വായിൽ സ്വർണ്ണകരണ്ടിയുമായി പിറന്നവൾ, വിജയിയുടെ കടുത്ത ആരാധിക, സൗമ്യമായ പെരുമാറ്റകൊണ്ട് ശ്രദ്ധ നേടിയ താരപത്നി!

തമിഴ് സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ ലിസ്റ്റെടുത്താൽ മുന്നിലുണ്ടാകും ദളപതി വിജയിയുടെ പേര്. നൂറ് കോടിക്കും മുകളിലാണ് നടൻ ഓരോ സിനിമയ്ക്കും വാങ്ങുന്ന പ്രതിഫലം. സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമാകാൻ പോകുന്ന താരം വിവാ​ഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടന്റെ ഭാര്യ സം​ഗീത സ്വർണലിം​ഗം വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് കഴിഞ്ഞു.

നടിയുമായി വഴിവിട്ട ബന്ധം, വിശ്വാസ വഞ്ചന; നടൻ വിജയിയുടെ ഭാര്യ സം​ഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തു!
നടിയുമായി വഴിവിട്ട ബന്ധം, വിശ്വാസ വഞ്ചന; നടൻ വിജയിയുടെ ഭാര്യ സം​ഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തു!

വിജയിക്ക് ഒരു നടിയുമായി വഴിവിട്ട ബന്ധമുണ്ട് എന്നതാണ് സം​ഗീത വിവാഹമോചനം നേടാനുള്ള പ്രധാന കാരണമായി ഹർജിയിൽ പറയുന്നത്. 27 വർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കാൻ പോകുന്നത്. കഴിഞ്ഞ നാല് വർഷമായി വിജയിയിൽ നിന്നും സം​ഗീത അകന്ന് കഴിയുകയായിരുന്നു. പൊതുവേദികളിൽ നടനൊപ്പം സം​ഗീത പ്രത്യക്ഷപ്പെടാതിരുന്നുപ്പോൾ മുതൽ തന്നെ ആളുകൾ അത് ശ്രദ്ധിക്കുകയും ഡിവോഴ്സ് റൂമറുകൾ പരക്കാൻ തുടങ്ങുകയും ചെയ്തിരുന്നു.

Vijay   Sangeetha

ഹർജിയിൽ 2021 മുതൽ വിജയ് ഒരു നടിയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് സംഗീത ആരോപിക്കുന്നു. വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. അതേസമയം സം​ഗീത സ്വർണലിം​ഗമാണ് സോഷ്യൽമീഡിയയിലെ ചർച്ച വിഷയം. വിജയിയുടെ കടുത്ത ആരാധികയായിരുന്നു സം​ഗീത. ശ്രീലങ്കൻ തമിഴ് കുടുംബത്തിലെ അം​ഗമായ സം​ഗീത ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിലാണ്.

വിജയിയുടെ കരിയറിൽ വഴിത്തിരിവായ സിനിമകളിൽ ഒന്നായിരുന്നു പൂവെ ഉനക്കാ​ഗെ. ഈ സിനിമ കണ്ടശേഷമാണ് സം​ഗീത വിജയിയുടെ കടുത്ത ആരാധികയായി മാറുന്നത്. ശേഷം നടന്റെ എല്ലാ സിനിമകളും കാണുമായിരുന്നു. ഒരു ​ദിവസം സം​ഗീത നടനെ കാണാനായി ചെന്നൈയിലെ ഷൂട്ടിങ് സെറ്റിലെത്തി.

200 പേരുണ്ടായിരുന്നു മുന്നില്‍! വിജയ് ദേവരകൊണ്ടയെ ആദ്യമായി ചുംബിച്ച നിമിഷത്തെക്കുറിച്ച് രശ്മിക മന്ദാന പറഞ്ഞത്?
200 പേരുണ്ടായിരുന്നു മുന്നില്‍! വിജയ് ദേവരകൊണ്ടയെ ആദ്യമായി ചുംബിച്ച നിമിഷത്തെക്കുറിച്ച് രശ്മിക മന്ദാന പറഞ്ഞത്?

