'72 മണിക്കൂർ വെള്ളം മാത്രം കുടിച്ച് ഫാസ്റ്റ് ചെയ്യും, ദേവിക വെന്റിലേറ്ററിലായപ്പോൾ 40 മണിക്കൂർ ഉപവസിച്ചു'

സം​ഗീത റിയാലിറ്റിഷോകളിലൂടെ മലയാളികൾക്ക് സുപരിചിതനായ ​ഗായകനാണ് വിജയ് മാധവ്. നടി ദേവിക നമ്പ്യാരെയാണ് വിജയ് മാധവ് വിവാഹം ചെയ്തത്. അടുത്തിടെ പിറന്ന മകൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ടൊരു പേര് നൽകിയതിന്റെ പേരിൽ വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങുന്നുണ്ട് വിജയിയും ദേവികയും. അമിതമായ വിശ്വാസവും ഭക്തിയും കാരണമാണ് വിജയ് മകൾക്ക് ഓം പരമാത്മയെന്ന് പേര് നൽകിയതെന്നായിരുന്നു ലഭിച്ച പ്രധാന വിമർശനം.

വിജയ് അന്ധവിശ്വാസിയാണെന്ന തരത്തിലും കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതശൈലിയെ കുറിച്ച് വിജയ് നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. എല്ലാ മാസവും മിനിമം നാൽപ്പത് മണിക്കൂർ വെള്ളം മാത്രം കുടിച്ച് ഉപവസിക്കുന്നയാളാണ് താനെന്ന് വിജയ് പറയുന്നു.

Vijay Madhav devika nambiar

72 മണിക്കൂർ വെള്ളം മാത്രം കുടിച്ച് ഫാസ്റ്റ് ചെയ്യുന്ന ആളാണ് ഞാൻ. അക്യൂ ഹീലിങ്ങും ചെയ്യുന്ന ആളാണ്. എല്ലാ മാസവും ഞാൻ മിനിമം നാൽപ്പത് മണിക്കൂർ വെള്ളം മാത്രം കുടിച്ച് ഫാസ്റ്റിങ്ങ് എടുക്കും. അത് അമാവാസിക്കോ പൗർണമിക്കോ ഞാൻ എടുക്കുന്നതാണ്. ഇക്കഴിഞ്ഞ ഇടക്ക് ദേവിക പത്തൊമ്പത് മണിക്കൂർ വെന്റിലേറ്ററിൽ കിടന്നപ്പോൾ വെള്ളം മാത്രം കുടിച്ചുകൊണ്ട് നാൽപ്പത് മണിക്കൂർ ഞാൻ ആ ആശുപത്രിയിൽ നിന്ന ആളാണ്.

അത് ഞാൻ ഫാസ്റ്റ് ചെയ്യുന്നതാണ്. നമ്മുടെ ബോഡിയുടെ എനർജി പിടിച്ചുനിർത്തിയാണ് ഫാസ്റ്റിങ് എടുക്കുന്നത്. എന്റെ ഫാസ്റ്റിങ് കണ്ടിട്ട് അവിടെയുണ്ടായിരുന്നവർക്ക് വരെ അതിശയമായി. ആർക്കും വിശ്വസിക്കാനായില്ല.

പലരും എന്നോട് എന്നെ കണ്ടിട്ട് ചോദിച്ചു സത്യം പറയൂ... വിജയ് നിങ്ങൾ പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടല്ലേ ഈ നിൽക്കുന്നതെന്ന്. സത്യത്തിൽ അങ്ങനെയല്ല. നമ്മുടെ ഉള്ളിൽ നിന്നുള്ള ഊർജമാണ് എന്നെ കൊണ്ട് അത് ചെയ്യിക്കുന്നത്. ഒരാളുടെ കപ്പാസിറ്റിയാണ്. ഞാൻ ഇന്നോ ഇന്നലെയോ നേടിയെടുത്ത ഒന്നല്ല അത്. വർഷങ്ങളായി ഞാൻ സ്വായത്തമാക്കിയതാണ്.

ഇതൊന്നും ആരും വിശ്വസിക്കാൻ പോകുന്നില്ല. എനിക്ക് 72 മണിക്കൂർ ഫാസ്റ്റ് ചെയ്തുകൊണ്ട് എല്ലാ പണികളും ചെയ്യാൻ ആകുമെന്ന് പറഞ്ഞാൽ നിങ്ങളിൽ ആര് വിശ്വസിക്കും. വിശ്വസിക്കാൻ പാടാണ് പലർക്കും. പക്ഷെ വെള്ളം മാത്രം കുടിച്ചാണ് ഞാൻ അങ്ങനെ ചെയ്യുന്നത്. അത് വർഷങ്ങളായി കിട്ടിയ ഒരു എനർജിയാണ്. അതുപോലെ നമ്മൾ ഓരോ വിശ്വാസങ്ങളിലും എത്തുന്നു.

Vijay Madhav devika nambiar

ദൈവം നമ്മളെ കൊണ്ട് അത് തോന്നിപ്പിക്കുന്നതാണ്. ഈ ഒറ്റ കാരണം കൊണ്ടാണ് എന്റെ കുട്ടിക്ക് ഞാൻ ആ പേര് ഇട്ടതും എന്റെ കുട്ടി ഇങ്ങനെ ആകണമെന്ന് ആഗ്രഹിക്കുന്നതും. വിധി നമ്മുടെ കയ്യിലല്ല എല്ലാം ദൈവത്തിന്റെ കൈയിലാണ്. പേര് കണ്ട് ആരും പേടിക്കണ്ട. നമ്മുടെ ശരീരത്തിന് ഒരു ഉടയോൻ ഉണ്ടെങ്കിൽ അത് ആത്മാവും ആ ആത്മാവിന് ഒരു ഉടയവൻ ഉണ്ടെങ്കിൽ അത് പരമാത്മാവുമാണ്. ആർക്കും അത് അങ്ങനെ പഠിക്കാൻ ആകില്ല.

നിങ്ങൾക്ക് ഈ പേര് വിളിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നിങ്ങൾ വിളിക്കണ്ട. നാളെ എന്റെ കുഞ്ഞുങ്ങൾ വന്ന് ഈ പേര് വേണ്ടെന്ന് പറഞ്ഞാൽ അവർക്ക് ഇഷ്ടമുള്ള പേര് ഞാൻ മാറ്റിക്കൊടുക്കും. ഇനി എഐ യുടെ കാലമാണ്. നോക്കാം നമുക്ക്. പക്ഷെ എനിക്ക് ഉള്ളതുവെച്ചല്ലേ എന്റെ കൊച്ചിനെ വളർത്താനാകൂ.

നമ്മുടെ അറിവ് നമ്മുടെ വിവരം നമ്മൾ പകർന്ന് നൽകുന്നു. ഞാൻ ഒരു ഈശ്വര വിശ്വാസിയാണ്. അന്ധവിശ്വാസിയല്ലെന്നാണ് വിജയ് മാധവ് യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറഞ്ഞത്.

Read more about: malayalam serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X