ആന ചെയ്യുന്നതൊന്നും ആട് ചെയ്യാതിരിക്കുന്നതാണ് ഭംഗി, വിജയ്ക്കതിന് കഴിയില്ല: ശാന്തിവിള ദിനേശ്
നടൻ വിജയ്ക്ക് രാഷ്ട്രീയത്തിൽ ഭാവിയുണ്ടെന്ന് തോന്നുന്നില്ലെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. അഭിനയ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് പൂർണ ശ്രദ്ധ നൽകാനാണ് വിജയുടെ തീരുമാനം. ഇതേക്കുറിച്ച് സിനിമാ രംഗത്ത് നിന്നും പലരും അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം രാഷ്ട്രീയ വിവാദങ്ങളിലും വിജയ്ക്ക് അകപ്പെട്ടു. സിനിമാ ലോകത്തെ താരരാജാവായ വിജയ്ക്ക് ഇതേ സ്വീകാര്യത രാഷ്ട്രീയത്തിൽ ലഭിക്കുമോ എന്ന ചോദ്യം പരക്കെ ഉയരുന്നുണ്ട്. ഇതിനിടെയാണ് ശാന്തിവിള ദിനേശിന്റെ പരാമർശം. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
എന്നെ ആകർഷിക്കാത്ത നടനാണ് വിജയ്. അയാൾ ലിപ് അനക്കുന്നത് പോലും എനിക്കിഷ്ടമല്ല. വാ തുറക്കാതെയാണ് സംസാരിക്കുന്നത്. എന്റെ മകനൊക്കെ വിജയുടെ അന്തംവിട്ട ആരാധകനാണ്. പക്ഷെ എനിക്കാ നടനെ ഇഷ്ടമല്ല. ഒരേ തരത്തിലുള്ള സിനിമകൾ ചെയ്യുന്നു. രാഷ്‌ട്രീയം മനസിൽ കണ്ട് എംജിആർ ചെയ്തത് പോലെ ചെയ്ത് നോക്കിയതാണ്. ആന ചെയ്യുന്നതൊന്നും ആട് ചെയ്യാതിരിക്കുന്നതാണ് ഭംഗി.

അതയാൾക്ക് അറിയില്ലെന്ന് തോന്നുന്നു. രാഷ്‌ട്രീയത്തിൽ ശോഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ സ്റ്റാർഡത്തിൽ നിൽക്കുമ്പോൾ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് ചാടിയതെന്ന് മനസിലാകുന്നില്ല. അയാളോട് സെൻസർ ബോർഡടക്കം ചെയ്യുന്ന തെമ്മാടിത്തരം കാണുമ്പോൾ ദേഷ്യം തോന്നാറുണ്ട്. ഒരു കാരണവും പറയാതെ നിങ്ങളുടെ സിനിമ പൊങ്കലിന് റിലീസ് ചെയ്യരുതെന്ന് പറയുന്നത് തെമ്മാടിത്തരമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications











