'ആറ് മണി കഴിഞ്ഞാൽ മദ്യപാനം, സെറ്റിൽ നിൽക്കില്ല'; വിജയ്ക്കത് പറ്റില്ല, ആരോഗ്യ സ്ഥിതി അങ്ങനെയെന്ന് അന്തനൻ
നടൻ ശ്രീകാന്ത് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന് ശേഷം തമിഴകത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. ലഹരി മാഫിയയുടെ ഭാഗമായ താരങ്ങൾ സിനിമാ രംഗത്തുണ്ടെന്ന വാദം ശക്തമാണ്. ഇതിനിടെ നടൻ വിജയിനെക്കുറിച്ചും ചില ആരോപണങ്ങൾ വന്നു. വിജയ് മദ്യപാനിയാണെന്നും ആറ് മണി കഴിഞ്ഞാൽ മദ്യപിക്കാൻ വേണ്ടി സെറ്റിൽ നിന്നും പോകുമെന്നും ട്രിച്ചി സൂര്യ ശിവ എന്ന രാഷ്ട്രീയക്കാരൻ ആരോപിച്ചു.
ആറ് മണിക്ക് ശേഷം വിജയിനെ ഷൂട്ടിംഗ് സ്പോട്ടിൽ കാണില്ല, കാരണം മദ്യപിക്കാതെ വിജയ്ക്ക് നിൽക്കാൻ പറ്റില്ലെന്ന് ഇയാൾ വാദിച്ചു.
ഇതിനെതിരെ സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. ഇയാളുടെ വാദം തെറ്റാണെന്ന് അന്തനൻ പറയുന്നു. വിജയിനെക്കുറിച്ച് എപ്പോഴെങ്കിലും അങ്ങനെയാെരു പരാതി വന്നിട്ടുണ്ടോ. ഇവിടെ പലരെക്കുറിച്ചും വന്നിട്ടുണ്ട്. അരുൺ വിജയ് പാർട്ടിക്ക് പോയി മദ്യപിച്ച് കാറോടിച്ചത് പ്രശ്നമായി. ധ്രുവ് വിക്രമിന്റെ കാർ ഒരാളെയിടിച്ചു.

ആ കേസ് ഇപ്പോൾ നിലനിൽക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പിന്നീട് സംവിധായകൻ പി വാസുവിന്റെ മകനെയും നമ്മൾ കണ്ടു. ഇങ്ങനെ പല നടൻമാരുമുണ്ട്. ഒരു നടൻ മദ്യപിച്ച് ഓട്ടോയിൽ കയറി. ഇത്രയും വലിയ നടൻ ഓട്ടോയിൽ കയറിയതെന്തിനെന്ന് ചോദിക്കരുത്.
വലിയ നടനിൽ നിന്നു ചെറിയ റോളുകളിലേക്ക് വന്ന നടനാണ്. ഓട്ടോക്കാരനോട് വീട്ടിലിറക്കാൻ പറഞ്ഞു. വീട് എവിടെയാണെന്ന് ഓട്ടോക്കാരൻ ചോദിച്ചു. നീ പൊയ്ക്കോ, ഞാൻ പറയാം എന്ന് ഈ നടൻ. അങ്ങനെ മൂന്ന് മണിക്കൂർ മദ്രാസിൽ ചുറ്റിത്തിരിഞ്ഞു. സ്വന്തം വീട് ആ നടൻ മറന്നു. അത്രമാത്രം മദ്യപിച്ച നടനാണത്. ഒടുവിൽ ഓട്ടോ ഡ്രെെവർ ഇതാണ് സർ നിങ്ങളുടെ വീടെന്ന് പറഞ്ഞ് ആരുടെയോ വീടിന് മുന്നിൽ ഇറക്കി തടി തപ്പി.

അങ്ങനെ ഒരിക്കൽ പോലും വിജയ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിട്ടില്ല. മദ്യപിച്ച് ആറാടുന്ന നടീനടൻമാരുണ്ട്. ഇന്ന് പലരും വീട്ടിൽ തന്നെ ബാർ വെച്ചു. വിജയ് ക്ലീനാണ്. മദ്യപിക്കാറില്ല. മറ്റൊന്ന് ആരോഗ്യ സ്ഥിതി കാരണം വിജയ്ക്ക് മദ്യപിക്കാൻ പറ്റില്ല. ഷുഗറുണ്ടെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഷുഗർ ഒരുഘട്ടത്തിൽ കൂടുതലായിരുന്നു. ഇതോടെ ഭക്ഷണക്രമം കൊണ്ട് വന്നു. രാവിലെ രണ്ട് ഇഡ്ഡലിയിൽ കൂടുതൽ ഒന്നും കഴിക്കില്ലെന്നും അന്തനൻ പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ ദിവസമായിരുന്നു വിജയുടെ 51ാം പിറന്നാൾ ദിനം. നിരവധി പേർ വിജയ്ക്ക് ആശംസകൾ അറിയിച്ചു. വിജയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ കുറേക്കാലമായി തമിഴകത്ത് പ്രചരിക്കുന്നുണ്ട്. നടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷമാണ് അഭ്യൂഹങ്ങൾ കൂടിയത്. ഭാര്യ സംഗീതയ്ക്കൊപ്പം വിജയിനെ ഇപ്പോൾ കാണാറേയില്ല. ഭർത്താവുമായി അകന്ന സംഗീതയിന്ന് ലണ്ടനിൽ സ്വന്തം കുടുംബത്തിനൊപ്പമാണുള്ളതെന്നും മാറി നിൽക്കുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിനിടെ നടി തൃഷയും വിജയും പ്രണയത്തിലാണെന്ന ഗോസിപ്പുകളും പ്രചരിക്കുന്നു.
നടന് പിറന്നാൾ ആശംസയറിയിച്ച് കൊണ്ട് തൃഷ പങ്കുവെച്ച ഫോട്ടോ വലിയ ചർച്ചയായി. വിജയുമായി ബന്ധത്തിലാണെന്ന് തൃഷ പല തവണയായി സൂചന നൽകിയെന്നാണ് സോഷ്യൽ മീഡിയയിലെ വാദം. തൃഷയോ വിജയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മകൻ ജേസൺ സഞ്ജയും വിജയിൽ നിന്ന് അകലം കാണിക്കുന്നെന്നാണ് മറ്റൊരു വാദം. ജേസൺ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. എന്നാൽ വിജയിനെയും മകനെയും ഇപ്പോൾ ഒരുമിച്ച് കാണാറേയില്ല. ഗോസിപ്പുകൾക്ക് വിജയ് മറുപടി നൽകാറില്ല. ഇവ അവഗണിക്കുന്നതാണ് പണ്ട് മുതലേ വിജയുടെ രീതി.


Click it and Unblock the Notifications