ദുൽഖറിനോടൊപ്പമുള്ള ചിത്രം പരാജയപ്പെട്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു, വെളിപ്പെടുത്തി മാളവിക
മലയാളത്തിലുംതെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് മാളവിക മോഹന്‍. 2013 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ നായികയായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലും നടി സജീവമാകുകയായിരുന്നു. പേട്ടയിലൂടെയായിരുന്നു നടിയുടെ തമിഴ് അരങ്ങേറ്റം. രജനി ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. വിജയ് ചിത്രമായ മാസ്റ്ററാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന മാളവികയുടെ ചിത്രം. വിജയ് യുടെ നായികയായിട്ടായിരുന്നു നടി എത്തിയത്.

ഇപ്പോഴിത മലയാളത്തിൽ നിന്ന് നേരിടേണ്ടി വന്ന ട്രോൾ ആക്രമണങ്ങളെ കുറിച്ച് മാളവിക മോഹനൻ. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ടെന്നാണ് നടി പറയുന്നത്. നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിക്കാറുണ്ട്. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നിരുന്നെന്നും മാളവിക വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാൽ ആക്രമിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശമെന്നും മാളവിക ചോദിക്കുന്നു.
സിനിമയിലെ പരാജയത്തെ കുറിച്ചും നടി വാചാലയാകുന്നുണ്ട്. തുടക്കസമയത്ത് ഒരുപാട് പേര്‍ ഒപ്പമുണ്ടാകും എന്നാൽ ഒരു പരാജയത്തില്‍ എന്തുവേണമെന്ന് പറഞ്ഞ് തരാൻ ആരും ഉണ്ടാകില്ലെന്നാണ് നടി പറയുന്നത്. അത് അനുഭവിച്ച് തന്നെ അറിയണം. പക്ഷേ ഒരുസിനിമ വീണുപോയാല്‍ അതൊരു 'പബ്ലിക്ക് പരാജയ'മാണ്. ഒരുപാട് പേര്‍ ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാകും. ആ പരാജയത്തില്‍ സോഷ്യല്‍മീഡിയയും വെറുതെ ഇരുന്നില്ല, വലിയ ആക്രമണം തന്നെ തനിക്കെതിരെ നടന്നു', മാളവിക പറയുന്നു.
ഏറെ പ്രതീക്ഷയോടെയായിരുന്നു ദുൽഖർ സൽമാൻ ചിത്രമായ പട്ടം പോലെയിൽ എത്തിയത്. പക്ഷെ ബോക്‌സ്ഓഫീസില്‍ വേണ്ടത്ര വിജയം ചിത്രത്തിന് നേടാനായില്ല. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു അന്ന് താന്‍ അനുഭവിച്ചത്. വിജയത്തേയും പരാജയത്തേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുവെന്നും മാളവിക പറയുന്നു.
മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ ദുൽഖറിന്റെ നായികയായി മാളവികയെ തിരഞ്ഞെടുത്തത്.


Click it and Unblock the Notifications











