അറിയേണ്ടത് നടിയുടെ ബ്രേക്കപ്പിനെ കുറിച്ച്!! മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് വിജയ് ദേവരകൊണ്ട
നടി രശ്മിക മന്ദാനയോട് ബ്രേക്കപ്പിനെ കുറിച്ച് ചോദിച്ച മധ്യമപ്രവർത്തകന് മറുപടിയുമായി നടൻ വിജയ് ദേവരകൊണ്ട. സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയ പരിപാടിയിലായിരുന്നു നടിയോട് ഇതിനെ കുറിച്ച് ആരാഞ്ഞത്. ഇതിനോട് വളരെ രൂക്ഷമായ ഭാഷയിലാണ് വിജയ് പ്രതികരിച്ചത്. എനിയ്ക്ക് നിങ്ങളുടെ ചോദ്യം എന്താണെന്ന് പോലും മനസ്സിലാകുന്നില്ല. അതിന്റെ ആവശ്യമില്ല. ഇപ്പോൾ ചോദിക്കേണ്ട ആവശ്യമെന്താണെന്നും വിജയ് പ്രതികരിച്ചു.

വിജയ് പ്രതികരിച്ചതിനു ശേഷമാണ് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് രശ്മിക മറുപടി നൽകിയത്. എനിയ്ക്ക് മനസ്സിലാക്കാൻ പറ്റാത്തയത്ര വലിയ ചോദ്യമാണ് ഇതെന്നായിരുന്നു രശ്മികയുടെ മറുപടി . കഴിഞ്ഞ വർഷമാണ് രശ്മികയും നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹം മുടങ്ങിയത്. അന്ന് നടിയ്ക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് രക്ഷിത് ആരാധകരെ താക്കീത് ചെയ്തിരുന്നു.
വിജയ് ദേവരകൊണ്ട ചിത്രമായ ഗീതാഗോവിന്ദം എന്ന് ചിത്രമാണ് രശ്മികയുടെ കരിയറിൽ ബിഗ് ബ്രേക്ക് സമ്മാനിച്ചത്. ഈ ചിത്രം തെന്നിന്ത്യയിൽ സൂപ്പർ ഹിറ്റായിരുന്നു. ഗീതാ ഗോവിന്ദത്തിനു ശേഷം രശ്മികയും വിജയ് ദേവരാകൊണ്ടയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷയിൽ ചിത്രം എത്തുന്നുണ്ട്.


Click it and Unblock the Notifications