പോസ്റ്റർ പോലും സൂപ്പർമാന്റെ കോപ്പി; വിജയ്‌യുടെ ജന നായകനിൽ പ്രതീക്ഷയില്ലാതെ റെഡിറ്റ്

പ്രശസ്ത തമിഴ് സിനിമാ താരമായ ദളപതി വിജയ്, കുറച്ചായി ഒരുപാട് സംഘർഷങ്ങളിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചുവടു വച്ച താരത്തിന്റെ കരൂരിൽ നടന്ന റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നാൽപ്പതിലേറെ പേർ മരിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഇതിനിടെ, വിജയ്‌യുടെ അവസാന ചിത്രം എന്ന് പറയപ്പെടുന്ന ജന നായകൻ, പൊങ്കൽ റിലീസായി തീയറ്ററിലെത്താൻ ഒരുങ്ങുകയാണ്. പക്ഷെ, ചിത്രത്തിന്റെ പോസ്റ്ററുകൾക്കൊന്നും ഇതുവരെ വലിയ തരംഗമോ, പ്രേക്ഷകർക്കിടയിൽ അത്ര കണ്ട് ആവേശമോ, സൃഷ്ടിക്കാനായിട്ടില്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് റെഡിറ്റിൽ ചർച്ചയാവുന്നത് ജന നായകൻ എന്ന എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വിജയ്‌യുടെ അവസാന ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ്. യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത പോസ്റ്റർ, 'മാൻ ഓഫ് സ്റ്റീൽ' എന്ന ഹെൻറി കാവിൽ നായകനായ സൂപ്പർമാൻ ചിത്രത്തിലെ വളരെ ഐകോണിക് ആയൊരു സീനിന്റെ കണ്ണുമടച്ചുള്ള കോപ്പി ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകർ. ഇത്, സ്വാഭാവികമായും വിജയ് ഫാൻസിനെ നിരാശരാക്കുകയും ചെയ്തു

Vijay in Jana Nayagan
Photo Credit: Vijay / X

"അണ്ണൻ ധരിച്ചിരിക്കുന്നത് അയാൾ സൂപ്പർമാൻ ആണെന്നാണ്," ഒരു സിനിമ പ്രേമി റെഡിറ്റിൽ പോസ്റ്റ് ചെയ്തു. "എച്ച് വിനോദ് ഒരു മടിയനായ സംവിധായകനാണെന്ന് ഉറപ്പായി," ഒരാൾ ആ പോസ്റ്റിന്റെ കമെന്റ് സെക്ഷനിൽ കുറിച്ചു. "ഇതൊക്കെ ആരാണ് പടച്ചു വിടുന്നത്? ഒരു ബോധവും ഇല്ലാത്തവരാണോ പോസ്റ്റർ ഡിസൈനേഴ്സ് ആയിട്ട് ഇരിക്കുന്നത്? അതോ, ഇതൊക്കെ സമ്മതിച്ചു കൊടുക്കുന്നത് സംവിധായകനാണോ? ഇനി ഇത് അണ്ണൻ (വിജയ്) തന്നെ ചെയ്തതാണോ എന്തോ..," ഏറെ നിരാശയോടെ ഒരു ആരാധകൻ പോസ്റ്റ് ചെയ്തു. "ഈ പോസ്റ്റർ കണ്ടപ്പോൾ എനിക്ക് എന്റെ പഴയ ഫേസ്ബുക് പ്രൊഫൈൽ പിക്ചർ പോലെ തോന്നുന്നു," പോസ്റ്ററിനെ കളിയാക്കിക്കൊണ്ട് ഒരാൾ എഴുതി.

Henry Cavill in Man Of Steel and Vijay in Jana Nayakan
Photo Credit: Filmibeat / KVN Productions

എന്തായാലും, സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയാവുന്നത്, പ്രശസ്ത ഹോളിവുഡ് താരം ഹെൻറി കാവിലിന്റെ സൂപ്പർമാൻ ആയുള്ള ഐകോണിക് സീൻ, ആ ചിത്രത്തിന്റെ പ്രശസ്തി പോലും കണക്കിലെടുക്കാതെ കോപ്പി അടിച്ച ജന നായകൻ ടീമിന്റെ മണ്ടൻ തീരുമാനമാണ്. ദളപതിയുടെ കാരൂർ റാലിയിലൂടെ തകർന്ന പ്രതിച്ഛായ, ജന നായകനിലൂടെ വീണ്ടെടുക്കാനാവും എന്ന ആരാധകരുടെ പ്രതീക്ഷ, എച്ച് വിനോദ് ചിത്രത്തിന്റെ ഓരോ പോസ്റ്ററുകൾ പുറത്തിറങ്ങുമ്പോഴും ഇല്ലാതാവുകയാണ്. താരത്തിന്റെ അവസാന ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇത്തരം തട്ടിക്കൂട്ടലുകൾ അല്ല എന്നാണ് അവർ പറയുന്നത്.

വിജയ് തന്റെ വെയിൽ സൺഗ്ലാസ്സ് ധരിച്ച പരുക്കൻ ലുക്കിൽ നിൽക്കുന്നതും, അദ്ദേഹത്തിന് ചുറ്റും നിൽക്കുന്ന ഒരു വലിയ ജനക്കൂട്ടത്തെയുമാണ് ചിത്രത്തിൽ കാണുന്നത്. ബാറ്റ്മാൻ വി സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് എന്ന സിനിമയിൽ, സൂപ്പർമാൻ ഒരു പെൺകുട്ടിയെ തീയിൽ നിന്ന് രക്ഷിക്കുന്ന ഒരു രംഗമുണ്ട്. അയാൾ പുഞ്ചിരിച്ചുകൊണ്ട് കുട്ടിയെ അവളുടെ അമ്മയുമായി വീണ്ടും ഒന്നിപ്പിക്കുന്നു. അപ്പോൾ, എല്ലാവരും സൂപ്പർമാനെ തൊടാനായി അദ്ധേഹത്തിന്റെ അടുത്തേക്ക് വരാൻ തുടങ്ങുന്നു. അലക്സ് റോസും പോൾ ഡിനിയും ചേർന്ന് രചിച്ച പീസ് ഓൺ എർത്തിൽ നിന്നുള്ള ഒരു കോമിക് സ്ട്രിപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ രംഗവും.

മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് ​​മേനോൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം 2026 പൊങ്കലിന് തീയറ്ററിൽ എത്തും.

More from Filmibeat

Read more about: thalapathy vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X