'ആദ്യ വിവാഹവാര്‍ഷികദിനത്തില്‍ കിട്ടിയ വിലമതിക്കാനാവാത്ത സമ്മാനമായിരുന്നു അത്'; അന്ന് വിജയ് യേശുദാസ് പറഞ്ഞത്

ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന്റെ മകന്‍ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. 2000- ല്‍ പിന്നണി ഗാനരംഗത്ത് ചുവടുവെച്ച വിജയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിജയ്‌യുടെ നിരവധി ഗാനങ്ങളാണ് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റുകളായി മാറിയത്. 'കോലക്കുഴല്‍ വിളി കേട്ടോ', 'അകലെയോ നീ അകലെയോ', മലരേ... എന്നു തുടങ്ങി വിജയ്‌യുടെ ഹിറ്റ് ചാര്‍ട്ടില്‍ നിരവധി ഗാനങ്ങളുണ്ട്.

മലയാളത്തില്‍ മാത്രമല്ല, തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെയും മികച്ച ഗായകനായി മാറാന്‍ വിജയ് യേശുദാസിന് അധികസമയം വേണ്ടി വന്നില്ല. ഇന്ന് സിനിമ ഇന്‍ഡസ്ട്രിയിലെ തിരക്കുള്ള ഗായകനായി മാറിക്കഴിഞ്ഞു വിജയ് യേശുദാസ്. വിജയ് മാത്രമല്ല, മകള്‍ അമേയയും സംഗീതാഭിരുചിയുള്ള ഗായികയാണ്.

വേര്‍പിരിഞ്ഞു

അടുത്തിടെയാണ് താനും ഭാര്യ ദര്‍ശനയും വേര്‍പിരിഞ്ഞതായി വിജയ് യേശുദാസ് തുറന്നുപറഞ്ഞത്. ഫ്ലവേഴ്‌സ് ടിവിയിലെ ഒരു കോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു വിജയ് ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. മുന്‍പ് ഇരുവരും വിവാഹമോചിതരായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

പ്രണയവിവാഹമായിരുന്നു വിജയ് യേശുദാസിന്റെയും ഭാര്യ ദര്‍ശനയുടെയും. ദുബായില്‍ വെച്ച് ഒരു പരിപാടിയ്ക്കിടെയായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് തുടങ്ങിയ ഇഷ്ടം പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തുകയായിരുന്നു. മുന്‍പ് കൈരളി ടിവിയിലെ ജെ.ബി ജങ്ഷനില്‍ അതിഥിയായി വന്നപ്പോള്‍ വിജയ് യേശുദാസ് തന്റെ പ്രണയകഥയെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു.

പ്രണയവിവാഹം

'2002-ലാണ് ദര്‍ശനയെ ആദ്യമായി കാണുന്നത്. ഷാര്‍ജയില്‍ വെച്ച് നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു അത്. ആദ്യ കാഴ്ച അത്ര സുഖകരമായിരുന്നില്ല. ഷാര്‍ജയിലെ പരിപാടിയ്ക്കിടെ വിജയ്ക്ക് ഫുഡ് പോയിസണ്‍ പിടിച്ചിരുന്നു. ആ ക്ഷീണത്തില്‍ വരുമ്പോഴായിരുന്നു ദര്‍ശനയെ കാണുന്നത്.

അന്ന് ആരെയും ഗൗനിക്കാതെ റൂമിലേക്ക് പോവുകയായിരുന്നു. പക്ഷെ, കുറച്ചുകഴിഞ്ഞ് ഞാന്‍ ഓക്കെയായപ്പോള്‍ ഞാന്‍ അവരോട് സംസാരിച്ചു. അപ്പോള്‍തന്നെ എനിക്കൊരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു.

പിറ്റദിവസം അവര്‍ കുടുംബമായിട്ട് ഞങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റിലേക്ക് വന്നിരുന്നു. അപ്രതീക്ഷിതമായി കണ്ടപ്പോളോള്‍ വലിയ സന്തോഷം തോന്നി. ദര്‍ശനയുടെ കുടുംബവും എന്റെ കുടുംബവും തമ്മില്‍ നേരത്തെ മുതല്‍ അറിയാവുന്നവരാണ്.

അതുകൊണ്ട് തന്നെ അവരെയെല്ലാം പരിചയമുണ്ടായിരുന്നു. എങ്കിലും ദര്‍ശനയെക്കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു. അന്ന് അവള്‍ക്ക് 16-17 വയസ്സേ ഉള്ളൂ. പിന്നീട് വളരെ നാളുകള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ ഞങ്ങള്‍ പരസ്പരം പ്രണയമാണെന്ന് പറഞ്ഞു.

വിവാഹിതരായി

വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോഴും എതിര്‍പ്പുകളൊന്നും ഇല്ലായിരുന്നു. എങ്കിലും ദര്‍ശനയുടെ അച്ഛന് അവളുടെ ഡിഗ്രി പഠനം പൂര്‍ത്തിയിട്ടു മതി കല്യാണം എന്ന അഭിപ്രായമായിരുന്നു. അത് ഞങ്ങള്‍ക്ക് സമ്മതമായിരുന്നു. കാരണം ഞാന്‍ അക്കാലത്ത് സംഗീതത്തില്‍ അത്ര സജീവമായിട്ടില്ലായിരുന്നു, വളര്‍ന്നുവരുന്നതേയുള്ളൂ. എനിക്കും കരിയര്‍ സ്ഥിരതയുള്ളതാക്കാന്‍ സമയം വേണമായിരുന്നു. 2007-ലായിരുന്നു വിവാഹം.'

വിവാഹശേഷമാണ് വിജയ് യേശുദാസിന് ആദ്യ സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. നിവേദ്യത്തിലെ കോലക്കുഴല്‍ വിളി കേട്ടോ എന്ന ഗാനത്തിനായിരുന്നു ആ പുരസ്‌കാരം. 'ആ പുരസ്‌കാരം എനിക്ക് ലഭിക്കുന്നത് ഞങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികദിനത്തിലായിരുന്നു. അങ്ങനെയൊരു പ്രത്യേകത കൂടി ആ ദിവസത്തിന് ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ്. ഒരിക്കലും മറക്കാനാവാത്ത വിലമതിക്കാനാവാത്ത സമ്മാനമായിരുന്നു അത്. ' വിജയ് യേശുദാസ് തുറന്നുപറയുന്നു.

Read more about: vijay yesudas darshana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X