ഭാര്യയെയും മക്കളെയും വിജയ് ക്ഷണിച്ചില്ല, അവരുടെ കാര്യത്തിൽ...; വെളിപ്പെടുത്തി ബന്ധു? സ്ക്രീൻഷോട്ട് വെെറൽ
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമ്പോൾ ഏവരും ശ്രദ്ധിച്ചത് നടി തൃഷ കൃഷ്ണന്റെ സാന്നിധ്യമാണ്. വിജയ് സത്യപ്രതിഞ്ജ ചെയ്യുമ്പോൾ തൃഷ കരച്ചിലടക്കാൻ പാട് പെട്ടു. ഇവരുടെ ആത്മബന്ധം എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണിത്. വിജയ്ക്ക് തൃഷയുമായി വിവാഹേതര ബന്ധമുണ്ടെന്ന ഗോസിപ്പുകൾ ശക്തമായിരിക്കെയാണ് ഈ സംഭവം. ചടങ്ങിൽ വിജയുടെ ഭാര്യ സംഗീതയോ മക്കളായ ജേസൺ സഞ്ജയോ ദിവ്യ സാഷയോ പങ്കെടുത്തില്ല. വിജയുടെ മാതാപിതാക്കളും ബന്ധുക്കളുമുണ്ടായിരുന്നു. സംഗീത വിജയുമായി കുറച്ച് വർഷങ്ങളായി അകൽച്ചയിലാണ്.
എങ്കിലും മക്കളെങ്കിലും ഈ ചടങ്ങിൽ വരേണ്ടതായിരുന്നു എന്ന് അഭിപ്രായങ്ങളുണ്ട്. വിജയുടെ ജീവിതത്തിലെ അത്രയും പ്രധാനപ്പെട്ട ദിവസമായിരുന്നു അത്. ഇപ്പോഴിതാ വിജയുടെയും സംഗീതയുടെയും ഫാൻ പേജിൽ വന്ന മെസേജുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സംഗീതയുടെ ബന്ധുവിൽ നിന്നറിഞ്ഞ വിവരങ്ങളെന്ന പേരിലാണ് ഈ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുന്നത്.
സംഗീത മാഡത്തിന്റെ ബന്ധം ടിവികെയുടെ വിജയത്തിൽ എന്താണ് പറയുന്നത്. അഭിപ്രായം പോസിറ്റീവാണോ നെഗറ്റീവ് ആണോ എന്നായിരുന്നു ഈ പേജ് അഡ്മിനോട് വന്ന ഒരു ചോദ്യം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്റെ കർത്തവ്യം ചെയ്യട്ടെ എന്നാണത്രെ ബന്ധു പറഞ്ഞത്. ദുഖം തോന്നുന്നു. ഒപ്പം സംഗീതയുടെയും മക്കളുടെയും കാര്യത്തിൽ അഭിമാനവും. അവർക്ക് ക്ഷണം ലഭിച്ചില്ലായിരുന്നു എന്ന വിവരവും ബന്ധു പങ്കുവെച്ചെന്ന് ഈ ഫാൻ പേജിൽ പറയുന്നു.
ഇത് വാസ്തവമാണോ എന്ന് വ്യക്തമല്ല. സംഗീതയോ മക്കളോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം സംഗീതയ്ക്ക് ക്ഷണമുണ്ടായില്ലെന്ന് തന്നെയാണ് മിക്കവരും വിശ്വസിക്കുന്നത്. ക്ഷണമുണ്ടായെങ്കിൽ മുൻനിരയിൽ അവർക്ക് വേണ്ടി മാറ്റി വെച്ച മൂന്ന് സീറ്റുകൾ ഒഴിഞ്ഞ് കിടന്നേനെ. എന്നാൽ പുറത്ത് വന്ന ദൃശ്യങ്ങളിലൊന്നും മുൻനിരയിൽ ഒഴിച്ചിട്ട സീറ്റ് കണ്ടിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം മകൻ ജേസൺ സഞ്ജയ്ക്ക് വിജയ്നോട് കടുത്ത ദേഷ്യമുണ്ട്. അമ്മ നേരിട്ട അനീതിയാണ് ഇതിന് കാരണം. അച്ഛന്റെ പേര് തന്റെ ഔദ്യോഗിക പേരിൽ നിന്നും വിജയ് നീക്കിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

മകൾ വിജയ്നെ ഇന്നും സ്നേഹിക്കുന്നു എന്ന വ്യാഖ്യാനത്തിന് വിജയ് ആരാധകർ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ദിവ്യയുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ വരികയും ഇതിൽ അച്ഛനോടുള്ള സ്നേഹത്തെക്കുറിച്ച് പരാമർശിക്കുന്ന പോസ്റ്റുകളും വന്നു. എന്നാൽ ഈ പ്രവൃത്തികളൊന്നും കുടുംബം നേരിട്ട അനീതിയിൽ വിജയ്ക്ക് നേരെ വരുന്ന വിമർശനങ്ങൾ ഇല്ലാതാക്കുന്നില്ല.


Click it and Unblock the Notifications

