കുഞ്ഞിന് വേണ്ടി അമ്മ വിളക്ക് പിടിച്ചുവെന്ന് മാത്രം, പ്രതിഷ്ഠ നടത്തിയ വി​ഗ്രഹങ്ങളോ വെച്ചാരാധനയോ ഇല്ല, ; വിജയ്

ജനുവരി അവസാനമാണ് വിജയ് മാധവിനും ദേവിക നമ്പ്യാർക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മൂത്തമകൻ ആത്മജ മഹാദേവിന് കൂട്ടായി എത്തിയത് പെൺകുഞ്ഞാണ്. ഓം പരമാത്മ എന്നാണ് കുഞ്ഞിന് ദമ്പതികൾ പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്ന വിവരവും കുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയ ശേഷം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നതും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതും വിജയിയും ദേവികയുമാണ്.‍ പെൺകുഞ്ഞിന് ഓം പരമാത്മ എന്ന് ആരെങ്കിലും പേരിടുമോയെന്ന് ചോദിച്ചായിരുന്നു വിമർശനം. താൻ നല്ല ബോധ്യത്തോടെയാണ് കുഞ്ഞിന് ആ പേരിട്ടതെന്നായിരുന്നു വിജയിയുടെ മറുപടി.

കുഞ്ഞിന്റെ പേര് മാത്രമല്ല പ്രസവം കഴിഞ്ഞ് ദിവസങ്ങൾ മാത്രം ആയിരിക്കെ ദേവിക നിലവിളക്കിൽ തൊട്ടതിനും ഒരു വിഭാ​ഗം ആളുകൾ നടിയെ വിമർശിച്ചിരുന്നു. പ്രസവിച്ച് ശുദ്ധിയാകാതെ ഇരുപത്തിയെട്ട് പോലും തികയാതെ എങ്ങനെ ഭദ്ര ദീപം തൊടുന്നു..? എല്ലാം അറിയുന്ന ജീവാത്മാക്കൾക്ക് ഇത് അറിയില്ലേ എന്നൊക്കെയായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ.

Vijay Madhav Devika Nambiar

ഹിന്ദു മതത്തിൽ വിശ്വസിക്കുന്നവർ അനുഷ്ഠിച്ച് വരുന്ന കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കുഞ്ഞുമായി എത്തിയ ദേവിക കത്തിച്ച നിലവിളക്ക് പിടിച്ച് അകത്തേക്ക് കയറിയതിനെ ഒരു വിഭാ​ഗം ആളുകൾ സോഷ്യൽമീഡിയയിൽ വിമർശിച്ചത്. ഇപ്പോഴിതാ അതിനുള്ള കാരണം വെളിപ്പെടുത്തി വിശദീകരണം നൽകിയിരിക്കുകയാണ് വിജയ് മാധവ് പുതിയ വീ‍ഡിയോയിൽ.

കുഞ്ഞിന് വേണ്ടി അമ്മ വിളക്ക് പിടിച്ചുവെന്നേയുള്ളുവെന്നും വീട്ടിലേക്ക് പ്രകാശം പരത്തികൊണ്ട് ഒരു പരാശക്തി എന്ന് മാത്രമെ ചിന്തിച്ചുള്ളുവെന്നുമാണ് വിജയ് പറഞ്ഞത്. ദേവിക വിളക്കെടുത്ത് കയറിയതിനെ പലരും വിമർശിച്ച് കണ്ടു. ഞങ്ങൾ താമസിക്കുന്നത് വാടക വീട്ടിലാണ്. അവിടെ താന്ത്രികപരമായ വിധി പ്രകാരം പ്രതിഷ്ഠ നടത്തിയ ഒരു വി​ഗ്രഹങ്ങളുമില്ല.‍ വെച്ചാരാധനയും ഇല്ല.

