പൊട്ടിക്കരഞ്ഞ് ആരാധിക, ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച് വിജയ് ദേവരകൊണ്ട! വീഡിയോ വൈറല്‍
തെലുങ്ക് താരം വിജയ് ദേവരകൊണ്ട മലയാള പ്രേക്ഷകരെ അടക്കം അതിശയിപ്പിച്ച് കൊണ്ടുള്ള പ്രകടനമാണ് കാഴ്ച വെക്കുന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാലോകത്ത് താരം വിസ്മയമായി മാറിയത്. ശേഷം ഗീതഗോവിന്ദം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തരംഗമായി. ഇപ്പോള്‍ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലൂടെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.

കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ നേട്ടങ്ങളാണ് വിജയ് ദേവരകൊണ്ടയെ തേടി എത്തി കൊണ്ടിരിക്കുന്നത്. ഇക്കാരണത്താല്‍ ആരാധകരുടെ എണ്ണവും കൂടി വരികയാണ്. വിജയ് ദേവരകൊണ്ടയുടെ ആരാധകരില്‍ നിന്നും രസകരമായ സംഭവങ്ങളാണ് ഈ ദിവസങ്ങളില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്. ഡിയര്‍ കോമ്രേഡിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രമോഷന്‍ പരിപാടിയില്‍ ഒരു ആരാധകന്‍ അദ്ദേഹത്തെ തള്ളി താഴെ ഇട്ടിരുന്നു.
ഇപ്പോഴിതാ തന്നെ കാണാന്‍ ബഹളം വെച്ച ആരാധകര്‍ക്കിടയില്‍ നിന്നും ഒരു ലേഡീ ആരാധികയെ ചേര്‍ത്തി നിര്‍ത്തി സംസാരിക്കുന്ന താരത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. പ്രിയ താരത്തെ കണ്ടതിന്റെ സന്തോഷത്തില്‍ പൊട്ടി കരയുന്ന പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുകയാണ് വിജയ് ദേവരകൊണ്ട. അതിവേഗം സോഷ്യല്‍ മീഡിയ വഴി തരംഗമായി കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.


Click it and Unblock the Notifications











