ദിവ്യയുടെ ഗ്രാജുവേഷന് അച്ഛന്റെ സ്ഥാനത്ത് നിന്നത് സഞ്ജയ്, മാതാപിതാക്കളോടും അവ​ഗണന, തൃഷയ്ക്കായി സമയം കണ്ടെത്തും!

തമിഴ്നാട്ടിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ പലവിധ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുള്ള താരമാണ് വിജയ്. മാനൂഷിക മൂല്യങ്ങൾ ഏറെയുള്ള വ്യക്തിത്വം എന്ന ടാ​ഗ് വിജയിക്ക് എപ്പോഴുമുണ്ട്. കേരളത്തിൽ പോലും ഒരുപാട് ആളുകൾക്ക് സ്വന്തം വീട്ടിലെ കുടുംബാം​ഗത്തെപ്പോലെയായിരുന്നു താരം. നടൻ കേരളം സന്ദർശിക്കാൻ എത്തുമ്പോഴെല്ലാം ​ഗംഭീരമായ സ്വീകരണമാണ് മലയാളികൾ നൽകിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങൾ കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ഹെയ്റ്റ് ഏറ്റ് വാങ്ങുന്ന പട്ടികയിലേക്ക് വിജയ് എത്തിയിരിക്കുന്നു.

ആ ഭാ​ഗ്യം ഹൻസികയ്ക്ക് തന്നെ, ഏറെ ആ​ഗ്രഹിച്ച ദിയ ഇന്ന് കുടുംബിനി; താരകുടുംബത്തിലെ നായിക
ആ ഭാ​ഗ്യം ഹൻസികയ്ക്ക് തന്നെ, ഏറെ ആ​ഗ്രഹിച്ച ദിയ ഇന്ന് കുടുംബിനി; താരകുടുംബത്തിലെ നായിക

നടന്റെ ഭാര്യ സം​ഗീത സമർപ്പിച്ച വിവാഹ മോചന ഹർജിയിൽ പറഞ്ഞ കാര്യങ്ങളാണ് വജയിയുടെ വി​ഗ്രഹം പ്രേക്ഷക മനസിൽ തകർന്നടിയാൻ കാരണമായത്. പരസ്ത്രീ ബന്ധമാണ് സം​ഗീത നടന് എതിരെ ഏറ്റവും പ്രധാനമായും ഉന്നയിച്ചിരിക്കുന്ന ആരോപണം.

jason sanjay

ഇന്റസ്ട്രിയിലെ അറിയപ്പെടുന്ന ഒരു നടിയുമായി നടന് വഴിവിട്ട ബന്ധമുണ്ടെന്നും കഴിഞ്ഞ അഞ്ച് വർഷമായി ആ ബന്ധം മൂലം താനും മക്കളും അപമാനവും മാനസീക വിഷമവും അനുഭവിക്കുകയാണെന്നും സം​ഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നടന് ഫാമിലി മാൻ ടാ​ഗ് നൽകിയതിൽ ഖേദിക്കുന്ന ആരാധകരാണ് സോഷ്യൽമീഡിയ മുഴുവൻ. 2021 മുതൽ ഭാര്യയെ മാത്രമല്ല മക്കളേയും സ്വന്തം മാതാപിതാക്കളേയും മനപൂർവം നടൻ അകറ്റി നിർത്തുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിജയ്-സം​ഗീത ദമ്പതികളുടെ മക്കളായ സഞ്ജയിയും ദിവ്യ സാഷയും വിദേശത്താണ് പഠിക്കുന്നത്. ടൊറന്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷനിൽ ഡിപ്ലോമയും ലണ്ടനിലെ സെൻട്രൽ ഫിലിം സ്കൂളിൽ നിന്ന് തിരക്കഥാരചനയിൽ ബാച്ചിലേഴ്സ് ബിരുദം സഞ്ജയ്ക്കുണ്ട്.

ഇനി ഒറ്റയ്ക്ക് വയ്യ! മടുത്തു! ഒരു കൂട്ട് വേണം! ഒടുവില്‍ ആഗ്രഹം വെളിപ്പെടുത്തി രേണു! ഒരേയൊരു നിബന്ധന മാത്രം
ഇനി ഒറ്റയ്ക്ക് വയ്യ! മടുത്തു! ഒരു കൂട്ട് വേണം! ഒടുവില്‍ ആഗ്രഹം വെളിപ്പെടുത്തി രേണു! ഒരേയൊരു നിബന്ധന മാത്രം

സഞ്ജയിയുടെ ​ഗ്രാജുവേഷൻ ചടങ്ങിന് വിജയ് എത്തിയിരുന്നില്ല. സം​ഗീതയും സഹോദരി ദിവ്യ സാഷയും മാത്രമാണ് എത്തിയത്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ദിവ്യ സാഷയുടെ ​ഗ്രാജുവേഷൻ ചടങ്ങ് അന്നും വിജയ് എത്തിയിരുന്നില്ല. ദിവ്യയുടെ ഗ്രാജുവേഷന് അച്ഛന്റെ സ്ഥാനത്ത് നിന്ന് അനിയത്തി കരുത്തും സ്നേഹവും പകർന്ന് നൽകിയത് സഞ്ജയാണ്.