ആകെപ്പാടെ ഞാൻ ചെയ്യുന്ന എന്റെ ചില പൊടികൈകളും ഹോമങ്ങളും മാത്രമാണ്. പിന്നെ വിളക്കിന്റെ കാര്യത്തിലേക്ക് വന്നാൽ അമ്പലത്തിലാണ് ശുദ്ധിയും അശുദ്ധിയുമെല്ലാമുള്ളത്. അതിന് കുറിച്ച് സംസാരിക്കാനാണേൽ വേറേയും അഞ്ച് മണിക്കൂർ വേണ്ടിവരും.‍ ചൊവ്വാഴ്ച ദിവസമാണ് ദേവികയും കുഞ്ഞും വീട്ടിലേക്ക് വന്നത്. ഒരാളല്ല രണ്ടുപേരാണ് വന്നത്. അതിൽ പ്ര​ധാനപ്പെട്ടത് എന്റെ മകൾ‌ ഓം പരമാത്മ തന്നെ.‍ വീട്ടിലേക്ക് വിളക്കും പിടിച്ച് ശരിക്കും കയറിയത് ആ കുട്ടിയാണ്.

കുട്ടിക്ക് വേണ്ടി അമ്മ പിടിച്ചുവെന്ന് മാത്രം. വീട്ടിലേക്ക് പ്രകാശം പരത്തികൊണ്ട് ഒരു പരാശക്തി... സ്ത്രീ വളരെ പവർഫുള്ളാണ്. എന്താണ് തങ്ങളുടെ പവറെന്ന് സ്ത്രീകൾക്ക് അറിയില്ല. പുരുഷനേക്കാളും വളരെ പവർ ഫുള്ളാണ് സ്ത്രീ. പോസിറ്റീവായി പ്രകാശം പരത്തി കയറട്ടേയെന്ന് കരുതിയാണ് വിളക്ക് കൊടുത്തതെന്നും വിജയ് പറഞ്ഞു.

Vijay Madhav Devika Nambiar

തങ്ങൾ‌ ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കാൻ‌ ശ്രമിച്ചിട്ടില്ലെന്നാണ് തന്നേയും ഭർത്താവിനേയും വിമർശിച്ച് വന്ന കമന്റുകളോട് പ്രതികരിച്ച് ദേവിക പറഞ്ഞത്. താനായിട്ടല്ല മകൾക്ക് പേര് കണ്ടുപിടിച്ചതെന്നും ആ പേര് തന്നിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്നുമാണ് പെൺകുഞ്ഞിന് ഓം പരമാത്മ എന്ന് പേരിടാനുള്ള കാരണം വെളിപ്പെടുത്തി വിജയ് മാധവ് പേര് വെളിപ്പെടുത്തിയപ്പോൾ പറഞ്ഞത്.

മകന് ആത്മജ മഹാദേവെന്ന് പേര് നൽകിയപ്പോഴും ദമ്പതികൾക്ക് വിമർശനം നേരിടേണ്ടി വന്നിരുന്നു. ആൺകുഞ്ഞിന് പെൺകുട്ടികളുടെ പേരിട്ടുവെന്നായിരുന്നു പ്രധാന വിമർശനം. ഓം പരമാത്മ എന്ന് ആൺകുട്ടിക്കും ആത്മജ മഹാദേവ് എന്ന് പെൺകുഞ്ഞിനും പേര് നൽകിയിരുന്നുവെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നുവെന്നുമെല്ലാം പ്രേക്ഷകർ കമന്റായി കുറിച്ചിട്ടുണ്ട്.

വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ദേവിക ഡാൻ‌സ് അടക്കമുള്ളവയെല്ലാം പഠിപിക്കുന്നുണ്ട്. ഒപ്പം വിജയിയുടെ കൂടെ കവർ സോങ്ങുകൾ പാടുന്നതിലും ദേവിക സജീവമാണ്. മൂന്ന് വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാ​​ഹം. സം​ഗീത റിയാലിറ്റിഷോയാണ് വിജയിയെ അറിയപ്പെടുന്ന ​ഗായകനാക്കി മാറ്റിയത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X