ഒരു വാക്ക് വിജയ് പറഞ്ഞില്ല, നടന്റെ ബൗൺസേർസ് ചെയ്തത്; ആ മാതാപിതാക്കളുടെ അവസ്ഥ; അംബിക ഭയന്നത് സംഭവിച്ചു

തമിഴ്നാട്ടിൽ കരൂറിൽ വിജയുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേരാണ് മരിച്ചത്. 107 പേർ ചികിത്സയിലുണ്ട്. ഇതിൽ 17 പേരുടെ നില ​ഗുരുതരമാണ്. വിജയ് മാധ്യമങ്ങളോട് പ്രതികരിക്കാതെ ചെന്നെെയിലേക്ക് മടങ്ങിയത് വ്യാപക വിമർശനത്തിനിടയാക്കി. വിജയു‌ടെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് ഈ സംഭവം വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. അടുത്തിടെ വിജയിനെ വിമർശിച്ച് കൊണ്ട് നടി അംബിക സംസാരിച്ചിരുന്നു. ഇതിന് മുമ്പ് നടന്ന വിജയുടെ രാഷ്ട്രീയ പരിപാടിയിലുണ്ടായ സംഭവങ്ങളെയാണ് അം​ബിക അന്ന് വിമർശിച്ചത്.

മുഖ്യമന്ത്രിയാകണം എന്ന് എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി വർക്ക് ചെയ്യൂ. ഈയടുത്ത് ന‌ടന്ന ഇവന്റിൽ വിജയുടെ ബൗൺസേർസ് മോശമായാണ് ജനങ്ങളോട് പെരുമാറിയത്. ജനങ്ങൾക്ക് തായ്മാമൻ (അമ്മാവൻ) ആണ് വിജയ് എന്ന് പറയുന്നു. എന്നാൽ ജനങ്ങളുടെ എത്ര പ്രശ്നങ്ങൾക്ക് നിങ്ങൾ പോയിട്ടുണ്ട്. തായ് മാമൻ എന്നാൽ ഒട്ടിയിരിക്കുന്ന ബന്ധമാണ്. എന്നിട്ട് രണ്ട് പിള്ളേർ വേദിയിലേക്ക് കയറി വന്നപ്പോൾ വിജയുടെ ബൗൺസേർസ് വലിച്ച് താഴെയിടുകയാണ് ചെയ്തത്. എന്താണിത്, ചെറിയ കുട്ടികളാണ് അതെന്ന് അപ്പോൾ പറയണമായിരുന്നു. ബൗൺസേർസിന്റെ ജോലി അവരുടെ കസ്റ്റമറെ സംരക്ഷിക്കലാണ്.

Vijay  Ambika

എന്നാൽ വിജയ് ചെയ്യേണ്ടിയിരുന്നത് എന്നെ കാണാൻ നിരവധി ആളുകൾ വരും. മുകളിലേക്ക് കയറും, അവർക്ക് ഒന്നും പറ്റാതെ, വേദനിപ്പിക്കാതെ നോക്കിയും കണ്ടും തടയണമെന്ന് പറയാമായിരുന്നു. വിജയ് പറഞ്ഞില്ലെങ്കിലും വിജയ്ക്ക് ഒപ്പമുള്ളവർ പറഞ്ഞ് കൊടുക്കണമായിരുന്നു. ബൗൺസേർസ് അവരെ വേദിയിൽ നിന്നും താഴേക്ക് തള്ളിയിട്ടു. അവർക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ. രണ്ട് മൂന്ന് പേർ അവിടെ മരിച്ചിട്ടുണ്ട്.

ആ സ്റ്റേജിൽ ഞാനായിരുന്നു എങ്കിൽ എനിക്ക് വേണ്ടി വർക്ക് ചെയ്വരാണ് മരിച്ചത്, ഹൃദയത്തിൽ നിന്നും ക്ഷമ ചോദിക്കുന്നു എന്ന് പറയും. എന്നാൽ വിജയ് അങ്ങനെ പറഞ്ഞില്ല. മക്കളുടെ ജീവൻ പോയിട്ട് ഒരു വാക്ക് അവൻ പറഞ്ഞില്ലല്ലോ അവരുടെ മാതാപിതാക്കൾ പറഞ്ഞിട്ടുണ്ടാകും. ഏത് മാനാട് നടന്നാലും മരണങ്ങൾ ഉണ്ടാകരുതെന്ന് ഞാൻ പ്രാർത്ഥിക്കും. ഒരു ജീവനാണ് പോകുന്നത്. ആ അച്ഛന്റെയും അമ്മയുടെയും അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂയെന്ന് അംബിക പറഞ്ഞു. ഒരു മാസം മുമ്പ് നൽകിയ അഭിമുഖത്തിലാണ് അംബിക ഇക്കാര്യം പറഞ്ഞത്.അംബിക അന്ന് ചൂണ്ടിക്കാണിച്ചതിലും വലിയ ഇന്ന് അപകടമാണുണ്ടായിരിക്കുന്നത്. 38 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X