'അച്ഛനെ അടുപ്പിക്കുന്നില്ല, ഭാര്യ സം​ഗീത എന്നോ പോയി'; വിജയുടെ ജീവിതത്തിൽ സംഭവിക്കുന്നത്; അഭ്യൂഹങ്ങൾ ചർച്ച

തമിഴകത്തിന്റെ ഇളയ ദളപതി വിജയുടെ 51ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകൾ അറിയിക്കുന്നത്. ജീവിതത്തിലെ മറ്റാെരു സുപ്രധാന ഘട്ടത്തിലാണ് വിജയ് ഇന്ന്. സിനിമാ രം​ഗം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് വിജയ്. അവസാന സിനിമയായ ജന നായകൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രിയ താരം ബി​ഗ് സ്ക്രീനിനോട് വിട പറയുന്നതിൽ നിരാശയുള്ളവർ ഏറെയാണ്. എന്നാൽ ഇനി സമൂഹത്തെ സേവിക്കാനുള്ള വിജയുടെ തീരുമാനത്തിൽ പ്രതീക്ഷകളുള്ളവരും ഏറെ. സിനിമാ ലോകത്ത് ലഭിച്ച സ്വീകാര്യത രാഷ്ട്രീയത്തിൽ വിജയ്ക്കുണ്ടാകുമോ എന്ന് കണ്ടറിയണം. ‌

ഏറെ അവ​ഗണനകൾ സിനിമാ ലോകത്ത് തുടക്ക കാലത്ത് വിജയ് നേരിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് താര പദവി നേടിയത്. രാഷ്ട്രീയത്തിലും ഈ ഘട്ടങ്ങളെല്ലാം അതിജീവിക്കാൻ ഈ പ്രായത്തിൽ വിജയ് തയ്യാറാകുമോ എന്ന ചോദ്യമുണ്ട്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന നടനാണ് വിജയ്. എന്നാൽ താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ കുറേക്കാലമായി സിനിമാ ലോകത്ത് പ്രചരിക്കുന്നുണ്ട്.

Vijay

അച്ഛൻ എസ്എ ചന്ദ്രശേഖറുമായി വിജയ് അകൽച്ചയിലാണെന്ന് സംസാരമുണ്ട്. വിജയിയെ ഇന്നത്തെ താരമാക്കി മാറ്റിയതിൽ പ്രധാന പങ്കുവവഹിച്ചയാളാണ് എസ് എ ചന്ദ്രശേഖർ. ആരും വിജയിയെ വെച്ച് സിനിമകൾ ചെയ്യാൻ തയ്യാറാകാതിരുന്നപ്പോൾ ഇദ്ദേഹം മകനെ നായകനാക്കി സിനിമകൾ ചെയ്തു. ഒരു ഘട്ടത്തിൽ വിജയ് സ്വന്തം നിലയിൽ താരമായി വളർന്നു. എന്നാൽ മകന്റെ കരിയറിലെ നിയന്ത്രണം പിതാവ് ആ​ഗ്രഹിച്ചിരുന്നു.

സൂപ്പർസ്റ്റാറായി മാറിയ വിജയ് തെരഞ്ഞെടുക്കുന്ന സിനിമകളിൽ ചന്ദ്രശേഖറിന് അതൃപ്തി തോന്നി. പിതാവിന്റെ നിഴലിൽ നിന്നിരുന്ന മകനാണ് വിജയ്. എന്നാൽ താരമായപ്പോൾ ചന്ദ്രശേഖറിന്റെ വലയത്തിനപ്പുറത്തേക്ക് വിജയ് വളർന്നു. പിന്നീടൊരു തിരിച്ച് പോക്ക് ഉണ്ടായിട്ടുമില്ല. ബീസ്റ്റ്, ലിയോ തുടങ്ങിയ വിജയ് സിനിമകളെയാണ് ഏറ്റവുമൊടുവിൽ ചന്ദ്രശേഖർ വിമർശിച്ചത്.

Vijay

വിജയു‌ടെ പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ എസ്എ ചന്ദ്രശേഖർ ഒരിക്കൽ ശ്രമിച്ചിരുന്നു. എന്നാൽ വിജയ് ഈ നീക്കത്തെ പരസ്യമായി എതിർക്കുകയും പിതാവിനെതിരെ കേസ് നൽകുകയും ചെയ്തു. ഇന്ന് വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ ചർച്ചകളിലൊന്നും പിതാവില്ല. വിജയും അനുയായികളുമാണ് എല്ലാം നോക്കുന്നത്. വിജയും താനും തമ്മിൽ പ്രശ്നമില്ലെന്ന് അകൽച്ചയെക്കുറിച്ച് ​ഗോസിപ്പുകൾ വന്നപ്പോൾ എസ് എ ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്. അമ്മ ശോഭ ചന്ദ്രശേഖറും ഇത് ആവർത്തിച്ചു.

എന്നാൽ ഇത് കൊണ്ടൊന്നും അഭ്യൂഹങ്ങൾ അവസാനിച്ചില്ല. തുറന്നടിച്ച് സംസാരിക്കുന്ന പിതാവിനെ തന്റെ സിനിമാ കരിയറിൽ നിന്നും ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്നും വിജയ് അകറ്റി നിർത്തുന്നുണ്ടെന്ന് വ്യക്തമാണ്. ഭാര്യ സം​ഗീതയുമായുള്ള അകൽച്ചയാണ് മറ്റാെരു സംസാര വിഷയം. സം​ഗീതയ്ക്കൊപ്പം വിജയിയെ ഇന്ന് കാണാറേയില്ല. വിജയ് രാഷ്ട്രീയത്തിലേക്കുള്ള നീക്കങ്ങൾ നടത്തുമ്പോഴേക്കും സം​ഗീത ഭർത്താവുമായി ബന്ധപ്പെട്ട സിനിമാ ഇവന്റുകളിൽ നിന്നെല്ലാം പൂർണമായും അകന്നു.

റിപ്പോർട്ടുകൾ പ്രാകരം സം​ഗീതയിന്ന് ലണ്ടനിൽ സ്വന്തം കുടുംബത്തിനൊപ്പമാണുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തിൽ സം​ഗീതയെക്കുറിച്ച് ചോദ്യം വന്നപ്പോൾ ആ ചോദ്യം വേണ്ടെന്നാണ് എസ്എ ചന്ദ്രശേഖർ പറഞ്ഞത്. ഇതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. മകൻ ജേസൺ സഞ്ജയും വിജയിൽ നിന്ന് അകലം കാണിക്കുന്നെന്ന് വാദമുണ്ട്. സ്വന്തം വീട്ടുകാരോട് അകലം കാണിക്കുന്നയാൾ എന്ന വിമർശനം വിജയ്ക്ക് നേരെ വരുന്നുണ്ട്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X