'നല്ല ബോധ്യത്തോടെയാണ് കുട്ടിക്ക് പേരിട്ടത്, മൂന്ന് വയസ് മുതൽ ഭഗവത് ഗീത പഠിച്ച് ജപിച്ച് തുടങ്ങിയ ആളാണ് ഞാൻ'
അടുത്തിടെ ജനിച്ച മകൾക്ക് ഓം പരമാത്മ എന്നാണ് വിജയ് മാധവ് പേര് നൽകിയത്. ഏറെ വ്യത്യസ്തമായ പേരായതുകൊണ്ട് പേര് പുറത്തുവിട്ടപ്പോൾ തന്നെ വൈറലായി. മാത്രമല്ല ആളുകൾക്കിടയിൽ ചർച്ചാ വിഷയമാവുകയും വിജയിയ്ക്ക് വലിയ രീതിയിൽ വിമർശനം ലഭിക്കുകയും ചെയ്തു. വിജയ് സ്വന്തം ഇഷ്ടപ്രകാരം നൽകിയ പേരാണെന്നും ദേവികയ്ക്ക് ആ പേര് തൃപ്തി നൽകിയിട്ടില്ലെന്നത് മുഖത്ത് നിന്ന് വ്യക്തമാണെന്നുമെല്ലാം കമന്റുകളുണ്ടായിരുന്നു.
ഇത്തരം ഒരു പേര് കുഞ്ഞിന് വേണ്ടി വിജയ് കണ്ടെത്തിയത് അന്ധവിശ്വാസിയായതുകൊണ്ടാണെന്നും കമന്റുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ തന്നെ വിമർശിച്ച് വന്ന കമന്റുകൾക്കും മകൾക്ക് അത്തരമൊരു പേരിടാനുണ്ടായ കാരണവും പുതിയ വീഡിയോയിൽ വിജയ് പങ്കുവെച്ചു.

നല്ല ബോധ്യമുള്ളതുകൊണ്ടാണ് കുഞ്ഞിന് ഓം പരമാത്മ എന്ന് പേരിട്ടതെന്നും ഭാവിയിൽ പേര് മകൾ മാറ്റിയാൽ താൻ തടയാൻ പോവുകയില്ലെന്നും വിജയ് പറയുന്നു. അടുത്തിടെ പങ്കിട്ട വീഡിയോയിൽ എന്നെ പറ്റിയുള്ള കമന്റുകൾ വന്നത് വായിച്ച് ദേവിക റൂമിലിരുന്ന് ഒരുപാട് കരഞ്ഞു. തോന്നലുകൾ പബ്ലിക്കിന് പറയാം. കാരണം ഞാൻ ഇടുന്നത് പ്രൈവെറ്റ് വീഡിയോസ് അല്ലല്ലോ.
കമന്റുകൾ എല്ലാം വായിക്കുമെങ്കിലും എനിക്ക് വേണ്ടത് മാത്രമെ ഞാൻ എടുക്കാറുള്ളു. ചില കമന്റുകൾ ബോഡി ഷെയ്മിങിന്റെ പീക്കാണ്. ഞാൻ തെറ്റ് ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല. വളരെ ബോധ്യത്തോടെയാണ് ഞാൻ എന്റെ കുട്ടിക്ക് പേരിട്ടത്. ആ വീഡിയോ ഇട്ടപ്പോൾ പ്രസവം കഴിഞ്ഞതേയുണ്ടായിരുന്നുള്ളുവെന്നതുകൊണ്ട് ദേവിക കംഫർട്ടബിൾ അല്ലായിരുന്നു. ശബ്ദവും ഉണ്ടായിരുന്നില്ല.
അത് കണ്ട് നിങ്ങൾ തെറ്റിദ്ധരിച്ച് കാണുമെന്ന് തോന്നുന്നു. ദേവികയുടെ പെർമിഷൻ ഇല്ലാതെയാണ് പേരിട്ടതെന്നും പലരും തെറ്റിദ്ധരിച്ചു. പണ്ട് ആരോടും അഭിപ്രായം ചോദിച്ച് ചെയ്യുന്നയാളായിരുന്നില്ല ഞാൻ. കാരണം എന്താണ് ചെയ്യാൻ പോകുന്നതെന്നതിനെ കുറിച്ച് എനിക്ക് നല്ല ധാരണയുണ്ടായിരുന്നു. എടുത്ത് ചാടി ഒന്നും ചെയ്യാറുമില്ല. പക്ഷെ വിവാഹശേഷം മാറി.
എന്ത് കാര്യം ചെയ്യുമ്പോഴും ദേവികയോട് പറഞ്ഞ് അഭിപ്രായം ചോദിച്ച് പെർമിഷൻ എടുത്ത് മാത്രമെ ചെയ്തിട്ടുള്ളു. എന്നെ എന്ത് വേണമെങ്കിലും നിങ്ങൾക്ക് പറയാം. ഞാൻ ദേവികയെ അടിമയാക്കിയിരിക്കുകയാണ്, സൈക്കോയാണ്, നാർസിസ്റ്റാണ് എന്നൊക്കെ കമന്റുകൾ കണ്ടിരുന്നു. അതിന്റെ ഷെയ്ഡ്സ് നിങ്ങൾ എന്നിൽ ചിലപ്പോൾ കണ്ടിട്ടുണ്ടാകും. പക്ഷെ ബേസിക്കലി എനിക്ക് അങ്ങനെയുള്ള രോഗാവസ്ഥയൊന്നും ഇല്ല.

