For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് ചിത്രം സര്‍ക്കാരിന് മുന്നില്‍ കേരളം കീഴടങ്ങി, റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയും! ഓഡിയന്‍സ് റിവ്യൂ

  |

  മലയാളത്തില്‍ ഈ വര്‍ഷമെത്തിയ ബിഗ് റിലീസ് ചിത്രം കായംകുളം കൊച്ചുണ്ണിയായിരുന്നു. ബോക്‌സോഫീസില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുന്ന കൊച്ചുണ്ണിയ്ക്ക് ഭീഷണിയുമായി സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. തമിഴ് ചിത്രമാണെങ്കിലും കേരളത്തില്‍ വമ്പന്‍ റിലീസാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.

  ബോളിവുഡ് താരറാണിമാര്‍ ലേശം മാറി നില്‍ക്കേണ്ടി വരും! നടി നിത്യ മേനോന് ലഭിച്ചിരിക്കുന്നത് ഇരട്ടഭാഗ്യം!

  കേരളത്തില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള അന്യഭാഷ താരമാണ് ഇളയദളപതി വിജയ്. വിജയ് നായകനായി അഭിനയിക്കുന്ന സിനിമകളെല്ലാം കേരളത്തിലും ഹിറ്റാണ്. ദിവസങ്ങള്‍ക്ക് മുന്‍പേ സര്‍ക്കാരിന്റെ റിലീസിനുള്ള മുന്നൊരുക്കങ്ങളെല്ലാം ആരാധകര്‍ തുടങ്ങിയിരുന്നു. തിയറ്ററുകളിലേക്ക് എത്തിയ സര്‍ക്കാരിന്റെ ആദ്യ പ്രതികരണങ്ങളിങ്ങനെ..

  മാസ് ചിത്രം

  സര്‍ക്കാര്‍ മൂവി കണ്ടവര്‍ക്ക് ആദ്യം പറയാനുള്ളത് മാസ് രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ സിനിമയാണിതെന്നാണ്. വിജയിയുടെ കൊലമാസ് പ്രകടനമാണ് സിനിമയിലുള്ളത്. കോളിവുഡിന്റെ മാസ് ഹീറോ താനാണെന്ന് വിജയ് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ഒരു ആരാധകന്‍ പറയുന്നു.

  കേരളത്തില്‍ തരംഗം

  ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലും സര്‍ക്കാര്‍ വരുന്നതിന്റെ ആഘോഷം തുടങ്ങിയിരുന്നു. എറണാകുളം സരിത തിയറ്ററില്‍ രാവിലെ 8.30 ന് വമ്പന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എല്ലായിടത്തും നൂറ് ശതമാനം ഓക്യൂപന്‍സിയോടെയാണ് സിനിമ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്.

  തിരക്കഥ അനുഗ്രഹിച്ചു

  സിനിമയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് തിരക്കഥയാണ്. രാഷ്ട്രീയ കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയിരുന്ന സര്‍ക്കാരില്‍ ഇപ്പോള്‍ എരിഞ്ഞ് കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങളും ചൂണ്ടി കാണിക്കുന്നുണ്ട്. വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന് ലഭിച്ച പ്രധാന്യവും സിനിമയെ വേറിട്ട ലെവലില്‍ എത്തിച്ചിരിക്കുകയാണ്.

  എല്ലാം കിടുവാണ്

  സര്‍ക്കാരിന്റെ ആദ്യ പകുതി കഴിഞ്ഞതോടെ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. ഇളയദളപതി ചിത്രത്തില്‍ നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇതുവരെ ഇറങ്ങിയതില്‍ മികച്ച സിനിമയാണെന്ന് വ്യക്തമായി പറയാം. നല്ല കോസ്റ്റിയൂം വര്‍ക്ക് ആണ്. സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് രാഷ്ട്രീയത്തെ കുറിച്ച് ശക്തമായ പറയുന്ന ഡയലോഗുകളാണ്. ആക്ഷന്‍ രംഗങ്ങള്‍ ആരാധകരെ ഇളക്കിയിരിക്കുകയാണെന്ന് പറയാം.

