സമീറ റെഡ്ഡിയുടെ കന്യാദാന ചടങ്ങ് നടത്തിയത് കോടികൾ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ; കാരണം ഇത്!

വിജയ് മല്യ എന്ന പേര് സുപരിചിതമല്ലാത്ത ഇന്ത്യക്കാർ കുറവായിരിക്കും. വിവാദങ്ങളും ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളും മൂലം നിരന്തരമായി വിജയ് മല്യയെന്ന പേര് വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. പലപ്പോഴായി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കാത്തുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുകയാണ് വിജയ് മല്യ. 2016ൽ ഇന്ത്യയിൽ നിന്നും പോയ വിജയ് മല്യ അതിനുശേഷം ഇതുവരേയും തിരികെ രാജ്യത്തേക്ക് വന്നിട്ടില്ല.

അതുകൊണ്ട് തന്നെ പിടികിട്ടാപ്പുള്ളി എന്ന ലേബലാണ് വിജയ് മല്യയ്ക്ക് ജനങ്ങൾ നൽകിയിരിക്കുന്നത്. അടുത്തിടെ ആർസിബി ഐപിഎൽ കിരീടം ചൂടിയപ്പോൾ ടീമിന്റെ മുൻ ഉടമയായ മല്യ ആ സന്തോഷം യുകെയിൽ ഇരുന്ന് ആഘോഷിച്ചിരുന്നു. ആർസിബിയുടെ വിജയത്തിനുശേഷവും വിജയ് മല്യയുടെ പുതിയൊരു പോ‍ഡ് കാസ്റ്റ് വീഡിയോ പുറത്ത് വന്നതോടെയും മല്യയുടെ വ്യക്തി ജീവിതം വീണ്ടും ചർച്ചയാകുന്നുണ്ട്.

Sameera Reddy Vijay Mallya
Photo Credit: Movies Retake / sameera reddy

അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് വിജയ് മല്യയും തെന്നിന്ത്യൻ നടി സമീറ റെഡ്ഡിയും തമ്മിലുള്ള ബന്ധമാണ്. അധികമാർക്കും അറിയാത്തൊരു ബന്ധം ഇരുവരും തമ്മിലുണ്ട്. ഒരിക്കൽ സമീറ റെഡ്ഡി തന്നെ അത് തുറന്ന് പറയുകയും ചെയ്തിരുന്നു. നടിയുടെ വിവാഹസമയത്ത് കന്യാദാന ചടങ്ങ് നടത്തിയത് വിജയ് മല്യയാണ്.

ഹൈന്ദവ ആചാര പ്രകാരമുള്ള വിവാഹ സമയത്തെ ഒരു പ്രധാന ചടങ്ങാണ് കന്യദാനം. താലികെട്ടിനുശേഷം പിതാവ് തന്റെ മകളുടെ വലതുകൈ വെറ്റിലയോട് കൂടി ചേർത്ത് വരന്റെ കൈയ്യിൽ വെച്ച് ഏൽപ്പിച്ച് നൽകുന്നതാണ് ഈ കർമ്മം. പിതാവിന്റെ അഭാവത്തിൽ പിതൃസ്ഥാനത്ത് നിന്ന് സഹോദരനും കന്യാദാനം നടത്തം. തന്റെ മകളെ അല്ലെങ്കിൽ സഹോദരിയെ ഇനിയുള്ള കാലം നിനക്കായി നൽ‌കിയിരിക്കുന്നു എന്നതാണ് ഈ കിഴ്‌വഴക്കത്തിനാദാരം.

2014ൽ ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ സമീറ റെഡ്ഡി തന്റെ വിവാഹ സമയത്തെ വിശേഷങ്ങളെ കുറിച്ച് പറയുന്നതിനിടെയാണ് കന്യാദാനം എന്ന പരമ്പരാഗത കന്യാദാന ചടങ്ങ് തന്റെ വിവാഹത്തിന് ചെയ്തത് വിജയ് മല്യയാണെന്ന് നടി വെളിപ്പെടുത്തിയത്. നടിയുടെ അമ്മയുടെ ബന്ധുവാണ് വിജയ് മല്യയെന്നും നടി വെളിപ്പെടുത്തി. എന്റെ അമ്മയുടെ ബന്ധുവായ വിജയ് മല്യയാണ് കന്യാദാനം എന്ന ചടങ്ങിലൂടെ എന്നെ വരന്റെ കയ്യിൽ ഏൽപ്പിച്ചത്.

ഞങ്ങളുടെ വിവാഹത്തിൽ‌ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമെ പങ്കെടുത്തിരുന്നുള്ളു എന്നും സമീറ പറഞ്ഞു. 2014 ജനുവരി 21ന് ആയിരുന്നു സമീറയുടെ വിവാ​ഹം. മഹാരാഷ്ട്രിയൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. സംരംഭകയായ അക്ഷയ് വർദൊയണ് നടിയെ വിവാഹം ചെയ്ത് സ്വന്തമാക്കിയത്. 2014 ഏപ്രിലിൽ വിവാഹം കഴിക്കാനായിരുന്നു ആദ്യം ദമ്പതികൾ പദ്ധതിയിട്ടിരുന്നത്.

Sameera Reddy Vijay Mallya
Photo Credit: Movies Retake / sameera reddy

എന്നാൽ ചില കാരണങ്ങൾ ജനുവരിയിൽ വിവാഹം നടത്തേണ്ടി വരികയായിരുന്നു. വിവാഹം വളരെ സ്വകാര്യമായിരുന്നതിനാൽ നടിയുടെ സിനിമാ സുഹൃത്തുക്കൾക്ക് പോലും വിവാഹം നടക്കാൻ പോവുകയാണന്ന് അറിയില്ലായിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെയാണ് അവരും സമീറയുടെ വിവാഹം കഴിഞ്ഞ വിവരം അറിഞ്ഞത്. ഇരുവരും ഇപ്പോൾ വിവാഹ ജീവിതത്തിന്റെ പതിനൊന്നാം വർഷത്തിലൂടെയാണ് കടന്നുപോകുന്നത്.

ദമ്പതികൾക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണിപ്പോൾ സമീറ. അതേസമയം നടിയുടെ വെളിപ്പെടുത്തൽ വൈറലായതോടെ കന്യാദാന ചടങ്ങ് ചെയ്യാൻ കോടികൾ വായ്പയെടുത്ത് മുങ്ങിയ പിടികിട്ടാപുള്ളിയെ കിട്ടിയുള്ളോ എന്നാണ് പ്രേക്ഷകർ പരിഹസിച്ച് ചോദിക്കുന്നത്. സമീറയുടെ അഭിനയത്തിലേക്കുള്ള ചുവടുവെയ്പ്പ് ബോളിവുഡിലൂടെയായിരുന്നു.

പിന്നീട് തെന്നിന്ത്യയിലേക്ക് എത്തി. തമിഴിൽ ​ഗൗതം വാസുദേവ് മേനോന്റെ വാരാണം ആയിരം എന്ന സൂര്യ ചിത്രത്തിൽ നായികയായതോടെ സമീറ തെന്നിന്ത്യയിൽ താരമായി മാറുകയായിരുന്നു. വാരാണം ആയിരത്തിനുശേഷം നിരവധി സിനിമകൾ സമീറ ചെയ്തുവെങ്കിലും മേഘ്നയെ മറികടക്കുന്നൊരു വേഷം നടിക്ക് പിന്നീട് ലഭിച്ചിട്ടില്ല.

More from Filmibeat

Read more about: sameera reddy vijay mallya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X