത്തുക്കളാണ് എന്ന് മാത്രമാണ് ഇരുവരും പറഞ്ഞത്.

  ഇപ്പോൾ ​ഗോവയിലെ ഒരു സ്വകാര്യ പാർട്ടിയിൽ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം നിന്ന് വിജയിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ ലി​ഗറിന്റെ ​ഗ്ലിബസ് വീഡിയോ ആർപ്പ് വിളിച്ച് ആസ്വദിക്കുന്ന രശ്മികയുടെ വീഡിയോയാണ് വൈറലാകുന്നത്. രശ്മികയ്ക്കും വിജയിക്കുമൊപ്പം വിജയിയുടെ കുടുംബവും ഉണ്ട്. നേരത്തെ ഇരുവരും മുംബൈയിലെ ഒരു റസ്റ്റോറന്റിൽ നിന്ന് പാർട്ടി കഴിഞ്ഞ് വരുന്ന വീഡിയോ വൈറലായിരുന്നു. രശ്മികയുടെ ഏറ്റവും പുതിയ റിലീസ് അല്ലു അർജുന്റെ പുഷ്പയായിരുന്നു. രശ്മിക മുമ്പ് കന്നട നടൻ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞുവെന്നാണ് റിപ്പോർട്ട്. വിവാഹം മുടങ്ങിയതിനെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങളാണ് ആ സമയത്ത് പ്രചരിച്ചത്. വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് രക്ഷിത് നടിയെ വിലക്കിയെന്നും അതിനാൽ ഗീതാ ഗോവിന്ദം എന്ന ചിത്രത്തിന് ശേഷം തെലുങ്കു സിനിമയിൽ തിരക്കേറിയ താരമായ രശ്മിക വിവാഹത്തിൽ നിന്നും പിൻമാറിയെന്നുമായിരുന്നു റിപ്പോർട്ട്.

  Recommended Video

  ഫഹദ് മാത്രം തകർത്തു | Pushpa theatre Response | Allu Arjun | Fahadh Fazil | Rashmika Mandana

  തുടർന്ന് സത്യവസ്ഥ വെളിപ്പെടുത്തി രക്ഷിത് രം​ഗത്തെത്തിയിരുന്നു. വിവാഹം മുടങ്ങിയെന്ന വാർത്തയോട് രക്ഷിത് പ്രതികരിച്ചില്ല. പകരം ഇതിന് കാരണമായി ചുണ്ടിക്കാട്ടി ചിലർ നടത്തിയ പ്രചരണങ്ങളെ ശക്തമായി എതിർക്കുകയാണ് രക്ഷിത് ചെയ്ത്. 'രശ്മികയെക്കുറിച്ച് നിങ്ങൾ പലതരത്തിലും സംസാരിക്കുന്നുണ്ട്. ആരെയും കുറ്റം പറയാനില്ല. കാരണം എല്ലാവരും അവർ കാണുന്നത് എന്താണോ അത് വിശ്വസിക്കും. മറ്റൊരാളുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കി കാണാതെ എല്ലാ കാര്യങ്ങളിലും നാം നിഗമനത്തിൽ എത്തും. രശ്മികയെ എനിക്ക് രണ്ട് വർഷമായി അറിയാം. നിങ്ങൾ എല്ലാവരേക്കാളും നന്നായി എനിക്ക് അറിയാം. ഇവിടെ ഒരുപാട് വിഷയങ്ങളുണ്ട്. അതുകൊണ്ട് വാർത്തകളുടെ അടിസ്ഥാനത്തിൽ അവരെ വിലയിരുത്തരുത്. അവരെ സമാധാനത്തോടെ ജീവിക്കാൻ വിടൂ. ഞാനോ രശ്മികയോ ഈ വിഷയത്തെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലകാര്യങ്ങളും തെറ്റാണ്' എന്നായിരുന്നു രക്ഷിത് പറഞ്ഞത്. 2017 ജൂൺ 17 നായിരുന്നു രശ്മികയുടെയും രക്ഷിതിന്റെ വിവാഹ നിശ്ചയം നടന്നത്.

  English summary
  Vijay Deverakonda and Rashmika Mandanna together spending in Goa video goes viral, netizens says they are in love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X