  ബോക്‌സോഫീസ് കിടുങ്ങും

  ചിലര്‍ സര്‍ക്കാരിന് 3.5 റേറ്റിംഗാണ് കൊടുത്തിരിക്കുന്നത്. ആദ്യ പകുതിയാണ് രണ്ടാം പകുതിയേക്കാള്‍ മികച്ചതെന്ന് ചിലര്‍ പറയുന്നു. അതേ സമയം വിജയുടെ ശക്തമായ കഥാപാത്രവും അവതരണവും ബോക്‌സോഫീസില്‍ നിന്നും മിന്നുന്ന പ്രകടനം കാഴ്ച വെക്കാന്‍ സഹായിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

  വേറെ ലെവല്‍

  ആദ്യ മണിക്കൂറുകളില്‍ തന്നെ സര്‍ക്കാര്‍ വേറെ ലെവല്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഇങ്ങനെ ഒരു സിനിമ സമ്മാനിച്ചതിന് നായകന്‍ വിജയ്, സംവിധായകന്‍ മുരുഗദോസ്, എആര്‍ റഹ്മാന്‍, തുടങ്ങിയവര്‍ക്കെല്ലാം നന്ദി പറഞ്ഞിരിക്കുകയാണ്.

   ബ്ലോക്ക്ബസ്റ്ററിലേക്ക്

  ബ്ലോക്ക്ബസ്റ്ററിലേക്ക്

  അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളില്‍ നിന്നും വിജയ് നായകനായ ചിത്രങ്ങളില്‍ ഏറ്റവും കിടിലന്‍ സിനിമ ഇതാണെന്നാണ് സര്‍ക്കാര്‍ കണ്ടവര്‍ പറയുന്നത്. ആദ്യ ദിവസങ്ങളില്‍ നിന്നും നല്‍കുന്ന സൂചന പ്രകാരം സര്‍ക്കാര്‍ ബ്ലോക്ക്ബസ്റ്റര്‍ മൂവി ആയിരിക്കുമെന്നാണ് പറയുന്നത്.

   സര്‍ക്കാര്‍ തിയറ്ററുകളിലേക്ക്..

  സര്‍ക്കാര്‍ തിയറ്ററുകളിലേക്ക്..

  തുപ്പാക്കി, കത്തി എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഹിറ്റ് മേക്കര്‍ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത് ഇളയദളപതി വിജയ് നായകനായി അഭിനയിച്ച സിനിമയാണ് സര്‍ക്കാര്‍. കീര്‍ത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത് കുമാര്‍, യോഗി ബാബു, പ്രേം കുമാര്‍, രാധരവി, തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്. എആര്‍ റഹ്മാനാണ് സര്‍ക്കാരിന് സംഗീതമൊരുക്കിയിരിക്കുന്നത്.

  ഹെറ്റേഴ്‌സിന് വേണ്ടി

  ഇന്റര്‍വല്ലിന് രണ്ട് മിനുറ്റുള്ള നിശബ്ദത സര്‍ക്കാരിനെയും വിജയിയെയും വെറുക്കുന്നവര്‍ക്ക് വേണ്ടി കൊടുത്തിരിക്കുകയാണ്. അതല്ലാതെ സിനിമയില്‍ നിന്നും ഒരു മിനുറ്റ് പോലും കണ്ണെടുക്കാന്‍ തോന്നുകയില്ല. എല്ലാ സ്ഥലങ്ങളിലും മുരുഗദേസിന്റെ കണ്ണുകള്‍ എത്തിയിട്ടുണ്ട്. നടന്‍ വിജയ് അദ്ദേഹത്തിന്റെ മാന്നറിസങ്ങള്‍ അതുപോലെ പിന്തുടരുകയായിരുന്നു. മുന്‍പ് കാല തമിഴ് രാഷ്ട്രീയത്തില്‍ പടര്‍ന്നിരുന്നില്ലെങ്കിലും സര്‍ക്കാരിന് അതിന് കഴിഞ്ഞിരിക്കുകയാണ്.