കുട്ടിക്ക് ഞാനിട്ട പേരിൽ പേടിക്കാനോ, ആരെയും വിഷമിപ്പിക്കുന്നതോ ഒന്നുമായ ഒന്നുമില്ലെന്നാണ് ഞാൻ കരുതുന്നത്. ആ പേരിന്റെ അർത്ഥത്തെ പറ്റി പറഞ്ഞാൽ ഒരുപാട് പറയാനുണ്ട്. ആ പേരിനെക്കുറിച്ച് ആർക്കും ഒരു വ്യക്തമായ ധാരണ ഇല്ലായിരിക്കാം. ഞാൻ ആ പേരിനെകുറിച്ച് എന്ത് പറഞ്ഞാലും നിങ്ങൾ ആ സെൻസിലെ എടുക്കൂ. ഞാൻ ഞാൻ ഞാൻ എന്ന് പല ഇടത്തും പറയുന്നത് എനിക്ക് ബോധ്യവന്നത് എന്ന അർത്ഥത്തിലാണ്.
എനിക്ക് ഇത് വർക്കിങ്ങാണ് എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. രണ്ടേമുക്കാൽ, മൂന്ന് വയസ് മുതൽ ഭഗവത് ഗീത പഠിച്ച് ജപിച്ച് തുടങ്ങിയ ആളാണ് ഞാൻ. എഴുന്നേൽക്കുമ്പോൾ ശ്ലോകങ്ങൾ ചെല്ലും. ഇങ്ങനെ ഒരു സിസ്റ്റം എനിക്കുണ്ടായിരുന്നു. ശരിയെന്ന് ഞാൻ കരുതുന്ന അറിവുകൾ എന്റെ കുട്ടികൾക്ക് ഞാൻ പറഞ്ഞുകൊടുക്കണ്ടേ?.
ഓം പരമാത്മ ഒരുപാട് പവറുള്ള പേരാണ്. അതിന്റെ ഗുണങ്ങൾ കുട്ടിക്ക് കിട്ടണം. അല്ലാതെ സന്യാസിയാക്കാൻ വേണ്ടിയല്ല ആ പേരിട്ടത് എന്നുമാണ് വിജയ് പറഞ്ഞത്. മൂത്തമകന് ആത്മജ മഹാദേവ് എന്ന് പേരിട്ടപ്പോഴും വിജയ്ക്ക് വിമർശനം നേരിടേണ്ടി വന്നിരുന്നു.


Click it and Unblock the Notifications