വിജയുടെ ബിഗില്‍ പോസ്റ്ററുകള്‍കൊണ്ട് നിറഞ്ഞ് സോഷ്യല്‍ മീഡിയ! ദളപതിയുടെ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍

By Midhun Raj

Recommended Video

വിജയുടെ ബിഗില്‍ പോസ്റ്ററുകള്‍കൊണ്ട് നിറഞ്ഞ് സോഷ്യല്‍ മീഡിയ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമായിരുന്നു വിജയ് ചിത്രം ബിഗിലിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയിരുന്നത്. ദളപതിയുടെ പിറന്നോളിനോടനുബന്ധിച്ച് പുറത്തിറങ്ങിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറുകയും ചെയ്തു. മുന്‍പ് ദളപതി 63 എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്.

തെറി, മെര്‍സല്‍ സിനിമകളുടെ വമ്പന്‍ വിജയത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പിന്നാലെയാണ് സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്ററും ഇറങ്ങിയിരുന്നത്. ഇപ്പോഴിതാ രണ്ട് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വിജയുടെ പിറന്നാള്‍

വിജയുടെ പിറന്നാള്‍

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരങ്ങളില്‍ ഒരാളാണ് വിജയ്. തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുന്ന വേളയിലാണ് ദളപതിയുടെ മറ്റൊരു പിറന്നാള്‍ ദിനം കൂടി വന്നെത്തിയിരിക്കുന്നത്. പതിവ് പോലെ ഇത്തവണയും സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കുകയാണ് ആരാധകര്‍. വിജയ്ക്കുളള പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ബിഗിലിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നത്. ആരാധകര്‍ക്കൊപ്പം സിനിമാ ലോകവും ബിഗിലിന്റെ പോസ്റ്റര്‍ പങ്കുവെച്ച് വിജയുടെ ജന്മദിനം ആഘോഷിക്കുകയാണ്.

ബിഗില്‍

ബിഗില്‍

ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായിരിക്കും ബിഗിലെന്ന് നേരത്തെ തന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന ഒരു കോച്ചായിട്ടാണ് വിജയ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിജയ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്ന് സൂചനകള്‍ ലഭിച്ചത്. ഫസ്റ്റലുക്ക് പോസ്റ്ററില്‍ രണ്ട് വേറിട്ട ഗെറ്റപ്പുകളിലാണ് സൂപ്പര്‍ താരത്തെ കാണിക്കുന്നത്.

അറ്റ്‌ലീക്കൊപ്പം

അറ്റ്‌ലീക്കൊപ്പം

അറ്റ്‌ലീക്കൊപ്പമുളള ദളപതിയുടെ മൂന്നാമത്തെ ചിത്രമെന്ന നിലയിലാണ് സിനിമയ്ക്കുമേല്‍ ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷകള്‍ വര്‍ധിക്കുന്നത്. ഈ കൂട്ടുകെട്ട് ഒന്നിച്ച ആദ്യ രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെയാണ് നേടിയത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ബിഗില്‍ ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്ന തരത്തിലുളള ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും. വിജയ് എന്ന സൂപ്പര്‍താരത്തെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിവുളള സംവിധായകനാണ് അറ്റ്‌ലീയെന്നാണ് പൊതുവെ എല്ലാവരും വിലയിരുത്താറുളളത്. അതെല്ലാം ശരിവെക്കുന്ന തരത്തിലാണ് സംവിധായകന്‍ സിനിമകളുമായി എത്താറുളളത്.

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ബിഗിലില്‍ വിജയുടെ നായികാ വേഷത്തിലെത്തുന്നത്. സൂപ്പര്‍ താരത്തിനൊപ്പം പ്രാധാന്യമുളള ഒരു റോളിലാണ് നയന്‍സ് ചിത്രത്തില്‍ എത്തുന്നതെന്ന് അറിയുന്നു. പരിയേറും പെരുമാള്‍ താരം കതിര്‍, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, ജാക്കി ഷ്റോഫ്, റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊലമ്മ, ഇന്ദുജ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.

ദീപാവലി റിലീസായിട്ടാണ്

ദീപാവലി റിലീസായിട്ടാണ്

ഇത്തവണയും സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ തന്നെ വിജയ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നു. ജികെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ആന്റണി റൂബെനാണ് എഡിറ്റിങ് ചെയ്യുന്നത്. അനില്‍ അരസ് ആക്ഷന്‍ രംഗങ്ങളും മുത്തുരാജ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. ഇത്തവണയും ദീപാവലി റിലീസായിട്ടാണ് വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X