മകന് വേണ്ടി കേക്കിൽ കാട് സൃഷ്ടിച്ച് എമി! ആൻഡ്രിയാസിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടിയും കാമുകനും

ഇന്ത്യൻ സിനിമയിൽ അന്യഭാഷ താരങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹോളിവുഡിൽ നിന്ന് നിരവധി താരങ്ങൾ ഇന്ത്യൻ സിനിമയിൽ എത്തുന്നുണ്ട്. ബോളിവുഡ് മാത്രമല്ല സൗത്ത് ഇന്ത്യൻ സിനിമ ലോകത്തും വിദേശതാരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹോളിവുഡിൽ നിന്ന് തെന്നിന്ത്യൻ സിനിമ ലോകത്തെത്തി മികച്ച ആരാധകരെ സൃഷ്ടിച്ച താരമാണ് എമി ജാക്സൺ. ആര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മദ്രാസിപട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി തെന്നിന്ത്യൻ സിനിമയിൽ എത്തുന്നത്. ചെറിയ സമയ കൊണ്ട് തന്നെ മികച്ച ആരാധകരെ സ്വന്തമാക്കാൻ ഈ വിദേശ സുന്ദരിക്ക് കഴിഞ്ഞിരുന്നു.

വളരെ കുറച്ച് തെന്നിന്ത്യൻ ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ എമി തെന്നിന്ത്യയുടെ പ്രിയ താരമായി മാറുകയായിരുന്നു. നടിയുടെ വാർത്തകളും വിശേഷങ്ങളുമെല്ലാം തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിലും ചർച്ച വിഷയമാകാറുണ്ട്. എമി ജാക്സൺ അമ്മയായത് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞിന്റെ പിറന്നാൾ ആഘോഷമാണ്. നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 മകന്റെ  ആദ്യ പിറന്നാൾ

മകൻ ആൻഡ്രിയാസിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് എമി ജാക്സണും കുടുംബവും. മകന്റെ ആദ്യ പിറന്നാളിന്റെ മനോഹര ചിത്രം നടി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞ് ആൻഡ്രിയാസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മകന്റെ പിറന്നാളിന് അതിമനോഹരമായ കേക്കാണ് എമി ഒരുക്കിയിരിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തിലുള്ള മൂന്ന നിലയുള്ള കേക്കാണ് മകനായി സമ്മാനിച്ചത്. ഏറ്റവും ഉയർന്ന തട്ടിൽ 'എ' എന്ന് എഴുതിയിട്ടുനുണ്ട്. കുരങ്ങൻ, അണ്ണാൻ എന്നിങ്ങനെ കാട്ട് മൃഗങ്ങളുടെ രൂപവും കേക്കിൽനിർമ്മിച്ചിട്ടുണ്ട്. അതിമനോഹരമായ കേക്കിന്റെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.

 സ്യൂട്ട്   അണിഞ്ഞ്   ആൻഡ്രിയാസ്

കുഞ്ഞ് ആൻഡ്രിയാസിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ ഭംഗിയുള്ള നീല സ്യൂട്ട് ധരിച്ചാണ് ആൻഡ്രിയാസ് അതിഥികളെ സ്വീകരിക്കാൻ എത്തിയത്. കുഞ്ഞിന്റെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. കൂടാതെ പിറന്നാൾ ആഘോഷത്തിനെത്തിയ അതിഥികൾക്ക് മനോഹരമായ ഭക്ഷണവുമായിരുന്നു എമിയുടെയും പങ്കാളി ജോർജിയും ഒരുക്കിയത്.

 ഗർഭകാലം  ആഘോഷമാക്കി എമി

ഗർഭകാലം എമി ആഘോഷമാക്കുകയായിരുന്നു. തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു നടി അമ്മയാകാൻ തയ്യാറെടുത്തത്. സിനിമയിൽ നിന്ന് പൂർണ്ണാമായി മാറി നിന് നടി സോഷ്യമീഡിയയിൽ സജീവമായിരുന്നു. ശരീരത്തിലെ ഒരോ മറ്റങ്ങളും നടി ആരാധകരുമായി പങ്കുവെച്ചിരുന്നു, വയറിൽ സ്ട്രെച്ച് മാർത്ത് വന്നതിന്റെ ചിത്രം ഉൾപ്പെടെ നടി പങ്കുവെച്ചിരുന്നു. മാതൃത്വ ഓർത്ത് അഭിമാനം കൊള്ളുന്നു എന്ന് കുറിച്ച് കൊണ്ടാണ് സ്ട്രെച്ച് മാർക്ക് ചിത്രം പങ്കുവെച്ചത്.

വിവാഹം

എമിയുടെയും പങ്കാളി ജോർജിന്റെയും ഏക മകനാണ് ആൻഡ്രിയാസ്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് ശേഷമാണ് ഗർഭിണിയാണെന്നുള്ള വാർത്ത താരം പുറം ലോകത്തെ അറിയിച്ചത്. പ്രസവത്തിന് ശേഷം വിവാഹമുണ്ടാകുമെന്നും ഇരുവരും അന്ന് വെളിപ്പെടുത്തിയിരുന്നു. 2020 ഓടെ വിവാഹം പ്രതീക്ഷിച്ചത്. വിവാഹ സ്ഥലം ഉൾപ്പെടെ നടി വെളിപ്പെടുത്തിയിരുന്നു. . ലിവർ പൂളാണ് വെഡ്ഡിങ് ഡെസ്റ്റിനി. പ്രണയദിനത്തിലായിരുന്നു ജോർജ്ജുമായുള്ള പ്രണയത്തെ കുറിച്ച് എമി വെളിപ്പെടുത്തിയത്.

More from Filmibeat

Read more about: amy jackson
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X