twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

    |

    ഗാനഗന്ധര്‍വ്വന്റെ മകന്‍ എന്നതിനെക്കാളും മലയാള സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഗായകനാണ് വിജയ് യേശുദാസ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിജയ് ഇപ്പോള്‍ സംഗീത ലോകത്ത് വളര്‍ന്ന് നില്‍ക്കുകയാണ്. മലയാളത്തിന് പുറമേ അന്യഭാഷകളിലൊക്കെ സജീവമാണെങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങൡലൂടെയാണ് താരമിപ്പോള്‍ അറിയപ്പെടുന്നത്.

    താനും ഭാര്യ ദര്‍ശനയും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് അടുത്തിടെയാണ് വിജയ് വെളിപ്പെടുത്തിയത്. ഇതിനിടെ ഗായിക രഞ്ജിനി ജോസിന്റെ പേരിലും ചില കിംവദന്തികള്‍ പ്രചരിച്ചു. എന്നാല്‍ ഗേള്‍ഫ്രണ്ടിനൊപ്പം നില്‍ക്കുന്ന പുതിയ ഫോട്ടോയുമായിട്ടെത്തിയ വിജയ് യേശുദാസിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

     വിവാഹമോചനത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് വിജയ് യേശുദാസിന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള കഥകള്‍ പ്രചരിച്ചത്

    വിവാഹമോചനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മുതലാണ് വിജയ് യേശുദാസിന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള കഥകള്‍ പ്രചരിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് വിജയ് യേശുദാസും ഭാര്യ ദര്‍ശനയും. 2002 ല്‍ ദുബായില്‍ വച്ച് നടത്തിയ ഒരു സംഗീത പരിപാടിയില്‍ വച്ചാണ് രണ്ടാളും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. അഞ്ച് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. ശേഷം 2007 ലാണ് വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഒരു മകനും മകളും താരദമ്പതിമാര്‍ക്കുണ്ട്.

    വിവാഹിതനായ പാകിസ്ഥാന്‍ ക്രിക്കറ്റ് താരവും തമന്നയും പ്രണയത്തിലായിരുന്നോ? കാമുകനെ കുറിച്ച് നടി പറഞ്ഞത് വൈറൽവിവാഹിതനായ പാകിസ്ഥാന്‍ ക്രിക്കറ്റ് താരവും തമന്നയും പ്രണയത്തിലായിരുന്നോ? കാമുകനെ കുറിച്ച് നടി പറഞ്ഞത് വൈറൽ

    താനും ദര്‍ശനയും രണ്ട് വഴിയ്ക്കായ കാര്യം എല്ലാവര്‍ക്കും അറിയാം

    താനും ദര്‍ശനയും രണ്ട് വഴിയ്ക്കായ കാര്യം എല്ലാവര്‍ക്കും അറിയാമെന്ന് അടുത്തിടെ ഒരു ഷോ യില്‍ വിജയ് പറഞ്ഞു. 'എന്റെ വിവാഹ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തി ജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തു. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുന്നുണ്ട്.

    മക്കളുടെ കാര്യത്തില്‍ അച്ഛനും അമ്മയും എന്ന നിലയില്‍ തന്നെ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു' എന്നാണ് വിജയ് പറഞ്ഞത്.

    ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

    ഇരുവരുടെയും ചിത്രത്തിന് നല്‍കിയ ക്യാപ്ഷനില്‍ ഗേള്‍ഫ്രണ്ട് എന്നുണ്ട്

    എന്നാല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ വിജയ് പങ്കുവെച്ച പുതിയ ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും ആരാധകര്‍ക്കിടയില്‍ ചില സംശയങ്ങള്‍ക്ക് കാരണമായി മാറി. ടാനിയ സംതാനിയുടെ കൂടെ നിന്ന് സെല്‍ഫി എടുക്കുന്ന വിജയ് യേശുദാസാണ് ചിത്രത്തിലുള്ളത്. ഇരുവരുടെയും ചിത്രത്തിന് നല്‍കിയ ക്യാപ്ഷനില്‍ ഗേള്‍ഫ്രണ്ട് എന്ന് കൂടി മെന്‍ഷന്‍ ചെയയ്തതോടെയാണ് ടാനിയ വിജയിയുടെ ഗേള്‍ഫ്രണ്ടാണോ എന്ന ചോദ്യമുയര്‍ന്നത്.

    ശരിക്കും നിങ്ങള്‍ വിവാഹിതരായോ? വീണ്ടും വിവാഹം കഴിക്കുന്നതെങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്ന് അമൃതയും ഗോപിയുംശരിക്കും നിങ്ങള്‍ വിവാഹിതരായോ? വീണ്ടും വിവാഹം കഴിക്കുന്നതെങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്ന് അമൃതയും ഗോപിയും

    Recommended Video

    Vijay Yesudas is quitting from Malayalam Music Industry
    'ബിലേറ്റഡ് ഹാപ്പി ബെര്‍ത്ത് ഡേ, മൈ ഗേള്‍ഫ്രണ്ട്'

    'ബിലേറ്റഡ് ഹാപ്പി ബെര്‍ത്ത് ഡേ, മൈ ഗേള്‍ഫ്രണ്ട്'.. എന്നാണ് ടാനിയയെ ചേര്‍ത്ത് നിര്‍ത്തി വിജയ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഒരു സുഹൃത്തിന് പിറന്നാള്‍ ആശംസ അറിയിച്ചതല്ലാതെ അതില്‍ കൂടുതലൊന്നും ഇരുവരും തമ്മില്‍ ഇല്ലെന്നാണ് വിവരം. മുന്‍പ് ഗായിക രഞ്ജിനി ജോസും വിജയ് യേശുദാസും പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. അങ്ങൊരു സംഭവം പോലും തങ്ങളറിഞ്ഞിട്ടില്ലെന്ന് രഞ്ജിനി വ്യക്തമാക്കി രംഗത്ത് വന്നു.

    English summary
    Vijay Yesudas New Photo With His Friend Shared With An Interesting Caption Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X