'മാഷ് ഇപ്പോള്‍ കഞ്ചാവടിച്ച ഫീലിലാണ്, എല്ലാവരും തിരക്കുന്നത് ബേബിയെ കുറിച്ച്'; വിശേഷവുമായി ദേവികയും വിജയിയും!

മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ ജോഡികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. ഇരുവരും തങ്ങളുെട ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹശേഷം തങ്ങളുടെ വിശേഷങ്ങളെല്ലാം യുട്യൂബ് ചാനൽ വഴി ദമ്പതികൾ‌ പങ്കുവെക്കാറുണ്ട്. മാർച്ച് ആദ്യ വാരം തന്നെ ഇരുവർക്കും കുഞ്ഞ് പിറക്കും.

അതേസമയം ഇരുവരുടയേും മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഇരുവരും മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയത്. ദേവിക സെറ്റ് സാരിയായിരുന്നു ധരിച്ചിരുന്നത്.

Vijay Madhav, Vijay Madhav Devika, Devika news, Vijay Madhav news, Vijay Madhav songs, വിജയ് മാധവ്, വിജയ് മാധവ് ദേവിക, ദേവിക വാർത്തകൾ, വിജയ് മാധവ് വാർത്തകൾ, വിജയ് മാധവ് ഗാനങ്ങൾ

മെറ്റേണറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ആരാധകർ ഇരുവരുടേയും മാന്യമായ വസ്ത്രധാരണത്തെ പുകഴ്ത്തിയിരുന്നു. വിവാ​ഹത്തിന് മുമ്പ് സീരിയലുകളിലും അവതാരികയായുമെല്ലാം തിളങ്ങിയിരുന്ന ദേവിക എല്ലാ മോഡേൺ വസ്ത്രങ്ങളും ധരിക്കുമായിരുന്നു.

പക്ഷെ ​ഗർഭിണിയായശേഷം സെറ്റും മുണ്ടുമാണ് കൂടുതലും ദേവിക ധരിക്കാറുള്ളത്. പഴമക്കാർ പറഞ്ഞത് കേട്ടാണ് ​ഗർഭിണിയായശേഷം കൂടുതലും സെറ്റും മുണ്ടും ധരിക്കാൻ തുടങ്ങിയതെന്നും ദേവിക പറഞ്ഞിരുന്നു.

സെറ്റും മുണ്ടും ധരിക്കുമ്പോൾ വയറിലേക്ക് കൂടുതൽ കാറ്റും വെളിച്ചവും തട്ടുമെന്നും അത് കുഞ്ഞിനും വളരെ നല്ലതായതുകൊണ്ടാണ് താനും മുതിർന്നവരുടെ നിർദേശപ്രകാരം സെറ്റും മുണ്ടും ധരിച്ച് തുടങ്ങിയതെന്നും അല്ലാതെ കുലസ്ത്രീയായതല്ലെന്നും ദേവിക പറഞ്ഞിരുന്നു.

പ്രസവത്തിനുള്ള ഡേറ്റ് അടുത്തതോടെ ആശുപത്രിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ദേവിക. അതിന്റെ ഭാ​ഗമായി ഹോസ്പിറ്റൽ ബാ​ഗ് പാക്ക് ചെയ്തതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദേവികയും ഭർത്താവ് വിജയ് മാധവും.

ആശുപത്രിയിൽ അഡ്മിറ്റായശേഷവും വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന് വിജയ് മാധവിനോട് ദേവിക പറയുന്നതും പുതിയ വീഡിയോയിൽ കാണാം. രണ്ട് ദിവസമായി നായിക പാക്കിങിലാണെന്നും ഇതൊക്കെ കൊണ്ടുപോവേണ്ട കാര്യമുണ്ടോയെന്നും വിജയ് ദേവികയോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

'കുട്ടിക്ക് കുറേ ഡ്രസ് എടുത്ത് വെച്ചു. താന്‍ അത്രയൊന്നും എടുത്തിട്ടില്ലെന്നും' ദേവിക വീഡിയോയിൽ പറയുന്നുണ്ട്. 'ദേവിക അഡ്മിറ്റായോ എന്നൊക്കെ എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. അതാണ് ഈ വ്‌ളോഗ് ചെയ്യാന്‍ കാരണം. അ‍ഞ്ചാം തീയതിക്കോ അതിന് മുമ്പായോ അഡ്മിറ്റാവാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്.'