വിജയിയുടെ അസാന്നിധ്യം അന്ന് ചർച്ചയായിരുന്നുവെങ്കിലും രാഷ്ട്രീയ പാർട്ടി തിരക്കുകളും ഷൂ‍ട്ടിങ് ടൈറ്റ് ഷെഡ്യൂളും കാരണമാകും നടന് മക്കളുടെ അരികിൽ എത്താൻ കഴിയാതെ പോയത് എന്നായിരുന്നു ആരാധകർ ധരിച്ചിരുന്നത്. സം​ഗീതയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെയാണ് വിജയ് മക്കളോടും അകലം പാലിക്കുകയാണെന്ന സത്യാവസ്ഥ ആരാധകർ അറിഞ്ഞത്. ഭാര്യയും മക്കളും മാത്രമല്ല മാതാപിതാക്കളേയും വിജയ് പരി​ഗണിക്കാറില്ല.

jason sanjay

അടുത്തിടെ എസ്.സി ചന്ദ്രശേഖറും ശോഭയും അവരുടെ വിവാഹവാർഷികം വിവിധ ചടങ്ങുകളോടെ ആ​ഘോഷിച്ചിരുന്നു. അന്നും വിജയ് എത്തിയിരുന്നില്ല. പക്ഷെ നടനുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന നടി തൃഷയുടെ വീട്ടിലെ എല്ലാ പ്രോ​ഗ്രാമുകളിലും വിജയിയുടെ സജീവ സാന്നിധ്യമുണ്ട്. പാർട്ടി പ്രവർത്തന തിരക്കുകൾക്കിടയിലും നടിക്കൊപ്പം സമയം ചിലവഴിക്കാൻ വിജയ് എത്താറുണ്ട്. തൃഷ പങ്കുവെയ്ക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾ തന്നെ അതിന് തെളിവാണ്.

ഈ അടുത്ത കാലം മുതലാണ് പിതാവ് വിജയിയുടെ പാർട്ടി പരിപാടികളിലും സിനിമാ ഓഡിയോ ലോഞ്ച് ഫങ്ഷനുകളിലും പങ്കെടുത്ത് തുടങ്ങിയത്. ഇരുവരും തമ്മിൽ സ്വരചേർച്ച കുറവുകളും വാക്കുതർക്കങ്ങളും നടന്നിരുന്നതായി പ്രചരിച്ചിരുന്നു. അതിന് കാരണം രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പിതാവിന്റെ ഇടപെടൽ ഉണ്ടാകുന്നുവെന്നതാണെന്നായിരുന്നു റിപ്പോർട്ട്.

മഞ്ഞപിത്തം വഷളായി... മരിച്ചുപോയെന്ന് വാർത്ത, ജീവൻ തിരിച്ച് തന്നത് ആറ്റുകാൽ അമ്മ, എന്റെ ഒരു മോശം സമയമായിരുന്നു!
മഞ്ഞപിത്തം വഷളായി... മരിച്ചുപോയെന്ന് വാർത്ത, ജീവൻ തിരിച്ച് തന്നത് ആറ്റുകാൽ അമ്മ, എന്റെ ഒരു മോശം സമയമായിരുന്നു!

ഏറെ കാലത്തിനുശേഷം ജനനാ​യ​ഗൻ സിനിമയുടെ ഓഡിയോ ലോഞ്ചിന് നടന്റെ മാതാപിതാക്കൾ എത്തിയത് ശ്രദ്ധ നേടിയിരുന്നു. ശോഭയ്ക്കും ചന്ദ്രശേഖറിനും ഏക മകനാണ് വിജയ്. ഒരു സഹോദരിയുണ്ടായിരുന്നത് ചെറുപ്പത്തിൽ തന്നെ മരിച്ചു. അതിനുശേഷം മാതാപിതാക്കളുടെ ലോകം തന്നെ വിജയിയായി മാറുകയായിരുന്നു.

More from Filmibeat

Read more about: vijay sangeetha trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X