മാസ് പ്രകടനവുമായി വിജയ് ഫാന്‍സ്! മമ്മൂട്ടി ചിത്രത്തിന് ഇളയദളപതിയുടെയും പിന്തുണ
Recommended Video

കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം പേരന്‍പിലെ അമുദാനായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പില്‍ മമ്മൂട്ടി അല്ലാതെ മറ്റൊരു താരത്തിനും അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു സംവിധായകന്‍. സിനിമ റിലീസിനെത്തിയതോടെ അക്കാര്യം പ്രേക്ഷകര്‍ക്കും മനസിലായിരിക്കുകയാണ്.

ഫെബ്രുവരി ഒന്നിനായിരുന്നു പേരന്‍പ് തമിഴിലും മലയാളത്തിലുമായി റിലീസിനെത്തിയത്. സിനിമ എത്തിയതോടെ മമ്മൂട്ടി ആരാധകരും ആവേശത്തിലായിരുന്നു. എന്നാല്‍ അവര്‍ മാത്രമല്ല മറ്റുള്ള താരങ്ങളുടെ ഫാന്‍സും പേരന്‍പിന് പിന്തുണയും ആശംസകളുമായി എത്തിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
കഴിഞ്ഞ ദിവസം ഹരിപ്പാട് നിന്നും ഇളയദളപതി വിജയ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പേരന്‍പിന് പ്രത്യേക പ്രദര്‍ശനം ഏര്‍പ്പെടുത്തിയിരുന്നു. സബര്‍മതി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് പേരന്‍പിന്റെ പ്രത്യേക ഷോ എസ് എന്‍ തിയറ്ററില്‍ നടന്നത്. കേക്ക് മുറിച്ചുള്ള ആഘോഷവും വിജയ് ഫാന്‍സിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. അടുത്ത കാലത്തൊന്നും മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത ജനപ്രീതിയായിരുന്നു പേരന്‍പിലൂടെ മമ്മൂട്ടിയ്ക്ക് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications