കുഞ്ഞ് പിറന്നിട്ടില്ല... പക്ഷെ ആശംസ കമന്റുകൾ നിരവധി വരുന്നുണ്ട്, ഒമ്പതാം മാസമാണ്; മറുപടിയുമായി വിജയ്!

നടിയും അവതാരകയുമായ ദേവിക നമ്പ്യാർ വിവാഹം ചെയ്തത് ​ഗായകൻ വിജയ് മാധവിനെയാണ്. ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയുടെ ആദ്യകാല എഡിഷനിലൂടെയാണ് വിജയ് മാധവ് ഏവർക്കും സുപരിചിതനായത്. സീരിയലുകളിലൂടെയും, ടി.വി പരിപാടി അവതരണത്തിലൂടെയുമാണ് ദേവികയെ എല്ലാവരും അറിയുന്നത്. വിവാഹശേഷം സം​ഗീതത്തിലും നൃത്തത്തിലുമാണ് ദേവികയുടെ ശ്രദ്ധ മുഴുവൻ. മകൻ പിറന്നശേഷം അഭിനയത്തിൽ നിന്നും ദേവിക ഇടവേളയെടുത്തു.

വിജയ്ക്കൊപ്പം ചേർന്ന് ദേവിക പാടുന്ന കവർ സോങ്ങുകളെല്ലാം വൻ ഹിറ്റാണ്. ഇരുവർക്കും ആത്മ മഹാദേവ് എന്നൊരു ഒരു വയസുകാരൻ മകനുണ്ട്. വിവാ​ഹശേഷമാണ് ഇരുവരും ഒരുമിച്ച് യുട്യൂബ് ചാനൽ ആരംഭിച്ചത്. സം​ഗീതം, പാചകം, വ്ലോ​ഗ്, യാത്രകൾ എന്നിവയാണ് ഇവരുടെ യുട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തുന്നത്.

Vijay Maadhhav Devika nambiar

ഇപ്പോൾ താര ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ദേവിക ​ഒമ്പതാം മാസത്തിൽ എത്തി നിൽക്കുകയാണ്. രണ്ടാമതും ​ഗർഭിണിയായശേഷം വിശേഷങ്ങളെല്ലാം ദേവികയും വിജയിയും ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. അതേസമയം ഇപ്പോഴിതാ ദേവികയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില തെറ്റായ വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയ് മാധവ്.

ദേവിക പ്രസവിച്ചുവെന്ന തരത്തിൽ വീഡിയോകൾ പ്രചരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ അടുത്തിടെയായി നിരന്തരം ആശംസകൾ കമന്റുകൾ വരുന്നുണ്ടെന്നുമാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ വിജയ് പറഞ്ഞത്. ദേവികയ്ക്കൊപ്പമുള്ള വീഡിയോകളും വിജയ് പങ്കുവെച്ചു.

അടുത്ത മാസം ആദ്യമോ ജനുവരി അവസാനമോ ഡെലിവറി നടക്കുമെന്നും വിജയ് കൂട്ടിച്ചേർത്തു. ഒമ്പതാം മാസത്തെ സ്കാനിങ് കഴിഞ്ഞ് അതിന്റെ റിപ്പോർട്ട് ഡോക്ടറെ കാണിക്കാനുള്ള യാത്രയിലാണ്. ഡോക്ടറെ കണ്ടു. വീഡിയോ നമ്മൾ ചെയ്തത് വേറൊന്നും കൊണ്ടല്ല. ഒരുപാട് പേർ അഡ്മിറ്റായോ? കുട്ടി ആയല്ലേ... കൺ​ഗ്രാജുലേഷൻസ്... മോനാണല്ലേ പിറന്നത് എന്നൊക്കെ പറഞ്ഞ് നമ്മുടെ പഴയ വീഡിയോസ് കണ്ട് മെസേജ് ചെയ്യുന്നുണ്ട്.

പക്ഷെ അഡ്മിറ്റഡായിട്ടില്ല. ഈ മാസം അവസാനം അല്ലെങ്കിൽ ഫെബ്രുവരിയിലേക്ക് കാണും. എല്ലാവരുടെയും പ്രാർത്ഥന വേണം. ഇതൊന്ന് അറിയിക്കാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്തത് എന്നാണ് വിജയ് മാധവ് പറഞ്ഞത്. വീഡിയോ എത്തിയതോടെ അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെയെന്ന് ആശംസിച്ചും നിരവധി പേർ എത്തി.

Vijay Maadhhav Devika nambiar

ഇത്തവണ വിജയിക്കും ദേവികയ്ക്കും പെൺകുഞ്ഞായിരിക്കും. മോളെ സ്വീകരിക്കാൻ റെഡിയായിക്കോളു. ദേവികയെ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നത് എന്നിങ്ങനെയും ആരാധകരുടെ കമന്റുകളുണ്ട്. ചിലർ ആൺകുഞ്ഞ് ആയിരിക്കും പിറക്കുകയെന്നും പ്രവചിച്ചിട്ടുണ്ട്. ഇരുവരുടെയും മൂത്ത മകൻ ആത്മജ ജനിച്ചപ്പോൾ മുതൽ സ്റ്റാറാണ്.

മകന് പെൺകുട്ടികളുടെ പേര് നൽകിയെന്ന് പറഞ്ഞ് നിരവധി പേർ വിജയ് മാധവിനേയും ദേവികയേയും വിമർശിച്ചിരുന്നു. എന്നാൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട പേര് നൽകുകയായിരുന്നുവെന്നും അത് നല്ലതല്ലെന്ന് തോന്നിയിട്ടില്ലെന്നുമായിരുന്നു വിജയിയുടെ മറുപടി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X