ആരെയും തള്ളികളയാനാവില്ല, ഇതിനായാണ് കാത്തിരുന്നത്, തൃഷ പൊട്ടിക്കാനിരിക്കുന്ന ബോംബ്; ചർച്ചയായി അപ്പ-മകൻ ഫോട്ടോ
അവിശ്വസനീയമായ വിജയം നേടി തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തിന് വേണ്ടി ചെയ്യുന്നത്. തമിഴ്നാടിന്റെ രാഷ്ട്രീയമോ ഭരണ രീതികളോ ഒന്നും ഇതുവരേയും ശ്രദ്ധിക്കാതിരുന്നവർ പോലും അവിടെ നടക്കുന്ന സംഭവവികാസങ്ങളും മാറ്റങ്ങളും ഇപ്പോൾ നിരന്തരമായ കണ്ട് കേട്ട് അറിയുന്നുണ്ട്.
സിനിമയിൽ മാത്രമല്ല മുഖ്യമന്ത്രി റോളിലും വിജയ് തമിഴ്നാട് ജനതയ്ക്ക് രക്ഷകനായി മാറി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ വ്യക്തി ജീവിതം ഇപ്പോഴും ചർച്ച വിഷയം തന്നെയാണ്. ഭാര്യ സംഗീതയുമായുള്ള വിജയിയുടെ വിവാഹമോചന കേസ് ഇപ്പോഴും കോടതിയിലാണ്. ഒരാഴ്ച മുമ്പ് കേസ് കോടതി പരിഗണിച്ചിരുന്നു. പക്ഷെ ഇരുവരും ഹാജരായിരുന്നില്ല.

അതിനാൽ വിജയ്ക്കെതിരെ സംഗീത നൽകിയ വിവാഹമോചന ഹർജി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബ കോടതിയിലാണ് സംഗീത ഹർജി ഫയൽ ചെയ്തത്. വീഡിയോ കോൺഫ്രൻസിങ് വഴി ഹാജരാകണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുമതി നൽകിയിട്ടില്ല. ഇരുവരുടെയും ഇ-മെയിൽ ഐഡി അടക്കം രേഖകൾ നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വിജയ്-സംഗീത ദാമ്പത്യത്തിലുണ്ടായ പ്രശ്നങ്ങൾ നടന്റെ അമ്മ ശോഭ ഇടപെട്ട് പരിഹരിച്ചതായി അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. ഇക്കാര്യങ്ങൾക്കെല്ലാം ഇടയിൽ ഒരു ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. വിജയ് മകൻ സഞ്ജയ്ക്കൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്.
ജെയ്സൺ സഞ്ജയിയുടെ ഇൻസ്റ്റഗ്രാം ഫാൻ പേജിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഇന്ന് ഞാൻ എന്റെ ഡാഡിയെ സന്ദർശിച്ചു എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷൻ. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിനെ ടാഗ് ചെയ്താണ് ഫാൻ പേജ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോ കണ്ട് സന്തോഷം നിറഞ്ഞ കമന്റുകളുമായി എത്തിയത്.
ഇങ്ങനൊരു ഫോട്ടോ കാണാനാണ് കാത്തിരുന്നത്. അച്ഛനും അമ്മയ്ക്കും മക്കളുടെ ജീവിതത്തിൽ തുല്യ റോളാണ്. ആരെയും ഒന്നിന്റെ പേരിലും തള്ളിക്കളയരുത് എന്നിങ്ങനെ ജെയ്സൺ സഞ്ജയിയെ ഉപദേശിച്ചുള്ളതാണ് ഏറെയും കമന്റുകൾ. അതേസമയം ചിലർ ഫോട്ടോ ഒറിജിനൽ അല്ലെന്നും എഐയാണെന്നും കുറിച്ചെത്തി. വിജയ്-തൃഷ ബന്ധം അറിഞ്ഞശേഷമാണ് സംഗീത നടനുമായുള്ള ബന്ധം അവസാനിപ്പിച്ചത്.

സംഗീത പടിയിറങ്ങിയപ്പോൾ ഒപ്പം മക്കളായ ദിവ്യ സാഷയും ജെയ്സൺ സഞ്ജയും ഇറങ്ങി. അമ്മയ്ക്കൊപ്പം നിൽക്കാനാണ് മക്കൾ രണ്ടുപേരുടേയും തീരുമാനം. വിജയിയെ മകൻ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്തു. മുമ്പ് അച്ഛനുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത പോസ്റ്റുകളെല്ലാം സഞ്ജയ് നീക്കം ചെയ്തു. അച്ഛനുമായി മൂന്ന്, നാല് വർഷമായി കോൺടാക്ടില്ലാത്ത മകൻ പെട്ടന്ന് വന്ന് കണ്ട് ഫോട്ടോ പകർത്തി എന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും ചിലർ കുറിച്ചു.
സഞ്ജയ് സിനിമയിലേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുകയാണ്. നടനായല്ല സംവിധായകനായാണ് അരങ്ങേറ്റം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനാൽ ചെന്നൈയിൽ ഏറെയും സമയം സഞ്ജയ് ഉണ്ടാകാറുണ്ട്. വിജയ് അഭിനയിച്ച വേട്ടൈക്കാരൻ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ കുട്ടിക്കാലത്ത് സഞ്ജയ് പ്രത്യക്ഷപ്പെട്ടിരുന്നു.
പിന്നീട് വിദേശത്ത് പോയി സിനിമയെ കുറിച്ചു പഠിച്ചു. അതേസമയം വിജയിയുടെ പിറന്നാൾ ദിനമായ ജൂൺ 22ന് തൃഷ എന്ത് ബോംബാണ് ഇനി പൊട്ടിക്കാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് സിനിമാപ്രേമികൾ.
വിജയിയുമായി നടി പ്രണയത്തിലായശേഷം എല്ലാ ജൂൺ 22നും ആരാധകർ കാത്തിരിക്കുന്നത് തൃഷയുടെ പോസ്റ്റിന് വേണ്ടിയാണ്. ഇത്തവണ പ്രണയം ഓഫീഷ്യലാക്കുമോ എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്.


Click it and Unblock the Notifications


