'ഗർഭിണിയായ ഭാര്യയേയും മകനേയും ഞാൻ തീരെ നോക്കുന്നില്ലെന്ന് നിങ്ങൾക്ക് മനസിലായതായി എനിക്ക് മനസിലായി'; വിജയ്
സംഗീതവും നൃത്തവും എല്ലാമായി സന്തുഷ്ടകരമായ ദാമ്പത്യം നയിക്കുന്ന ദമ്പതികളാണ് ഗായകൻ വിജയ് മാധവും ഭാര്യയും അഭിനേത്രിയുമായ ദേവിക നമ്പ്യാരും. ഇരുവരും വിവാഹശേഷമാണ് തങ്ങളുടെ വിശേഷങ്ങളും സംഗീതവും പ്രേക്ഷകരിലേക്ക് എത്തിക്കാനായി യുട്യൂബ് ചാനൽ തുടങ്ങിയത്. വിജയ്ക്കും ദേവികയ്ക്കും ഒപ്പം മകൻ ആത്മ മഹാദേവും വ്ലോഗുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ആത്മജയ്ക്ക് ഒരു കൂടപ്പിറപ്പ് കൂടി വരുന്ന സന്തോഷത്തിലാണ് വിജയിയും ദേവികയും. അടുത്തിടെയായി നിരവധി യാത്രകൾ വിജയിയയും ദേവികയും ഒരുമിച്ച് നടത്തുന്നുണ്ട്.
അത്തരത്തിൽ അടുത്തിടെ യാത്രയ്ക്കിടെ പകർത്തിയ ദേവികയുടെ ഒരു വീഡിയോ വിജയ് മാധവ് കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. പെട്ടന്ന് പ്ലാൻ ചെയ്ത ട്രിപ്പായതുകൊണ്ട് കൃത്യമായി വിശ്രമിക്കാതെ യാത്ര പുറപ്പെട്ടതിനാൽ യാത്രയ്ക്കിടെ ദേവികയ്ക്ക് നിരവധി തവണ ഛർദ്ദിക്കേണ്ടി വന്നിരുന്നു. അമ്മ ഛർദ്ദിക്കുന്നത് കണ്ട് ഭയന്ന് കരയുന്ന ആത്മജയുടെ വീഡിയോയാണ് വിജയ് പങ്കിട്ടത്.

വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് വിജയ് മാധവിന് നേരെ ഉണ്ടായത്. ഭാര്യ ഛർദ്ദിക്കുന്നതുപോലും വീഡിയോയാക്കി കണ്ടന്റുണ്ടാക്കുകയാണ് വിജയ് എന്ന തരത്തിലായിരുന്നു വിമർശിച്ചുള്ള കമന്റുകൾ ഏറെയും. ഭാര്യയയെ സഹായിക്കുകയോ കുഞ്ഞിനെ ആശ്വസിപ്പിക്കുകയോ ചെയ്യാൻ വിജയ് ശ്രമിക്കുന്നില്ലെന്നും വിമർശനം ഉണ്ടായിരുന്നു. വീഡിയോ ചർച്ചയായതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയ് മാധവ്.
ആത്മജയുടെ എക്സ്പ്രഷൻസ് ക്യാപ്ചർ ചെയ്യാൻ വേണ്ടിയാണ് ആ സമയത്ത് വീഡിയോ ഷൂട്ട് ചെയ്തതെന്നും അല്ലാതെ ദേവിക ഛർദ്ദിക്കുന്നത് കാണിക്കാനല്ല ഉദ്ദേശിച്ചതെന്നുമാണ് പുതിയ വീഡിയോയിൽ വിജയ് പറഞ്ഞത്. വിജയിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... തേക്കടിക്കുള്ള ട്രിപ്പിനിടയിലാണ് ദേവിക ഛർദ്ദിച്ചത്. അത് കണ്ട് ആത്മജയുടെ മുഖത്ത് ഒരുപാട് എക്സ്പ്രഷൻസ് വന്നു.
അത് ആത്മജയെ സ്നേഹിക്കുന്നവരെ കാണിക്കാം എന്ന സദുദ്ദേശത്തിലാണ് ആ വീഡിയോ പങ്കിട്ടത്. അല്ലാതെ ദേവിക ഛർദ്ദിക്കുന്നത് കാണിക്കാനല്ല ഉദ്ദേശിച്ചത്. മാത്രമല്ല വീഡിയോയിൽ ഛർദ്ദിലില്ല. ആത്മജയുടെ എക്സ്പ്രഷൻസ് ക്യാപ്ചർ ചെയ്യാൻ വേണ്ടിയാണ് ആ സമയത്ത് വീഡിയോ ഷൂട്ട് ചെയ്തത്. അപ്പോഴും വീഡിയോ പോസ്റ്റ് ചെയ്യണമെന്ന് കരുതിയിരുന്നില്ല. ഇട്ടപ്പോൾ ഇത്രത്തോളം വൈറലാകുമെന്നും വിചാരിച്ചിരുന്നില്ല.
വൈറലായപ്പോൾ പൊങ്കാലയിടാനുള്ള സാധ്യതയുണ്ടെന്ന് മനസിലായി. അവരവർക്ക് അവരുടേതായ ശരിയും തെറ്റുമുണ്ട്. നിങ്ങളിൽ എത്ര പേർക്ക് ഞാൻ പറഞ്ഞ ന്യായീകരണം എത്രത്തോളം ബോധ്യമായിട്ടുണ്ടെന്ന് അറിയില്ല. ആത്മജയുടെ ക്യൂട്ട് എക്സ്പ്രഷൻസ് ഇഷ്ടപ്പെടുന്നവർ കണ്ടോട്ടെയെന്ന മൈന്റിൽ ഇട്ടതാണ്. പിന്നെ കമന്റ്സ് വായിച്ചപ്പോൾ ഇങ്ങനൊരു മറുപടി വീഡിയോ ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നി.

