twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫോണിൽ സംസാരിച്ചതിന് പോലീസ് പിടിച്ചു! ലൈസൻസിൽ അച്ഛന്റേ പേര്, പിന്നെയുണ്ടായത്, വെളിപ്പെടുത്തി വിജയ്

    |

    തെന്നിന്ത്യൻ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധർവന്റെ മകൻ എന്ന ലേബലിനപ്പുറം സിനിമ സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ വിജയ് യേശുദാസിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ യുവഗായകരിൽ പ്രധാനിയാണ് വിജയ്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ വിജയ് യേശുദാസ് ഗാനങ്ങളൊക്കെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. സെലിബ്രിറ്റി സ്റ്റാറ്റസിനു അപ്പുറം സൗഹൃദങ്ങൾക്ക് വളരെയേറെ പരിഗണന കൊടുക്കുന്ന വ്യക്തിയാണ് വിജയ്.

    ജീവിതത്തിന് സുഹൃത്തുക്കളുടെ പ്രാധാന്യത്തെ കുറിച്ച് വിജയ് തന്നെ തുറന്നു പറയുകയാണ് കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെന്നൈയിലാണെങ്കിലും കൊച്ചിയിലാണെങ്കിലും എപ്പോഴും സുഹൃത്തുക്കൾ കൂടെയുണ്ടായിരിക്കണമെന്ന്ആഗ്രഹിക്കുന്ന ആളാണ് താൻ. എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് വിജയ് യേശുദാസ്

     അച്ഛന്റെ പേര്  പറഞ്ഞ്  രക്ഷപ്പെട്ടത്

    അഭിമുഖത്തിൽ ജീവിതത്തിൽ നടന്ന രസകരമായ സംഭവം താരം പങ്കുവെയ്ക്കുകയുണ്ടായി. അച്ഛൻ കെജെ യേശുദാസിന്റെ പേര് പറഞ്ഞ് ജീവിതത്തിൽ രക്ഷപ്പെട്ട ഒരു സംഭവമാണ് താരം വെളിപ്പെടുത്തിയത്. അങ്ങനെ ഒരു സന്ദർഭം ഉണ്ടായിട്ടുണ്ടോയെന്നുളള അവതാരകയുടെ ചോദ്യത്തിനായിരുന്നു വിജയ് യേശുദാസ് ആ രഹസ്യം പരസ്യമാക്കിയത്.

     പോലീസിൽ നിന്ന്  രക്ഷപ്പെട്ടു

    അച്ഛന്റെ പേര് ഉപയോഗിച്ച സംഭവങ്ങളൊന്നും ജീവിതത്തിൽ ഇതുവരെയുണ്ടായിട്ടില്ല എന്ന ആമുഖത്തോടൊണ് വിജയ് ഈ സംഭവം പറയുന്നത്. ആകെ ഉപയോഗിക്കുന്നത് ഡ്രൈവ് ചെയ്യുന്നതിനിടെ പോലീസ് പിടിക്കുമ്പോഴാണ്. ഫോണിൽ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നതിനിടെ പോലീസ് പിടിച്ചു. അന്ന് ലൈസൻസ് കാണിച്ചപ്പോൾ യേശുദാസ് എന്ന കണ്ടു. ചോദിച്ചപ്പോൾ ഏൻ അപ്പാ താൻ എന്ന് മറുപടി നൽകി. 'യേശുദാസ് സാർ പയ്യനാ. പാത്ത് പോങ്ക സാർ' എന്നായിരുന്നു ലഭിച്ച മറുപടി. അതല്ലാതെ ഒരിക്കൽ പോലും താനായിട്ട് അച്ഛന്റ പേര് ഒരിടത്തും മി‌സ്‌യൂസ് ചെയ്‌‌തിട്ടില്ലെന്ന് വിജയ് പറയുന്നു.

     സ്കൂളിലെ ആഹാരം

    ബാല്യകാലത്ത് സ്കൂളിൽ നിന്ന് ലഭിച്ച പരിഗണനെ കുറിച്ചും വിജയ് വ്യക്തമാക്കി. ചെന്നൈയിലായിരുന്നു സ്കൂളിങ്. സസ്യാഹാരം മാത്രം ലഭിക്കുന്ന സ്കൂളായിരുന്നു അത്. വീട്ടിൽ നോൺ വെജ് കഴിച്ച് ശീലിച്ച തനിയ്ക്ക് ആദ്യകാലത്ത് ആഹാരം ഒരു പ്രശ്നമായിരുന്നു . ദോശ , ഇഡ്ഡലി, തൈര് സാദം എന്നിവയായിരുന്നു പ്രധാന ഭഷണം. ആഹാരം പറ്റാതെ വരുമ്പോൾ അമ്മയെ നിർബന്ധിച്ച് നോൺവെജ് ആഹാരമുണ്ടാക്കി സ്കൂളിൽ കൊടുത്ത് വിടിപ്പിക്കുമായിരുന്നു. സുഖമില്ലെന്ന് കാണിച്ച് ഡോക്ടറുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സ്കൂളിൽ കൊടുത്തിട്ടായിരുന്നു വീട്ടിൽ നിന്ന് കൊണ്ടു വരുന്ന ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഫസ്റ്റ് ഇയറിൽ മാത്രമേ ഇതുള്ളായിരുന്നു. പിന്നീട് സ്കൂളിലെ ഭക്ഷണം ശീലമാകുകയായിരുന്നു.

     സിനിമയിൽ ‌‌


    ഗായകൻ എന്നതിലുപരി അഭിനേതാവും കൂടിയാണ് വിജയ് യേസുദാസ്. സിനിമാഭിനയത്തെ കുറിച്ചുംപ്രിയ ഗായകൻ വ്യക്തമാക്കി. അഭിനയം ആദ്യം മുതലെ വളരെ ഇഷ്ടമാണ്. എന്നാൽ അച്ഛനും അമ്മയ്ക്കും മറ്റും അതിനോട് അത്ര താൽപര്യമില്ലായിരുന്നു. ആദ്യം സംഗീതത്തിൽ ഒരു അടിത്തറയുണ്ടാക്കുക , ശേഷം അഭിനയം എന്നായിരുന്നു അഭിപ്രായം. അതുപോലെ തന്നെ ചെയ്യുകയായിരുന്നു. സംഗീത മേഖലയിൽ ഒരു അടിത്തറയുണ്ടാക്കിയ ശേഷമായിരുന്നു . സിനിമയിൽ അഭിനയിച്ചത്. മാരി മറ്റി വച്ചതിനു ശേഷം ചെയ്ത ചിത്രമായിരുന്നു. ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം പോലീസ് വേഷങ്ങളായിരുന്നു. എന്നാൽ ഇവയെല്ലാം വ്യത്യസ്തമായിരുന്നു. ഡ്രീം കഥപാത്രങ്ങളൊന്നുമില്ല. എല്ലാവരും അത്ഭുതപ്പെടുന്ന, വിജയ് യേശുദാസിനെ കൊണ്ട് ഇത് പറ്റുമോ എന്ന് അത്ഭുതത്തോടെ പറയുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ ആഗ്രഹമെന്നും പ്രിയ ഗായകൻ പറഞ്ഞു

    English summary
    vijay yesudas days about star kids value
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X