ഒരു സിനിമയ്ക്ക് 200 കോടിയോളം. അപ്പോൾ എങ്ങനെ ആകെ ഇത്രയും കുറഞ്ഞ സ്വത്ത്; വിജയ്ക്കെതിരെ ബാലാജി പ്രഭു
വിജയ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിലേക്കിറങ്ങുമ്പോൾ ആരാധകർക്ക് പോലും ആവേശത്തേക്കാൾ ആശങ്കയാണ്. യാതൊരു തയ്യാറെടുപ്പുമില്ല, ജനങ്ങളുടെ മനോവികാരം മനസിലാക്കുന്നില്ല എന്നീ വിമർശനങ്ങൾക്ക് പുറമെ കുടുംബ പ്രശ്നങ്ങളും വിജയ്ക്കെതിരെ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസമാണ് വിജയ് തന്റെ സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടത്. 404. 58 കോടി രൂപയാണ് വിജയുടെ ആസ്തിയെന്നാണ് കണക്കുകൾ. വിജയ് കാണിച്ച ഈ കണക്കുകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു.
വിജയ് കാണിച്ചിരിക്കുന്ന സമ്പാദ്യം കുറവാണെന്നും കണക്കുകൾ യഥാർത്ഥമല്ലെന്നും ബാലാജി പ്രഭു. ഓരോ തവണയും വിജയ് സ്വന്തം ഫ്ലെെറ്റിലാണ് യാത്ര ചെയ്യുന്നത്. അറ്റ്ലിയുടെ ഭാര്യയുടെ വളകാപ്പിന് പോയി വന്ന ചെലവ് 40 ലക്ഷം രൂപയാണ്. ജനങ്ങളിൽ ഒരാളായി ഇടപഴകില്ല. എന്നാൽ ജനങ്ങളുടെ നേതാവായി മാറണമെന്നാണ് ആഗ്രഹം. അങ്ങനെ സംഭവിച്ച ചരിത്രമില്ല. ഒരു സിനിമയ്ക്ക് 200 കോടിക്കടുത്താണ് വിജയ് വാങ്ങുന്ന പ്രതിഫലം. 69 സിനിമകളിൽ വിജയ് അഭിനയിച്ചു. കുറഞ്ഞത് 20 സിനിമകളിലെങ്കിലും 200 കോടി വിജയ് ശമ്പളം വാങ്ങിയിരിക്കും. അങ്ങനെ നോക്കിയാൽ 4000 കോടിയുടെ സ്വത്തുണ്ടാകണം.

1991 മുതൽ പണം സമ്പാദിക്കുന്നു. ഇന്നത്തെ കാലത്തേക്കുമ്പോൾ പണത്തിന്റെ മൂല്യം കൂടിയിട്ടുണ്ട്. അപ്പോൾ എത്ര വലിയ സമ്പാദ്യം വിജയ്ക്കുണ്ടാകേണ്ടതാണ്. വിജയുടെ കാറുകൾക്ക് കോടികളാണ് വില. സ്വന്തം മകന് വിജയ് ലോൺ കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. പഠിക്കുന്ന മകൾക്കും അമ്മയ്ക്കും അച്ഛനും ഭാര്യക്കുമെല്ലാം ലോൺ. ഭ്രാന്ത് പിടിച്ചവർ പോലും ഇങ്ങനെ ചെയ്യില്ല.
വളരെ കഷ്ടപ്പെടുന്ന അച്ഛൻമാർ മക്കളെ പഠിപ്പിക്കാനും ജോലി നേടിക്കൊടുക്കാനും അത്രയും പരിശ്രമിക്കും. എന്നാൽ വിജയ് സ്വന്തം മകന് 8 ലക്ഷം രൂപയും മകൾക്ക് 4 ലക്ഷം രൂപയും കടം നൽകിയിരിക്കുന്നു. വിമാനച്ചെലവിനായി 40 ലക്ഷം ചെലവഴിക്കുന്ന വിജയ് മകന് കൊടുത്ത പണം പോലും എഴുതി വെച്ചിരിക്കുന്നു. പല തവണയായി കൊടുത്ത പണമായിരിക്കും ഇതെന്നും ബാലാജി പ്രഭു പറയുന്നു. വിജയ്ക്ക് ബിനാമികളുണ്ട്. പ്രധാനമായും ഒരു നടി. അവരുടെ പേരിലേക്ക് ഒരുപാട് സ്വത്തുക്കൾ മാറ്റിയിട്ടുണ്ടെന്നും ബാലാജി പ്രഭു പറയുന്നു.


Click it and Unblock the Notifications















