ഭാര്യയുടെ അവസാന നിമിഷങ്ങൾ; ആർക്കും ഇങ്ങനെയുണ്ടാകരുത്; സ്പന്ദനയുടെ മരണത്തിൽ ഭർത്താവ്

കന്നഡ നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദനയുടെ മരണ വാർത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്. ആ​ഗസ്റ്റ് ആറിന് ബാങ്കോക്കിൽ വെച്ചാണ് സ്പന്ദന മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണം കാരണം. 41 കാരിയായ സ്പന്ദനയ്ക്ക് ഒരു മകനുമുണ്ട്. ശൗര്യ എന്നാണ് മകന്റെ പേര്. ഹൃദയാഘാതത്തിന് കാരണമായി പല വാദങ്ങളും ഉയർന്നു വന്നിരുന്നു. അടുത്തിടെയായി കഠിനമായ ഡയറ്റിം​ഗ് ചെയ്ത സ്പന്ദന ശരീര ഭാരം പെട്ടെന്ന് കുറച്ചു. കീറ്റോ ഡയറ്റിലൂടെ 16 കിലോ ശരീരഭാരം താരപത്നി കുറച്ചെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

സ്പന്ദനയുടെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും കരകയറാൻ കുടുംബത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭാര്യയുടെ വിയോ​ഗത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് രാഘവേന്ദ്ര. ഉറക്കത്തിനിടെയാണ് സ്പന്ദനയ്ക്ക് ഹൃദയാഘാതം വന്നതെന്ന് ഇദ്ദേഹം പറയുന്നു. ബാങ്കോക്കിൽ യാത്രയ്ക്കെത്തിയ ഇവർ ഹോട്ടൽ മുറിയിലാണ് കഴിഞ്ഞത്.

Vijay Raghavendra, Spandana

സ്പന്ദനയെ വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ല. പൾസ് കുറവായിരുന്നു. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ച് പോയി. പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് വിജയ് രാഘവേന്ദ്ര ദുഖത്തോടെ പറഞ്ഞു. ഭാര്യയുടെ വി​യോ​ഗത്തിന് ശേഷമുള്ള ദിവസങ്ങളെക്കുറിച്ചും നടൻ മനസ് തുറന്നു.

സ്നേഹിച്ചവരെ നഷ്ടപ്പെടുന്ന വേദന ആരും അനുഭവിക്കരുതെന്ന് പ്രാർത്ഥിക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മകന് മുന്നിൽ അത് സാധിക്കുന്നില്ല. കാരണം മകനെ കാണുമ്പോൾ സ്പന്ദനയെ ഓർക്കും. അവന് മുന്നിൽ അഭിനയിക്കാൻ പറ്റില്ലെന്നും വിജയ് രാഘവേന്ദ്ര പറഞ്ഞു. റിട്ടയർഡ് അസിസ്റ്റന്റ കമ്മീഷണർ ബികെ ശിവറാമിന്റെ കൊച്ചുമകളാണ് സ്പന്ദന.

Vijay Raghavendra

2007 ലാണ് സ്പന്ദനയും വിജയ് രാഘവേന്ദ്രയും വിവാഹിതരായത്. വിജയ് രാഘവേന്ദ്ര അഭിനയിച്ച ചില സിനിമകൾ നിർമിച്ചത് സ്പന്ദനയാണ്. അപൂർവ
എന്ന സിനിമയിൽ അതിഥി വേഷത്തിലും സ്പന്ദന അഭിനയിച്ചിട്ടുണ്ട്. 16ാം വിവാഹ വാർഷിക ദിനത്തിന് 19 ദിവസം ബാക്കി നിൽക്കെയാണ് സ്പന്ദന മരിച്ചത്.

കന്നഡ സിനിമാ രം​ഗത്തെ പ്രമുഖ സാന്നിധ്യമാണ് വിജയ് രാഘവേന്ദ്ര. ബാലതാരമായാണ് വിജയ് രാഘവേന്ദ്ര അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാ​ഗമായി. നിർ‌മാതാവ് എസ്എ ചിന്ന ​ഗൗഡയാണ് വിജയ് രാഘവേന്ദ്രയുടെ പിതാവ്. നടന്റെ നിരവധി ബന്ധുക്കൾ സിനിമാ രം​ഗത്ത് പേരെടുത്തവരാണ്. സഹോ​ദരൻ ശ്രീ മുരളി നടനാണ്. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ കസിനാണ് വിജയ് രാഘവേന്ദ്ര.

പുനീതിന്റെ മരണവും കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. ഹദയാഘാതം മൂലമാണ് പുനീത് മരിച്ചത്. 2021 ലാണ് പുനീത് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. 46 വയസായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പുനീതിനെ ഉ
ടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കന്നഡ സിനിമാ ലോകത്തെ ഈ വിയോ​ഗം പിടിച്ച് കുലുക്കി. തീർത്തും അപ്രതീക്ഷിതമായ മരണം കുടുംബത്തെ വിഷമത്തിലാഴ്ത്തി. പുനീതിന്റെ സഹോദരൻ ശിവരാജ് കുമാറിനെ ഈ മരണം ഏറെ വിഷമിപ്പിച്ചു. കുടുംബത്തിന് ഇന്നും പുനീതിന്റെ വിയോ​ഗത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം ശിവരാജ് കുമാർ ചെയ്തിട്ടുണ്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X