സ്നേഹം ഇങ്ങനേയും പ്രകടിപ്പിക്കാമോ! വിജയ് ദേവരകൊണ്ടയോട് ആരാധകന്‍ ചെയ്തത്, വീഡിയോ
അർജുൻ റെഡ്ഡി, ഗീതാ ഗോവിന്ദം എന്നി ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് വിജയ് ദേവരകൊണ്ട്. യൂത്തിന്റെ മാത്രമല്ല കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് വിജയ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഡിയർ കോമ്രേഡ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിജയ് പൊതുവേദിയിൽ സംസാരിക്കവെയുണ്ടായ ഒരു സംഭവമാണ്. വലിയൊരു സദസ്സിനു മുന്നിൽ താരം സംസാരിക്കവെ അപ്രതീക്ഷിതമായി ഒരാൾ വേദിയിൽ ഓടികയറി എത്തുകയും താരത്തെ തള്ളിയിടുകയായിരുന്നു. എല്ലാവരും അൽപ നേരം ഞെട്ടി നിന്നിരുന്നു. എന്നാൽ യഥാർഥത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
താരത്തിനോടുള്ള സ്നേഹം കൊണ്ടാണ് ഇയാളാണ് വേദിയിൽ ഓടി കയറിയത്. എന്നാൽ അറിയാത വീണു പോകുകയായിരുന്നു. വിജയ് വീഴുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നു.താരത്തെ വേദിയിൽ നിന്നിരുന്ന മറ്റാളുകൾ പിടിച്ച് എഴുന്നേൽപ്പിക്കുന്നത് വീഡിയോയിൽ കാണാം.അതിനു ശേഷം താരം ആരാധകനോട് സ്‌നേഹം കാണിച്ചതാണോ അതോ ശരിക്കും ആക്രമിച്ചതാണോ എന്നു ചിരിച്ചുകൊണ്ടു ചോദിക്കുന്നതും വീഡിയോയിലുണ്ട്


Click it and Unblock the Notifications