ലൂസിഫറിനൊപ്പം ബോക്സോഫീസിൽ മാസ് കാണിക്കാന്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും! ഇത് പൊളിക്കും

കേരളത്തില്‍ ലൂസിഫര്‍ റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്നതിനാല്‍ കേരളത്തിലും വിദേശത്തുമടക്കം വമ്പന്‍ റിലീസിനാണ് ലൂസിഫര്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ലൂസിഫറിനൊപ്പം മത്സരിക്കാന്‍ തമിഴില്‍ നിന്നുമൊരു സിനിമ കൂടി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

തമിഴില്‍ നിര്‍മ്മിക്കുന്ന സൂപ്പര്‍ ഡീലക്‌സാണ് ലൂസിഫറിനൊപ്പം തിയറ്ററുകളിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നത്. തമിഴില്‍ നിര്‍മ്മിച്ച സിനിമയാണെങ്കിലും മലയാളത്തില്‍ നിന്നും ഫഹദ് ഫാസില്‍ ചിത്രത്തിലുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. വിജയ് സേതുപതി കൂടി അണിനിരക്കുന്നതോടെ ബോക്‌സോഫീസില്‍ യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് രണ്ട് സിനിമകളും.

 സൂപ്പര്‍ ഡീലക്‌സ്

സൂപ്പര്‍ ഡീലക്‌സ്

ആരണ്യ കാണ്ഡം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന സിനിമയാണ് സൂപ്പര്‍ ഡീലക്‌സ്. വിജയ്‌സേതുപതിയും ഫഹദ് ഫാസിലും മുഖ്യ വേഷത്തിലെത്തുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരായ സാമന്ത അക്കിനേനിയും രമ്യ കൃഷ്ണനുമാണ് സൂപ്പര്‍ ഡീലക്‌സിലെ നായികമാര്‍. മിഷ്‌കിന്‍, ഭഗവതി പെരുമാള്‍, എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന സിനിമ മാര്‍ച്ച് ഇരുപത്തിയൊന്‍പതിനാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.

 ലൂസിഫറിനൊപ്പം

ലൂസിഫറിനൊപ്പം

മലയാളത്തില്‍ ബിഗ് റിലീസിനൊരുങ്ങുന്നത് മോഹന്‍ലാല്‍ നായകനായിട്ടെത്തുന്ന ലൂസിഫറാണ്. ഏറെ കാലമായി സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ലൂസിഫര്‍ മാര്‍ച്ച് ഇരുപത്തിയെട്ടിന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. തൊട്ട് അടുത്ത ദിവസമാണ് സൂപ്പര്‍ ഡീലക്‌സ് റിലീസ് ചെയ്യുന്നതെങ്കിലും കേരള ബോക്‌സോഫീസില്‍ ഇരു സിനിമകളും നേര്‍ക്ക് നേര്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഫഹദ് ഫാസിലിനും വിജയ് സേതുപതിയ്ക്കും കേരളത്തിലുള്ള ഫാന്‍ ബേസ് കണക്കിലെടുക്കുമ്പോള്‍ സൂപ്പര്‍ ഡീലക്‌സിനും വമ്പന്‍ സ്വീകരണമായിരിക്കും ലഭിക്കുന്നത്. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ ആണ് സൂപ്പര്‍ ഡീലക്‌സ് കേരളത്തിലെത്തിക്കുന്നത്.

 ട്രാന്‍ഡ് ജെന്‍ഡറായി വിജയ് സേതുപതി

ട്രാന്‍ഡ് ജെന്‍ഡറായി വിജയ് സേതുപതി

സൂപ്പര്‍ ഡീലക്‌സിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കുന്നു എന്നുള്ളതാണ്. ട്രാന്‍സ്‌ജെന്‍ഡറായ ശില്‍പ എന്നാണ് കഥാപാത്രത്തന്റെ പേര്. ശില്‍പയ്‌ക്കൊപ്പം കമിതാക്കളായ രണ്ട് പേര്‍, പോണ്‍ ഫിലിം കാണാന്‍ നടക്കുന്ന രണ്ട് കുട്ടികള്‍ എന്നിങ്ങനെയുള്ളവരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. സിനിമയിലെ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും നഗ്നരംഗവും ഉള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. സംവിധായകനൊപ്പം മിഷ്‌കിനും നളന്‍കുമാര സ്വാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 റിലീസിനൊരുങ്ങുന്നു..

റിലീസിനൊരുങ്ങുന്നു..

യുവന്‍ ശങ്കര്‍ രാജയാണ് സൂപ്പര്‍ ഡീലക്‌സിന് സംഗീതം പകര്‍ന്നിരിക്കുന്നത്. പിസി ശ്രീറാം, പിഎസ് വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ് ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്. വേലൈക്കാരന്‍ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ തമിഴില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും സൂപ്പര്‍ ഡീലക്‌സിനുണ്ട്. മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ മാത്രം സമ്മാനിച്ച് കൊണ്ടിരിക്കുന്ന ഫഹദിന്റെ തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല.

  രമ്യയും മിന്നിക്കും..

രമ്യയും മിന്നിക്കും..

ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടി രമ്യ കൃഷ്ണന്‍ ചിത്രത്തില്‍ ഒരു പോണ്‍സ്റ്റാറായിട്ടാണ് അഭിനയിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ഇതെന്നായിരുന്നു സൂപ്പര്‍ ഡിലക്‌സിലെ വേഷത്തെ കുറിച്ച് രമ്യ നേരത്തെ പറഞ്ഞിരുന്നത്. ചിത്രത്തിലെ നടിയുടെ ഒരു രംഗം ചിത്രീകരിക്കാന്‍ രണ്ട് ദിവസവും 37 ടേക്കും വേണ്ടി വന്നെന്ന് നേരത്തെ സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്ക് അകത്ത് വരുന്ന മല്ലു അണ്‍കട്ട് എന്ന സിനിമയിലെ പോണ്‍ താരമായിട്ടാണ് രമ്യ എത്തുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകളും ട്രെയിലറും വമ്പന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X