വിജയ് സേതുപതിയും മകനും ഒന്നിച്ചെത്തുമ്പോള്‍! ആക്ഷന്‍ ചിത്രം സിന്ധുബാദ് തിയറ്ററുകളിലേക്ക്..
കേരളത്തിലും വലിയ ആരാധക പിന്തുണയുള്ള നടനാണ് വിജയ് സേതുപതി. 'മക്കള്‍ സെല്‍വന്‍' എന്നറിയപ്പെടുന്ന താരത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'സിന്ധുബാദ്' ജൂണ്‍ 21 ന് പദര്‍ശനത്തിനെത്തുകയാണ്. എസ്. യു അരുണ്‍ കുമാറാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പണ്ണയാരും പത്മിനിയും, ഇന്‍സ്‌പെക്ടര്‍ സേതുപതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് സേതുപതിയും അരുണും ഒന്നിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.
മറ്റൊരു സവിശേഷത വിജയ് സേതുപതിയുടെ മകന്‍ സൂര്യാ സേതുപതിയും ഈ ചിത്രത്തില്‍ അച്ഛനോടൊപ്പം അഭിനയിക്കുന്നുണ്ടെന്നുള്ളതാണ്. അഞ്ജലിയാണ് നായിക. യുവന്‍ ശങ്കര്‍ രാജയുടെ മാസ്സ് പശ്ചാത്തല സംഗീതമാണ് ചിത്രത്തിലുള്ളത്. യുവന്‍ തന്നെയാണ് ചിത്രത്തില്‍ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. എആര്‍ റഹ്മാന്റെ മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്ക് വേണ്ടി ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും റൂബെന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

നല്ല സ്പീഡില്‍ കഥ പറഞ്ഞ് പോവുന്ന ആക്ഷന്‍ ചിത്രമാണിതെന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. തിരു എന്ന കഥാപാത്രത്തെ വിജയ് സേതുപതി അവതരിപ്പിക്കുമ്പോള്‍ വെമ്പ എന്ന കഥാപാത്രമായി അഞ്ജലി എത്തുന്നു. 'തെങ്കാശിയില്‍ കളവുകള്‍ നടത്തി ജീവിക്കുന്ന ആളാണ് തിരു. മലേഷ്യയില്‍ ജോലി ചെയ്തു നാട്ടില്‍ മടങ്ങിയെത്തുന്ന വെമ്പയും തിരുവും തമ്മില്‍ പ്രണയത്തിലാവുന്നു. തന്റെ പ്രണയം സഫലമാവാനും ജീവിത മാര്‍ഗ്ഗം കണ്ടെത്തുവാനും വേണ്ടി തിരു തായ്ലാന്റിലേക്ക് പോകുന്നു. തായ്‌ലാന്റിലാണ് സിനിമയുടെ പ്രധാന ഭാഗവും നടക്കുന്നത്. വിജയ് സേതുപതിക്കൊപ്പം ചേര്‍ന്ന് കളവു നടത്തുന്ന കൂട്ടാളിയായിട്ടാണ് മകന്‍ സൂര്യ അഭിനയിക്കുന്നത്.
ആക്ഷന് പ്രധാന്യം കൊടുത്തിരിക്കുന്ന സിനിമ അടുത്ത രംഗം എന്തായിരിക്കുമെന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രേമവും ആക്ഷനും മിശ്രിതമായ ജോണറില്‍ അവതരിപ്പിക്കുകയാണ്. ഇതൊരു എന്റര്‍ടെയിന്‍മെന്റ് ചിത്രമാണെന്നും ഏത് പ്രായത്തിലുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് തിരക്കഥയും അവതരണ രീതിയും തയ്യാറാക്കിയിരിക്കുന്നത്. തെങ്കാശി, ചെന്നൈ, മലേഷ്യ, തായ്ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു സിന്ധുബാദ് ചിത്രീകരിച്ചത്. സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍മാരാണ്.


Click it and Unblock the Notifications











