ആ സംഭവത്തോടെ അധികം മിണ്ടാതെയായി! വിജയുടെ മനസിലെ ഏറ്റവും വലിയ ദു:ഖം! ഇന്നും കണ്ണ് നിറയും!
സ്‌ക്രീനിലെ അസാധ്യ പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരങ്ങളേറെയാണ്. അഭിനയത്തിന് പുറമെ അവരില്‍ ചിലരൊക്കെ രാഷ്ട്രീയ മേഖലയിലും സജീവമാണ്. സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ഇനി രാഷ്ട്രീയത്തിലേക്ക് എന്ന് വിജയ് പറഞ്ഞത്. ജനനായകന്‍ അവസാന ചിത്രമാണെന്നും, ഇനി അഭിനയിക്കുന്നില്ലെന്നുമുള്ള തീരുമാനത്തില്‍ ആദ്യം ഫാന്‍സിന് നിരാശയായിരുന്നു. അണ്ണനെ ഇനിയും സ്‌ക്രീനില്‍ കാണണം, നല്ല ചിത്രങ്ങള്‍ ചെയ്യണം. ഞങ്ങള്‍ അതാഗ്രഹിക്കുന്നുണ്ട്. ഇത്ര കടുത്ത തീരുമാനം വേണ്ടിയിരുന്നോ എന്നൊക്കെയായിരുന്നു ചര്‍ച്ചകള്‍. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുന്നതും, പിന്നീടഞ്ഞോട്ട് സജീവമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നേരത്തെ നിശ്ചയിച്ചതായിരുന്നു.
രാഷ്ട്രീയം എന്ന തീരുമാനം വിജയ് ഉറപ്പിച്ചപ്പോള്‍ ആരാധകരും പിന്തുണ അറിയിക്കുകയായിരുന്നു. ജനലക്ഷങ്ങളായിരുന്നു അദ്ദേഹം പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ പിന്തുണ അറിയിച്ചത്. പാര്‍ട്ടി സമ്മേളനത്തിനിടയിലെ അപ്രതീക്ഷിത സംഭവങ്ങളും ചര്‍ച്ചയായിരുന്നു. പ്രതിയോഗികള്‍ ഇതും ആയുധമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാഹേതര ബന്ധമാണോ ഈ വിജയത്തിന് കാരണമെന്നായിരുന്നു പരിഹാസം. പ്രണയ വിവാഹത്തിലൂടെ ഒന്നായവരാണെങ്കിലും വിവാഹമോചനം ആവശ്യപ്പെട്ട് സംഗീത രംഗത്ത് വന്നത് വിവാദമായിരുന്നു. പരസ്ത്രീ ബന്ധമാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. നേരത്തെ തന്നെ ഇതേക്കുറിച്ച് പറഞ്ഞതാണ്. ഇനിയൊന്നുമുണ്ടാവില്ലെന്നായിരുന്നു ഉറപ്പ് തന്നതെന്നുമായിരുന്നു സംഗീതയുടെ പ്രതികരണം.

ഞങ്ങള്‍ ആഗ്രഹിച്ച വിജയം എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആരാധകര്‍ പറഞ്ഞത്. സിനിമ മേഖലയിലുള്ളവരെ അദ്ദേഹത്തിന്റെ വിജയം ആഘോഷമാക്കിയിരുന്നു. തമിഴ് ഇന്‍ഡസ്ട്രിയിലെ തന്നെ പ്രധാനികൡലൊരാളായ അദ്ദേഹം 200 കോടി രൂപ വരെ പ്രതിഫലമായി കൈപ്പറ്റിയതാണ്. അഴിമതിയില്ലാ ഭരണമാണ് അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നായിരുന്നു കമന്റുകള്‍. ഈയൊരു മാറ്റം ആഗ്രഹിച്ചതെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തലുകള്‍. അദ്ദേഹത്തിന്റെ അടുത്ത നീക്കം അറിയാനായുള്ള ആകാംക്ഷയിലാണ് എല്ലാവരും.
രാഷ്ട്രീയത്തില്‍ കൃത്യമായ പ്ലാനിഗോടെ വന്ന് വിജയകിരീടം ചൂടിയിരുന്നു വിജയ്. അഭിനയ ജീവിതത്തിലെ വിജയങ്ങളും വമ്പിച്ച രീതിയില്‍ ആഘോഷിക്കപ്പെട്ടതാണ്. പൊതുവെ എല്ലായിടത്തും ആക്ടീവായി കാണുന്ന അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്. വ്യത്യസ്ത മതവിഭാഗക്കാരായ ചന്ദ്രശേഖറും, ലതയും പ്രണയ വിവാഹത്തിലൂടെയായിരുന്നു ഒന്നിച്ചത്. വിജയിന് ശേഷമായി ഇവര്‍ക്കൊരു മകള്‍ പിറന്നിരുന്നു. വിദ്യ എന്നായിരുന്നു പേര്. രണ്ട് വയസുള്ളപ്പോഴായിരുന്നു വിദ്യയുടെ മരണം. അനുജത്തിയുടെ മരണം വിജയിനെ വല്ലാതെ ബാധിച്ചിരുന്നു. അതോടെയായിരുന്നു അധികമാരോടും സംസാരിക്കാതെ അന്തര്‍മുഖനായി മാറിയത്.
സ്‌കൂള്‍ കാലഘട്ടത്തില്‍ അധികമാരോടും സംസാരിക്കാറില്ലായിരുന്നു അദ്ദേഹം. പിന്നീടാണ് അഭിനയ വഴിയെ നീങ്ങാന്‍ ആഗ്രഹമുണ്ടെന്ന് അച്ഛനോട് പറയുന്നത്. സിനിമാക്കാരാനയ അച്ഛന്‍ മകനെയും പരിചയപ്പെടുത്തിയെങ്കിലും ആ വരവിന് അത്ര നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചത്. തുടക്കം പാളിയെങ്കിലും പിന്നീട് ഹിറ്റ് ചിത്രത്തിലൂടെ തന്നെ അടയാളപ്പെടുത്തുകയായിരുന്നു വിജയ്. ഒന്നിന് പിന്നാലെ ഒന്നായി ഹിറ്റ് ചിത്രങ്ങള്‍ വന്നതോടെ തമിഴകത്തിന്റെ ഇളയദളപതിയായി മാറുകയായിരുന്നു അദ്ദേഹം.
ആക്ഷന്‍ രംഗങ്ങളും, ഡയലോഗുകളും, ഡാന്‍സുമൊക്കെയായി വിജയ് സ്‌റ്റൈല്‍ ശ്രദ്ധേയമാവുകയായിരുന്നു. ബോക്‌സോഫീസില്‍ ഗംഭീര വിജയങ്ങള്‍ നിലനിര്‍ത്തിയതോടെ അദ്ദേഹത്തിന്റെ പ്രതിഫലവും കുത്തനെ ഉയരുകയായിരുന്നു. കരിയറില്‍ ഹിറ്റ് ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കളം മാറ്റി ചവിട്ടുന്നത്. ആദ്യം ആശങ്കയായിരുന്നുവെങ്കിലും ആ തീരുമാനം മികച്ചതെന്ന് വിമര്‍ശകരെക്കൊണ്ട് പോലും പറയിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.


Click it and Unblock the Notifications

