4 വര്‍ഷം മുന്‍പ് 500 രൂപ പോലുമില്ല, ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ താരം! വിജയ് ദേവരകൊണ്ട ഇങ്ങനെയാണ്!
ഒറ്റ സിനിമ കൊണ്ട് ജീവിതം തന്നെ മാറി മറിയുന്ന താരങ്ങളുണ്ട്. അക്കൂട്ടത്തിലൊരാളാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാലോകത്ത് വിജയ് വിസ്മയമായി മാറിയത്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ യൂത്തന്മാരില്‍ പ്രധാനിയായ താരം നാടകങ്ങളിലൂടെയാണ് മുഖ്യധാരയിലേക്ക് വരുന്നത്.
ഇന്ന് സിനിമയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയെങ്കില്‍ നാല് വര്‍ഷം മുന്‍പത്തെ സ്ഥിതി ഇങ്ങനെയായിരുന്നില്ലെന്ന് താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. 30 വയസിന് താഴെയുള്ള സെലിബ്രിറ്റികളുടെ ഫോബ്‌സ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. ഈ അവസരത്തിലാണ് തനിക്ക് 25 വയസുള്ളപ്പോഴുള്ള അവസ്ഥയും ഇപ്പോഴക്കെ സ്ഥിതിയും ട്വിറ്ററിലൂടെ തുറന്ന് പറഞ്ഞത്.

എനിക്ക് 25 വയസുള്ളപ്പോള്‍ ആന്ധ്ര ബാങ്കിലെ അക്കൗണ്ടില്‍ 500 രൂപ മിനിമം ബാനലന്‍സ് പോലും സൂക്ഷിക്കാനാകത്തത് കൊണ്ട് ലോക്ക് ചെയ്യപ്പെട്ടിരുന്നു. 30 വയസിന് മുന്‍പ് സെറ്റില്‍ഡ് ആകണമെന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. കാരണം മാതാപിതാക്കള്‍ ആരോഗ്യത്തോടെയും നമ്മള്‍ യുവത്വത്തോടെയും ഇരിക്കുമ്പോഴാണ് വിജയങ്ങള്‍ ആഘോഷിക്കേണ്ടതെന്നും താരം പറയുന്നത്.
2011 ല്‍ രവി ബാബുവിന്റെ സംവിധാനത്തിലെത്തിയ നുവ്വില എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവ്‌രകൊണ്ട സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രം വിജയിച്ചതോടെയാണ് വിജയ് ദേവരകൊണ്ട പ്രശസ്തനാവുന്നത്. 2017ലെ മികച്ച നടനുള്ള സീ തെലുങ്ക് ഗോള്‍ഡന്‍ അവാര്‍ഡ്, മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, ബിഹൈന്റ്വുഡ് ഗോള്‍ഡ്‌മെഡല്‍ ദി സൗത്ത് സെന്‍സേഷന്‍ പുരസ്‌കാരം എന്നിങ്ങനെ അര്‍ജുന്‍ റെഡ്ഡിയിലൂടെ നിരവധി പുരസ്‌കാരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.


Click it and Unblock the Notifications