Vijay Madhav, Vijay Madhav Devika, Devika news, Vijay Madhav news, Vijay Madhav songs, വിജയ് മാധവ്, വിജയ് മാധവ് ദേവിക, ദേവിക വാർത്തകൾ, വിജയ് മാധവ് വാർത്തകൾ, വിജയ് മാധവ് ഗാനങ്ങൾ

'വ്‌ളോഗ് കംപ്ലീറ്റ് ചെയ്ത് പോണമെന്നാണ് നായിക പറയുന്നത്. ആശുപത്രിയിലെത്തിയാല്‍ അവിടത്തെ വിവരങ്ങളും കാണിക്കണമെന്നാണ് നായിക പറയുന്നത്' വിജയ് പറഞ്ഞു. 'രണ്ട് ദിവസമായി വീഡിയോ ഒന്നും ഇടാതിരുന്നപ്പോള്‍ എന്തോ പോലെ. എന്തൊക്കെയോ പോലെ തോന്നി. വീട്ടിലിരുന്ന് ഒന്നും ചെയ്യാനില്ലാത്ത പോലെയൊരു ഫീല്‍ എന്നായിരുന്നു' ദേവിക പറഞ്ഞത്.

'നമുക്ക് വ്‌ളോഗ് ചെയ്യണമെന്നുമുണ്ട്. ഫിഫ്റ്റി ഫിഫ്റ്റിയിലാണ് ഞാന്‍ എന്നായിരുന്നു' വിജയ് മാധവ് പറഞ്ഞത്. 'കഴിഞ്ഞ മാസം ചെക്കപ്പിന് പോയപ്പോള്‍ ലേബര്‍ റൂമില്‍ പോയിരുന്നു. അവർ ഭയങ്കര സപ്പോര്‍ട്ടീവായിരുന്നു. നല്ല സ്‌നേഹമായിരുന്നു എന്നോട്. ഇനി വീഡിയോ എടുക്കുന്നില്ലേയെന്ന് കുറേപേര്‍ ചോദിച്ചിരുന്നു.'

മാഷിന് ഇപ്പോള്‍ കഞ്ചാവടിച്ച ഫീലിലാണെന്നായിരുന്നു ദേവിക പറഞ്ഞത്. 'ഇന്നൊന്നും എഡിറ്റ് ചെയ്യാനില്ലല്ലോയെന്നായിരുന്നു എന്നോട് ചോദിച്ചത്. മാഷേ ആശുപത്രിയിലെത്തിയാല്‍ വെറുതെ ഇരിക്കണ്ട... വ്‌ളോഗ് ചെയ്‌തോളൂയെന്നാണ് ഞാന്‍ പറഞ്ഞതെന്നായിരുന്നു' ദേവിക പറഞ്ഞത്. 'എവിടെ ചെല്ലുമ്പോഴും എല്ലാവരും ബേബി വന്നോ, അഡ്മിറ്റായോ എന്നൊക്കെയാണ് ചോദിക്കുന്നത്. എന്തായാലും വ്‌ളോഗ് തുടരും.'

'ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന സാധനങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാം. അതൊന്നും കാണിക്കുന്നില്ല. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് വേണമെന്നും' ദേവിക പറഞ്ഞു. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായി എത്തിയത്.

നിങ്ങളെ കാണാതിരുന്നാല്‍ ഞങ്ങള്‍ക്ക് വിഷമമാവും. എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കട്ടെ. ഒരു കുഴപ്പവുമില്ലാതെ എല്ലാം നടക്കും. പ്രാര്‍ത്ഥനകളുണ്ടെന്നായിരുന്നു ആരാധകര്‍ കുറിച്ചത്. ദേവിക മലപ്പുറത്തുകാരിയാണ്.

സ്വന്തം വീട്ടിലേക്ക് പോകണമെന്നുണ്ടായിരുന്നുവെന്നും പക്ഷെ യാത്ര ചെയ്യുന്നത് കുഞ്ഞിന് നല്ലത് അല്ലാത്തത് കൊണ്ട് ദേവിക തന്റെ വീട്ടിൽ തന്നെ നിൽക്കുകയായിരുന്നുവെന്നും മുമ്പൊരു അഭിമുഖത്തിൽ വിജയ് മാധവ് പറഞ്ഞിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X