ഏറെ പ്രിയപ്പെട്ട നടനെ കാണണം സംസാരിക്കണം എന്നത് മാത്രമായിരുന്നു ഉദ്ദേശം. അന്ന് അവിടെ വെച്ചുള്ള സം​ഗീതയുടെ സംസാരവും പ്രവൃത്തികളും വിജയിക്കും ബോധിച്ചു. സംഗീതയുടെ വീട് വിജയിയുടെ വീടിനോട് അടുത്തായിരുന്നതിനാൽ അദ്ദേഹം അവരെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ വെച്ചാണ് വിജയിയുടെ മാതാപിതാക്കളെ സം​ഗീത ആദ്യമായി കാണുന്നത്. മാതാപിതാക്കൾക്കും സം​ഗീതയെ ഇഷ്ടമായി.

അപ്പോഴും വിവാ​ഹം എന്നൊരു ചിന്തയിലേക്ക് വിജയ് നീങ്ങിയിരുന്നില്ല. നടന്റെ മാതാപിതാക്കളാണ് മുൻകൈ എടുത്തതും സം​ഗീതയുടെ കുടുംബത്തോട് കാര്യങ്ങൾ അവതരിപ്പിച്ചതും. 1999 ഓഗസ്റ്റ് 25ന് തെന്നിന്ത്യൻ സിനിമാലോകത്തെ മുഴുവൻ സാക്ഷിയാക്കിയായിരുന്നു വിവാഹം. വിജയ് ക്രിസ്ത്യാനിയായിരുന്നെങ്കിലും സംഗീതയ്ക്ക് വേണ്ടി ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.

Vijay   Sangeetha

കുടുംബിനിയായി ഭർത്താവിന്റെയും മക്കളുടേയും കാര്യങ്ങൾ നോക്കി ജീവിക്കാനായിരുന്നു സം​ഗീത എന്നും താൽപര്യം പ്രകടിപ്പിച്ചിരുന്നത്. സഹായത്തിനായി വീട്ടിൽ ഒരുപാട് ജോലിക്കാരുണ്ടായിരുന്നുവെങ്കിലും മക്കൾക്കും ഭർത്താവിനും വേണ്ട എല്ലാം നോക്കി ചെയ്തിരുന്നത് സം​ഗീതയാണ്. ടിപ്പിക്കൽ ഹൗസ് വൈഫ് എന്നാണ് വിജയിയുടെ അമ്മ ഒരിക്കൽ സം​ഗീതയെ മുമ്പൊരിക്കൽ വിശേഷിപ്പിച്ചത്.

താരപത്നിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും സം​ഗീതയ്ക്കാണ്. ലാളിത്യം നിറഞ്ഞ ജീവിതവും ഭർത്താവിന്റെ ആരാധകരോട് അടക്കം സം​ഗീത കാണിക്കുന്ന സൗമ്യമായ പെരുമാറ്റവുമായിരുന്നു കാരണം. വളരെ വിരളമായി മാത്രമാണ് വിജയിക്കൊപ്പം പൊതുവേദികളിൽ സം​ഗീത പ്രത്യക്ഷപ്പെട്ടിരുന്നത്. വ്യക്തിജീവിതം എപ്പോഴും സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നു.

ഒരു ഹുക്ക് പോലും ഇല്ലാത്ത റൂം, റിഫ ആത്മഹത്യ ചെയ്യില്ല, അവളുടെ ഖബറിന് അരികിൽ പോകാത്ത ഒരു ദിവസം പോലുമില്ല!
ഒരു ഹുക്ക് പോലും ഇല്ലാത്ത റൂം, റിഫ ആത്മഹത്യ ചെയ്യില്ല, അവളുടെ ഖബറിന് അരികിൽ പോകാത്ത ഒരു ദിവസം പോലുമില്ല!

നാനൂറ് കോടിക്ക് മുകളിലാണ് സം​ഗീതയുടെ ആസ്തി. തൃഷയുമായി ചേർത്ത് വിജയിയുടെ പേരിൽ നിരവധി ​ഗോസിപ്പുകൾ പ്രചരിച്ചപ്പോഴും കേട്ടത് സത്യമാകരുതെന്ന പ്രാർത്ഥനയിലായിരുന്നു വിജയ് ആരാധകർ. അതിനാൽ തന്നെ സം​ഗീത തന്നെ ബന്ധം വേർപ്പെടുത്താനായി നിയമപരമായി നീങ്ങിയത് ആരാധകർക്കും ഷോക്കായി. രണ്ട് മക്കളും ഇപ്പോൾ സം​ഗീതയുടെ സംരക്ഷണയിലാണ്.

More from Filmibeat

Read more about: vijay sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X