അമ്മയും കുഞ്ഞുമെല്ലാം സുഖമായിരിക്കുന്നു. ഞങ്ങൾ തേക്കടിയിലാണുള്ളത്. ഇനി മൂന്നാറിലേക്ക് പോകാനുള്ള ആലോചനയിലാണ്. എന്തായാലും ആറ് മാസം ഗർഭിണിയായ എന്റെ ഭാര്യയേയും ഒന്നര വയസുള്ള മകനേയും ഞാൻ തീരെ നോക്കുന്നില്ലെന്ന് നിങ്ങൾക്ക് മനസിലായതായി എനിക്ക് മനസിലായി. ആരോടും എനിക്ക് ദേഷ്യവും വെറുപ്പുമില്ല. ഞാൻ നിങ്ങളെ എല്ലാവരേയും ഫാമിലിയായിട്ടാണ് കണക്കാക്കുന്നത്.
പിന്നെ മ്ലേച്ഛമായതും തെറിവിളിയുള്ളതുമായ കമന്റുകൾ ഞങ്ങൾ അവോയ്ഡ് ചെയ്യും. ഞാൻ സംസ്കാരത്തോടെയാണ് ഇടപെടാറുള്ളത്. ആ സംസ്കാരം ഞാൻ തിരിച്ച് പ്രതീക്ഷിക്കും. കാശുണ്ടാക്കാൻ വേണ്ടി ചെയ്ത വീഡിയോയൊന്നുമല്ല. കാശുണ്ടാക്കണമെങ്കിൽ ഇതിനേക്കാൾ അടിപൊളിയായ വേറെ പരിപാടിയുണ്ട്. പക്ഷെ അതിനൊന്നും ഈ വീഡിയോയുടെ സുഖം കിട്ടില്ല. പിന്നെ നമുക്ക് വലിയ കാശൊന്നും വീഡിയോ ചെയ്ത് കിട്ടുന്നില്ല.
എന്നെ വെറുക്കേണ്ട. വെറുക്കാൻ മാത്രം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. കഴിവതും നന്മ ചെയ്യാനെ ശ്രമിച്ചിട്ടുള്ളു എന്നാണ് ചർച്ചയായ വൈറൽ വീഡിയോയെ കുറിച്ച് സംസാരിക്കവെ വിജയ് മാധവ് പറഞ്ഞത്.


Click it and Unblock the Notifications