നാത്തൂനോട് അന്ന് മിണ്ടിയില്ല; ഞാൻ കരുതിയത് പോലെയായിരുന്നില്ല; വിജയ് സേതുപതിയുടെ ഭാര്യയെക്കുറിച്ച് സഹോദരി
തമിഴകത്ത് വിജയ് സേതുപതിയെ പോലെ ജനപ്രീതി ലഭിച്ച താരങ്ങൾ കുറവാണ്. വിജയ് സേതുപതിയെ പോലെ പല താരങ്ങളെയും തമിഴകം വളർത്തിയിട്ടുണ്ടെങ്കിലും ഇവരിൽ പലരും താരമായപ്പോൾ സാധാരണക്കാരിൽ നിന്നും അകന്നു. എന്നാൽ വിജയ് സേതുപതി അന്നും ഇന്നും ഒരുപോലെയാണെന്ന് ആരാധകർ പറയുന്നു. ഏറെക്കാലത്ത ശ്രമത്തിനാെടുവിലാണ് വിജയ് സേതുപതിക്ക് സിനിമാ ലോകത്ത് ശോഭിക്കാനായത്. നായകനായും വില്ലനായും നടൻ ഇന്ന് പ്രേക്ഷകർക്ക് മുമ്പിലെത്തുന്നു.
സിനിമാ സ്വപ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ കാരണം ദുബായിൽ ജോലി ചെയ്യുകയായിരുന്നു വിജയ് സേതുപതി. ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം പിന്നീട് സിനിമയിലേക്ക് എത്തുന്നത്. ദുബായിൽ വെച്ചാണ് ഭാര്യ ജെസിയെ പരിചയപ്പെടുന്നതും ഇരുവരും പ്രണയത്തിലാവുന്നതും. 2003 ലായിരുന്നു വിവാഹം. ഇന്ന് രണ്ട് കുട്ടികളും ദമ്പതികൾക്കുണ്ട്.

മൂന്ന് സഹോദരങ്ങളാണ് വിജയ് സേതുപതിക്കുള്ളത്. നടനെയും കുടുംബത്തെയും കുറിച്ച് സംസാരിക്കുകയാണ് ഇദ്ദേഹത്തിന്റെ ഇളയ സഹോദരി ജയശ്രീ. ഇരെെവി എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് ജയശ്രീ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ജയശ്രീ ചേട്ടൻ വിജയ് സേതുപതിയെക്കുറിച്ച് സംസാരിച്ചത്. വിജയ് സേതുപതിയുടെ വിവാഹത്തെക്കുറിച്ച് ജയശ്രീ ഓർത്തു. അന്ന് യാഹൂ മെയിൽ ഉണ്ടായിരുന്നു. അതിൽ സംസാരിച്ചാണ് അവർക്ക് ഓക്കെ ആയത്. അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ സമ്മതിച്ചു.
ഞാനാണ് ആദ്യം നാത്തൂനെ കാണുന്നത്. കണ്ടെങ്കിലും സംസാരിച്ചില്ല. ഓക്കേയാണോ എന്ന് ചേട്ടൻ ചോദിച്ചപ്പോൾ ഓക്കെയാണ്, നോക്കാമെന്ന് മാത്രം പറഞ്ഞു. എന്റെ ചേട്ടനെ പങ്കിടാൻ ഒരാൾ വന്നു എന്നാണ് അന്നെനിക്ക് തോന്നിയത്. എന്തായാലും കല്യാണം കഴിക്കും. അതിനാൽ ദേഷ്യമൊന്നും തോന്നിയില്ല. പക്ഷെ ചേട്ടന് പെൺകുഞ്ഞ് പിറന്നപ്പോൾ ദേഷ്യം വന്നു. രണ്ട് ദിവസം കുഞ്ഞിനെ കാണാൻ പോയില്ല., സ്വർണം വാങ്ങി വെച്ചിരുന്നു. പക്ഷെ പോയില്ല. തനിക്ക് തോന്നിയ ചെറിയ അസൂയയായിരുന്നു അതെന്നും ജയശ്രീ തുറന്ന് പറഞ്ഞു.

നാത്തൂൻ സിനിമകളിലൊക്കെ കാണുന്നത് പോലെ ക്രൂരയായിരിക്കുമെന്ന് കരുതി. പക്ഷെ വളരെ സ്വീറ്റാണ്. തന്റേതും പ്രണയ വിവാഹമായിരുന്നെന്ന് ജയശ്രീ പറയുന്നു. ഓഫീസിലെ സീനിയറായിരുന്നു. ഇഷ്ടം പറഞ്ഞപ്പോൾ വീട്ടിൽ അറിയിച്ചു. അങ്ങനെ കല്യാണം നടക്കുകയായിരുന്നെന്നും ജയശ്രീ ഓർത്തു. വിജയ് സേതുപതിക്ക് ദേശീയ പുരസ്കാരം ലഭിച്ച സമയത്തെക്കുറിച്ചും ജയശ്രീ സംസാരിച്ചു. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ വളരെ ആഘോഷമാക്കിയാനേ. ടിവിയിലിത് കണ്ടുകൊണ്ടിരുന്നപ്പോൾ ഭർത്താവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ആ ആഘോഷത്തിൽ അച്ഛനുമുണ്ടാകേണ്ടതായിരുന്നു.
ജീവിതത്തിൽ ഞങ്ങൾ മുന്നേറുമ്പോൾ അച്ഛൻ ഇല്ലല്ലോ എന്ന് എപ്പോഴും ആലോചിക്കും. ചേട്ടൻ അഭിനയിച്ച ഷോർട്ട് ഫിലിമുകൾ അച്ഛൻ കണ്ടിട്ടുണ്ട്. 2009 ലാണ് അച്ഛൻ മരിച്ചതെന്നും ജയശ്രീ ഓർത്തു. ഇരൈവി തുടങ്ങുന്നത് വരെയും ഞാൻ വിജയ് സേതുപതിയുടെ സഹോദരിയാണെന്ന് അറിയില്ലായിരുന്നു. ചേട്ടനെക്കുറിച്ച് ആരും ചോദിച്ചിരുന്നില്ല. താനങ്ങോട്ട് പറഞ്ഞതുമില്ല.
ബിസിനസ് തുടങ്ങിയ ശേഷമാണ് വിജയ് സേതുപതിയുടെ സഹോദരിയാണ് താനെന്ന് ആളുകൾ അറിഞ്ഞതെന്നും ജയശ്രീ വ്യക്തമാക്കി. അമ്മയുടെ പേര് സരസ്വതി എന്നാണ്. അമ്മ നല്ല പാചകക്കാരിയാണ്. നാത്തൂനും ഇപ്പോൾ നന്നായി പാചകം ചെയ്യുമെന്ന് ജയശ്രീ പറഞ്ഞു.


Click it and Unblock the Notifications











