മാസ്റ്റർ തിയേറ്ററുകളിലേക്കില്ല? റിലീസ് ആമസോൺ പ്രൈമിൽ, വെളിപ്പെടുത്തലുമായി അണിയറപ്രവർത്തകർ

തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. ഇളയദളപതി നായകനായി എത്തുമ്പോൾ വില്ലനായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം വിജയ് സേതുപതിയാണ്. ആകാംക്ഷയോടെ പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കവെയായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുകയാണ്.

vijay

വിജയ് ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനത്തിനൊരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യൂഹം ഉയർന്നിരുന്നു. വാർത്ത വൻ ചർച്ച വിഷയമായതിനെ തുടർന്ന് പ്രതികരണവുമായി അണിയറ പ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. മാസ്റ്റര്‍ ഒടിടി റിലീസിന് ഒരുങ്ങുന്നില്ലെന്നും തിയേറ്ററുകളില്‍ റിലീസ് ചെയ്തതിന് ശേഷം മാത്രമേ മാസ്റ്റര്‍ ഒടിടി റിലീസ് ചെയ്യുകയുള്ളു അവർ വ്യക്തമാക്കി.ലെറ്റസ്ഒടിടി ഗ്ലോബല്‍ ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടെയ്ൻമെന്റ് നിർമിച്ച്, ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന 'പൊൻമകൾ വന്താൽ' എന്ന സിനിമ ലോക്ഡൗൺ കാരണം തിയേറ്ററുകൾക്ക് പകരം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു.തുടർന്ന് സൂര്യയുടെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് തിയേറ്റർ ഉടമകൾ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യായിരുന്നു മാസ്റ്ററിനെ കുറിച്ചും വാർത്തകൾ പ്രചരിച്ചത്.

ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുക. വിജയ് സേതുപതിയാണ് വില്ലന്‍ .വിദ്യാഭ്യാസ രംഗത്തുള്ള അഴിമതിയാണ് ചിത്രത്തിന്റെ പ്രമേയം.മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വി ജെ രമ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 9ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു. ജൂണ്‍ 22 വിജയ്‌യുടെ ജന്‍മദിനത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകൾ പ്രചരിക്കുന്നുണ്ട്. അതേസമയം, ജ്യോതിക ചിത്രം പൊന്‍മകള്‍ വന്താല്‍ ചിത്രം മെയ് ആദ്യ വാരം ആമസോണ്‍ പ്രെമില്‍ റിലീസിനെത്തും.

More from Filmibeat

Read more about: vijay master
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X