  ദീവാലിയ്‌ക്കെത്തി

  ദീവാലിയ്‌ക്കെത്തി

  സര്‍ക്കാരിന്റെ പേരില്‍ ചില കോപ്പിയടി വിവാദങ്ങള്‍ തലപൊക്കിയിരുന്നെങ്കിലും ഇക്കൊല്ലത്തെ ദീവാലി റിലീസിന് എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നത് പോലെ ദീവാലിയ്ക്ക് തന്നെ സര്‍ക്കാര്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആര്‍പ്പ് വിളിയും ആഘോഷവുമായി വെളുപ്പിന് മുതല്‍ ആരാധകര്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. സ്ഥിരം ഒരോ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള വിജയ് ഇത്തവണ ലേശം വേറിട്ട ഗെറ്റപ്പും പരീക്ഷിക്കുന്നുണ്ടെന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

  ബിഗ് റിലീസ്

  ബിഗ് റിലീസ്

  വമ്പന്‍ റിലീസ് ചിത്രങ്ങള്‍ എന്ന് വെറുതേ പറയുന്നതല്ല. കേരളത്തില്‍ നാനൂറോളം തിയറ്ററുകളിലേക്കാണ് സര്‍ക്കാര്‍ റിലീസ് ചെയ്യുന്നത്. ഇഫാര്‍ ഇന്റര്‍നാഷണല്‍ ആണ് സിനിമ കേരളത്തില്‍ എത്തിക്കുന്നത്. ഒരു സിനിമയ്ക്ക് അടുത്തിടെ ലഭിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ അംഗീകാരമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിംഗ് വഴി മാത്രം മൂന്ന് കോടിയോളം കേരളത്തില്‍ നിന്നും സിനിമ നേടിയിരുന്നു. ഇതും പുതിയൊരു ചരിത്രമാണ്.

   കട്ടൗട്ടുകളും പോസ്റ്ററും

  കട്ടൗട്ടുകളും പോസ്റ്ററും

  റിലീസ് അടുക്കുമ്പോള്‍ താരങ്ങളുടെ കട്ടൗട്ടുകളും പോസ്റ്ററുകളും എല്ലായിടത്തും പ്രത്യക്ഷപ്പെടാറുണ്ട്. കേരളത്തില്‍ ഇതുവരെ ഉണ്ടാക്കിയതില്‍ ഏറ്റവും വലിയ കട്ടൗട്ടായിരുന്നു സര്‍ക്കാരിന് വേണ്ടി ഒരുക്കിയത്. ഇത് മാത്രമല്ല നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ഈ ദിവസങ്ങളില്‍ വിജയ് ആരാധകര്‍ നടത്തിയിരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി യാത്ര, സര്‍ക്കാര്‍ റിലീസ് ദിവസം നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹം നടത്തി കൊടുക്കുക എന്നിങ്ങനെ ഒരുപാട് നല്ല കാര്യങ്ങളും ആരാധകര്‍ ചെയ്തിരുന്നു.

  വണ്‍മാന്‍ ഷോ

  സര്‍ക്കാരില്‍ ഇളയദളപതി വിജയിയുടെ വണ്‍മാന്‍ ഷോ ആണ് കാണാന്‍ കഴിയുന്നത്. ആരാധകര്‍ക്ക് ഇന്ന് ഉത്സവപ്രതീതിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യ പകുതിയ സൂപ്പറാണ്. രണ്ടാം പകുതിയും മോശമാക്കിയില്ല., വിജയുടെ പ്രകടനവും സര്‍ക്കാരിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചുമാണ് ഏറ്റവുമധികം പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്.

  മൂന്ന് വിസ്മയങ്ങള്‍

  കത്തി, തുപ്പാക്കി എന്നി സിനിമകള്‍ക്ക് ശേഷം എആര്‍ മുരുഗദോസിന്റെ മൂന്നാമത്തെ വിസ്മയമായിരുന്നു സര്‍ക്കാര്‍. ദീവാലിയ്ക്ക് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ഇതിലും മികച്ച സമ്മാനമില്ല. ചിത്രം സാമ്പത്തികമായി വിജയം കൈവരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

  ആരാധകരും ആവേശത്തിലാണ്‌

  English summary
  Vijay’s Sarkar movie audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X