twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ

    By Prashant V R
    |

    ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ആസിഫ് അലിയും ജിസ് ജോയും. പ്രമേയപരമായി ഏറെ മികച്ചുനിന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു,ബൈസിക്കിള്‍ തീവ്‌സിനു ശേഷമിറങ്ങിയ സണ്‍ഡേ ഹോളിഡേ ചിത്രവും ഈ കൂട്ടുകെട്ടില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ച്ചയായി വന്ന പരാജയ ചിത്രങ്ങള്‍ക്കു ശേഷം ആസിഫ് അലിക്ക് ലഭിച്ച വിജയ ചിത്രംകൂടിയായി സണ്‍ഡേ ഹോളിഡേ.

    രണ്‍ബീര്‍ കപൂര്‍ കുറച്ചുകൂടി സ്‌പെഷ്യലെന്ന് രണ്‍വീര്‍! നാണത്താല്‍ ഉത്തരംമുട്ടി ആലിയ! വീഡിയോ വൈറല്‍രണ്‍ബീര്‍ കപൂര്‍ കുറച്ചുകൂടി സ്‌പെഷ്യലെന്ന് രണ്‍വീര്‍! നാണത്താല്‍ ഉത്തരംമുട്ടി ആലിയ! വീഡിയോ വൈറല്‍

    സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. സിനിമ ഇന്ന് തിയ്യേറ്ററുകളിലെത്തിയിരുന്നു. രജനീകാന്തിന്റെ പേട്ട, അജിത്തിന്റെ വിശ്വാസം തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ റിലീസ് ചെയ്ത സമയത്താണ് വിജയ് സൂപ്പറും പൗര്‍ണമിയും എത്തിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആസിഫ് അലി ചിത്രത്തെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ അറിയാനായി തുടര്‍ന്ന് വായിക്കൂ...

    വിജയ് സൂപ്പറും പൗര്‍ണമിയും

    വിജയ് സൂപ്പറും പൗര്‍ണമിയും

    മന്ദാരത്തിന് ശേഷം ആസിഫ് അലിയുടെതായി തിയ്യേറ്ററുകളിലെത്തിയ ചിത്രം കൂടിയാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചതുമുതല്‍ സിനിമാ പ്രേമികളില്‍ ആകാംക്ഷകള്‍ കൂടിയിരുന്നു. സണ്‍ഡേ ഹോളിഡേ ടീ വീണ്ടുമൊന്നിച്ചപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു എല്ലാവരിലും ഉണ്ടായിരുന്നത്. നൂറിലധികം തിയ്യേറ്ററുകളിലാണ് വിജയ് സൂപ്പറും പൗര്‍ണമിയും ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം

    സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം

    സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം ഇത്തവണയും ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിരിക്കും സംവിധായകന്‍ സമ്മാനിക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ബിടെക്കിന്റെ വിജയത്തിനു ശേഷം ആസിഫ് അലി വലിയ പ്രതീക്ഷകളോടെ ചെയ്ത സിനിമയാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എകെ ആയിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.രണ്‍ജി പണിക്കര്‍,ദേവന്‍,അജു വര്‍ഗീസ്,കെപിഎസി ലളിത, ബാലു വര്‍ഗീസ്.ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

    പ്രേക്ഷക പ്രതികരണം

    പ്രേക്ഷക പ്രതികരണം

    ഒരു പെണ്ണ് കാണലിലൂടെ കണ്ടുമുട്ടുന്ന രണ്ടുപേരുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സംവിധായകന്‍ പറയുന്നത്. ഇത്തവണയും ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നറാണ് ആസിഫ് അലിയും ജിസ് ജോയിയും സമ്മാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പ്രേക്ഷകരുടെ മനസില്‍ തൊടുന്ന ഒരു ചിത്രമാക്കി മാറ്റാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. വ്യത്യസ്തമായൊരു പ്രമേയം മികവുറ്റ രീതിയില്‍ ദൃശ്യവല്‍ക്കരിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ടെന്നും അറിയുന്നു.

    രസകരമായ കഥാസന്ദര്‍ഭങ്ങളും

    രസകരമായ കഥാസന്ദര്‍ഭങ്ങളും

    കോമഡിയും പ്രണയവും വൈകാരിക മൂഹുര്‍ത്തങ്ങളും നിറഞ്ഞൊരു കുടുംബ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. രസകരമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുന്നുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പതിവ് പോലെ തങ്ങളുടെ പ്രകടനം മികമുറ്റതാക്കിയെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ബാലു വര്‍ഗീസ്,സിദ്ധിഖ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കും മികച്ച അഭിപ്രായങ്ങള്‍
    വരുന്നു. ഓസ്റ്റിന്‍ ഡാന്‍,ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരുടെ അരങ്ങേറ്റ ചിത്രമാണിത്.

    ചിത്രത്തിലെ പാട്ടുകളെല്ലാം

    ചിത്രത്തിലെ പാട്ടുകളെല്ലാം

    ചിത്രത്തിലെ പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നവയാണ്. നവാഗതനായ പ്രിന്‍സ് ജോര്‍ജ്ജ് ഒരുക്കിയ ഗാനങ്ങള്‍ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരുന്നു. കൂടാതെ ഛായാഗ്രഹണം,പശ്ചാത്തല സംഗീതം,എഡിറ്റിങ് തുടങ്ങിയവയും എടുത്തു പറയേണ്ടതു തന്നെയാണെന്ന് അഭിപ്രായങ്ങള്‍ വരുന്നു. സോഷ്യല്‍ മീഡിയയില്‍ എങ്ങും മികച്ച നിരൂപണങ്ങളാണ് ചിത്രത്തിന് വരുന്നത്.

    മിഖായേലിന്റെ മേരിയായി മഞ്ജിമാ മോഹന്‍! ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂമിഖായേലിന്റെ മേരിയായി മഞ്ജിമാ മോഹന്‍! ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

    ജോസഫിനു ശേഷം മഞ്ജു വാര്യരുടെ നായകനായി ജോജു! എത്തുന്നത് ജോഷി ചിത്രത്തില്‍?ജോസഫിനു ശേഷം മഞ്ജു വാര്യരുടെ നായകനായി ജോജു! എത്തുന്നത് ജോഷി ചിത്രത്തില്‍?

    English summary
    vijay superum pournamiyum movie audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X