ബിക്കിനിയിൽ പ്രഭാത ഭക്ഷണം കഴിച്ച് കാജൽ അഗർവാൾ, ഹണിമൂൺ മൂഡ് മാറുന്നില്ലെന്ന് നടി...

കൊവിഡ് കാലത്ത് പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടതൽ ചർച്ചയായ താരവിവാഹമായിരുന്നു നടി കാജൽ അഗർവാളിന്റേത്. ബാല്യകാല സുഹൃത്തായ ഗൗതം കിച്ച്ലുവായിരുന്നു വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒക്ടോബർ 30 ന് ആയിരുന്നു ഗൗതം- കാജൽ വിവാഹം നടന്നത്. മുംബൈയിലെ താജ് ഹോട്ടലിൽ വെച്ച് നടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. ആരാധകരുമായി വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന താരം പിന്നീട് വിവാഹ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

വിവാഹ ചിത്രങ്ങളെക്കാളും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത് കാജലിന്റെ ഹണിമൂൺ ചിത്രങ്ങളായിരുന്നു. മാലിദ്വീപിലായിരുന്നു നവദമ്പതികൾ ഹണിമൂൺ ആഘോഷത്തിനായി പോയത്. യാത്രയ്ക്കായുള്ള തയ്യാറെടുപ്പ് മുതൽ മാലി ദ്വീപിലെ അവസാന കാഴ്ചകൾ വരെ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. താരങ്ങളിടെ ഹണിമൂൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 10 ദിവസത്തെ ഹണിമൂൺ ആഘോഷം കഴിഞ്ഞ് ഇന്ത്യയിൽ മടങ്ങി എത്തിയിട്ടുണ്ട്. ദിവസങ്ങൾ കഴിഞ്ഞിട്ടും മാൽദിവസ് മൂഡ് വിട്ടുമാറിയിട്ടില്ലെന്നാണ് കാജൽ പറയുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രമാണ്.

 പൂളിൽ നിന്ന്  പ്രഭാത ഭക്ഷണം

പൂളിൽ നിന്ന് പ്രഭാത ഭക്ഷണം കഴിക്കുന്ന ചിത്രമാണ് കാജൽ പങ്കുവെച്ചിരിക്കുന്നത്. മൂഡ് എന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. ഭർത്താവ് ഗൗതം തന്നെയാണ് നടിയുടെ മനോഹരമായ ചിത്രം എടുത്തിരിക്കുന്നത്. മൾട്ടി കളറിലുള്ള ബിക്കിനിയിൽ അതീവ ഗ്ലാമറസ്സായിട്ടാണ് നടി ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. പ്രകൃതി ഭംഗി ആസ്വദിച്ച് സ്ട്രോബെറി കഴിക്കുന്ന കാജലിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

മാലിയിലെ കാഴ്ചകൾ

മാലിയിലെ മനോഹരമായ കാഴ്ചകളായിരുന്നു കാജലിന്റെ ചിത്രങ്ങളുടെ മറ്റൊരു ഹൈലൈറ്റ്. കണ്ണിനെ അത്ഭുതപ്പെടുന്ന താരത്തിലുള്ള മനോഹരമായ കാഴ്ചകളായിരുന്നു കാജൽ പങ്കുവെച്ചത്. ആഴക്കടലില്‍ നിന്നുള്ള ഗൗതമിന്റേയും കാജലിന്റേയും പ്രണയാര്‍ദ്ര നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പറുദീസയിലെ ശാന്തത എന്നാണ് മാലി ദിവസങ്ങളെ കുറിച്ച് കാജൽ പറയുന്നത്.

സിനിമാ തിരിക്ക്

ഹണിമൂൺ യാത്രയ്ക്ക് ശേഷം ദിവസങ്ങൾക്ക് മുൻപാണ് താരം തിരികെ ഇന്ത്യയിൽ എത്തിയത്.വിവാഹ ശേഷം സിനിമ വിടില്ലെന്നും സജീവമായി തന്നെ തുടരുമെന്നും വിവാഹത്തിന് മുൻപ് തന്നെ നടി തുറന്ന് പറഞ്ഞിരുന്നു. അതുപോലെ, ഇപ്പോൾ തന്റെ ജോലിയിൽ സജീവമാകാനുളള തയ്യാറെടുപ്പിലാണ് നടി. മെഗാസ്റ്റാർ ചിരഞ്ജീവി ചിത്രമായ ആചാര്യയാണ് കാജലിന്റെ പുതിയ ചിത്രം. 2021 ൽ റിലീസിനെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ നടിയും ചിരഞ്ജീവിയും ചിത്രത്തിൽ ജോയിൻ ചെയ്യും. കോമ്പിനേഷൻ രംഗങ്ങൾ ആകും ആദ്യം ചിത്രീകരിക്കുക.

 തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരി

മുംബൈ സ്വദേശിയാണെങ്കിലും തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ് കാജൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. 2004ൽ പുറത്തിറങ്ങിയ ക്യൂൻ..! ഹോ ഗയാ നാ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തിയത്. എന്നാൽ ബോളിവുഡിനേക്കാളും കൂടുതൽ തിളങ്ങാനായത് തെന്നിന്ത്യൻ സിനിമകളിലായിരുന്നു.വിജയ്, രാം ചരൺ, കമൽഹാസൻ, അല്ലു അർജുൻ എന്നിങ്ങനെ മുൻനിര നായകന്മാരുടെ ഭാഗ്യ നായികയായി തിളങ്ങുകയായിരുന്നു. നടിയുടെ ചിത്രങ്ങളെല്ലാം തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാളത്തിലും നടിക്ക് മികച്ച ആരാധകരുണ്ട്.

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X