'സോളോ ട്രിപ്പുകളിൽ വിജയിയുടെ സാന്നിധ്യം, നടന്റെ വസതിക്ക് സമീപം താമസം ആരംഭിച്ചു, വിരലിൽ സ്പെഷ്യൽ മോതിരം'
വിജയ്-തൃഷ ബന്ധം ഭാര്യ സംഗീത സ്വർണലിംഗം തുറന്ന് കാട്ടിയശേഷം സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റ് വൈറലാവുകയാണ്. തൃഷ-വിജയ് ബന്ധം ശക്തി പ്രാപിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ടൈം ലൈൻ പോസ്റ്റാണ് ചർച്ചയാകുന്നത്. ദി നോ വൺ എന്ന എക്സ് അക്കൗണ്ടിലാണ് വൈറലായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൃഷയുടെ സോളോ ട്രിപ്പുകളിൽ വിജയിയുടെ സാന്നിധ്യം തെളിവോടെ എടുത്ത് പറയുന്നുണ്ട് ഈ വൈറൽ പോസ്റ്റിൽ.
മണിക്കൂറുകൾക്കുള്ളിൽ പത്ത് ലക്ഷത്തിൽ അധികമാണ് പ്രസ്തുത പോസ്റ്റിന് കിട്ടിയ റീച്ച്. 2004 മുതൽ 2008 വരെയുള്ള കാലയളവിൽ തൃഷയും വിജയിയും നായകനും നായികയുമായി നാല് സിനിമകൾ ചെയ്തു. പിന്നെ 2008 മുതൽ 2021 വരെ യാതൊരു വിവരവും ഈ ജോഡിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല.

2022 മാർച്ചിൽ തൃഷ ന്യൂയോർക്ക് സിറ്റിയിൽ സോളോ ട്രിപ്പിന് പോയി. സുഹൃത്തുക്കൾക്കൊപ്പം മെക്സിക്കൻ ട്രിപ്പ് കഴിഞ്ഞ് എത്തിയശേഷമാണ് തൃഷ സോളോ ട്രിപ്പ് പോയത്. കുരുവിക്ക് ശേഷം തൃഷയും വിജയിയും ഒരുമിച്ച് അഭിനയിച്ച സിനിമ ലിയോയാണ്. ഇടയ്ക്കിടെ സോളോ ട്രിപ്പ് പോവുകയും അതിന്റെ ഫോട്ടോകളും വീഡിയോകളും തൃഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.
താരം സോളോ ട്രിപ്പ് പോകുമ്പോഴെല്ലാം മറ്റൊരാളുടെ കൂടി സാന്നിധ്യം ആളുകൾ മുമ്പ് കണ്ടെത്തി ചർച്ച ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾ സൂക്ഷ്മമായി നിരീക്ഷിച്ചാലും മറ്റൊരാളുടെ സാന്നിധ്യം വ്യക്തമാകുമെന്ന് പോസ്റ്റിൽ പറയുന്നു. അതേ വർഷം ഒക്ടോബർ മുതൽ തൃഷയുടെ വിരലിൽ എൻഗേജ്മെന്റ് റിങ് പോലൊന്ന് കണ്ട് തുടങ്ങി. ഒട്ടുമിക്ക ഫങ്ഷനുകളിലും തൃഷ അത് ധരിക്കാറുണ്ട്.
പൊന്നിയൻ സെൽവൻ പ്രമോഷൻ വേളയിലും ലിയോ സക്സസ് മീറ്റിലും തൃഷയുടെ വിരലിൽ ഇതേ മോതിരം കാണാം. പിന്നീട് തൃഷ വീണ്ടും യുറോപ്പിലേക്ക് സോളോ ട്രിപ്പ് പോയി. ശേഷം 2023 ജനുവരിയിൽ വാരിസ് എഡിഎഫ്എസ്സിലും പ്രൈവറ്റ് പാർട്ടിയിലും താരം പങ്കെടുത്തു. വാരിസിൽ തൃഷ അഭിനയിച്ചിട്ടില്ല. മാത്രമല്ല ഇരുവരും ഡ്രസ് കോഡിലാണ് പലപ്പോഴും ഫങ്ഷനുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
പിന്നീട് ഇസിആറിൽ വിജയിയുടെ വസതിയോട് ചേർന്ന് തൃഷ താമസം തുടങ്ങി. ജൂണിൽ വിജയിയുടെ പിറന്നാൾ ദിനത്തിൽ റെഡ് ഹാർട്ട്, ഇൻഫിനിറ്റി, ഡെവിൾ ഐ ഇമോജി എന്നിവ ക്യാപ്ഷനായി നൽകി നടനൊപ്പമുള്ള ഫോട്ടോ നടി പങ്കുവെച്ചു. അതേ വർഷം ആഗസ്റ്റിൽ സ്കാൻഡിനേവിയ ക്രൂയിസിൽ സോളോ ട്രിപ്പ് അടിക്കുന്നതിന്റെയും ഒപ്പം റൊമാന്റിക്കായി ആർക്കോ മുമ്പിൽ പോസ് ചെയ്യുന്നതിന്റെയും ഫോട്ടോ പങ്കുവെച്ചു.

മാത്രമല്ല നോർവെയിൽ നിന്നുള്ള ഇരുവരുടേയും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ഒപ്പം തൃഷ പങ്കിട്ട പോസ്റ്റിൽ കാണുന്ന ഷൂ വിജയിയുടേതാണെന്ന നിഗമനത്തിൽ ആളുകൾ എത്തുകയും ചെയ്തിരുന്നു. കാരണം അതേ ഷൂ ധരിച്ച് വിജയ് പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിന്നീട് 2023 ആഗസ്റ്റ് 25ന് ഒരു പോസ്റ്റ് കൂടി തൃഷ പങ്കിട്ടു. അതിൽ തൃഷയെ കാണാം.
അന്ന് വിജയിയുടെ വെഡ്ഡിങ് ആനിവേഴ്സറിയായിരുന്നു. പിന്നീട് വിജയിയേയും തൃഷയേയും വെച്ച് ഒരു ഫാൻ ബോയ് ചെയ്ത വീഡിയോയ്ക്ക് 'ലവ് ദിസ്' എന്ന് തൃഷ കമന്റിട്ടിരുന്നു. അത് ചർച്ചയായപ്പോൾ ഡിലീറ്റ് ചെയ്തു. 2023 നവംബർ ഒന്നിന് അതായത് കർവചൗത്ത് ആചരിക്കുന്ന ദിവസം ലിയോയുടെ സക്സസ് മീറ്റ് നടന്ന വേദിയിൽ റെഡ് സാരിയിൽ നടി എത്തി.
ഇരുവരും ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചില ഫോട്ടോകളും പുറത്ത് വന്നിരുന്നു. തൃഷ പങ്കുവെയ്ക്കുന്ന ഫോട്ടോകളിലും വിജയിയുടേതായി പുറത്ത് വരുന്ന ഫോട്ടോകളിലും ഒരേ വീടും ഇന്റീരിയറുമാണെന്നതാണ് ലിവിങ് ടുഗെതർ എന്ന റൂമറിന് കാരണം എന്നും വൈറൽ പോസ്റ്റിൽ പറയുന്നു.


Click it and Unblock the Notifications

















